For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം വീട്ടിൽ പറഞ്ഞിരുന്നു; പിന്നെ റൂട്ട് മാറി, പെട്ടെന്നുള്ള വിവാഹത്തെ കുറിച്ച് അപ്പാനി ശരത്തും ഭാര്യയും

  |

  അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ശരത്ത് കുമാര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലെ പുതുമുഖ താരങ്ങളില്‍ ഒരാള്‍ ശരത്തായിരുന്നു. വില്ലന്‍ വേഷത്തിലൂടെ മികച്ച പ്രകടനം കാഴ്്ച വെച്ച താരം പിന്നീട് അപ്പാനി എന്ന പേരില്‍ തന്നെയാണ് അറിയപ്പെട്ടിരുന്നത്. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് നടന്‍ വിവാഹം കഴിക്കുന്നത്. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലാണ് രേഷ്മ നടന്റെ ജീവിതത്തിലേക്ക് എത്തുന്നതും.

  തുടക്കത്തില്‍ രേഷ്മയുടെ വീട്ടുകാരുടെ ഭാഗത്ത് നിന്നും വിവാഹത്തിന് എതിര്‍പ്പ് ഉണ്ടായിരുന്നതായി താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രണയം തുടങ്ങിയ നാളില്‍ തന്നെ ഇക്കാര്യം വീട്ടില്‍ പറഞ്ഞിരുന്നുവെന്നാണ് രേഷ്മ പറയുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രണയകാലത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരദമ്പതിമാര്‍ മനസ് തുറന്നത്.

  'സിനിമയില്‍ വരുന്നതിന് മുന്‍പേ ശരത്തേട്ടനെ തനിക്ക് അറിയാമെന്നാണ് രേഷ്മ പറയുന്നത്. ദിവസവും ഞങ്ങള്‍ കാണാറുണ്ടായിരുന്നു. പെട്ടെന്നാണ് ഏട്ടന്‍ സിനിമയിലേക്ക് എത്തുന്നത്. അതോടെ ആഴ്ചകളും മാസങ്ങള്‍ക്കും ശേഷമേ കാണാന്‍ പറ്റുമായിരുന്നുള്ളു. എനിക്ക് ഏട്ടനെ ഇഷ്ടമായ ഉടന്‍ തന്നെ വീട്ടില്‍ പപ്പയോട് കാര്യം പറഞ്ഞിരുന്നു. ഇങ്ങനെ ഒരാളെ ഇഷ്ടമാണ്, കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞിരുന്നു. ആലോചിക്കാം, ഇപ്പോള്‍ നിന്റെ കാര്യം നോക്ക് എന്നാണ് അച്ഛന്‍ പറഞ്ഞത്.

  പിന്നെ ക്ലാസൊക്കെ കഴിഞ്ഞപ്പോഴാണ് വിവാഹം നടന്നേക്കില്ലെന്ന് തോന്നുന്നത്. കുറച്ച് കുടുംബപ്രശ്‌നങ്ങള്‍ വന്നതോടെ ആ റൂട്ട് തന്നെ മാറി. ചേട്ടന്റെ വീട്ടുകാരെ വിളിക്കുമായിരുന്നു. അവരെ കൈയ്യിലെടുത്ത് വെച്ചിരുന്നു. അവര്‍ക്ക് കുഴപ്പമില്ലായിരുന്നു. അങ്ങനെ വേഗം തന്നെ കല്യാണം കഴിച്ചു. ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ്. തിരുവന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വന്നു. അച്ഛനും അമ്മയും വീട്ടുകാരുമെല്ലാം ഞങ്ങളുടെ കൂടെ വന്ന് തമാസിക്കാറുണ്ടെന്നും താരദമ്പതിമാര്‍ പറയുന്നു.

  മണിച്ചിത്രത്താഴിലെ അല്ലി എവിടെ പോയതായിരുന്നു? വിവാഹം കഴിഞ്ഞതോടെ സിംഗപൂരില്‍ എത്തിയെന്ന് നടി അശ്വിനി

  ആരാണ് ആദ്യം ഐ ലവ് യു എന്ന് പറഞ്ഞതെന്ന് ചോദിച്ചാല്‍ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നാണ് താരങ്ങള്‍ പറയുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍ നല്ല സുഹൃത്തുക്കളായിരുന്നു. പിന്നെ രണ്ടാള്‍ക്കും പരസ്പരം ഇഷ്ടമാണെന്ന് അറിയാം. ആദ്യം പറഞ്ഞത് താനാണെന്ന് രേഷ്മ സൂചിപ്പിച്ചു. ക്യാംപസ് പ്രോഗ്രാമിന്റെ സമയത്താണ് ചേട്ടനെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു. എന്നിട്ട് 'ചേട്ടാ എനിക്ക് ചേട്ടനോട് ഒരു അട്രാഷന്‍ തോന്നുന്നു' എന്ന് പറഞ്ഞു. അത്രയേ പറഞ്ഞുള്ളു എന്നാണ് രേഷ്മ പറയുന്നത്.

  പ്രണവും കല്യാണിയും വിവാഹിതരാവുമെന്ന വാര്‍ത്ത വരെ വന്നു; ഹൃദയത്തിലേക്ക് താരങ്ങളെത്തിയതിനെ കുറിച്ച് വിനീത്

  Recommended Video

  സിനിമ തന്ന സൗഭാഗ്യങ്ങളെക്കുറിച്ച് അപ്പാനി ശരത്‌ | Filmibeat Malayalam

  സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ നാടകാധ്യാപകനായി മാറിയേനെ എന്നാണ് ശരത് പറയുന്നത്. അതേ സമയം വീട്ടില്‍ ഏറ്റവും ക്ഷമയുള്ളതും നന്നായി പാചകം ചെയ്യുന്നതുമൊക്കെ രേഷ്മയാണ്. താന്‍ എന്ത് പറഞ്ഞാലും അവള്‍ ഉണ്ടാക്കി തരുമെന്നാണ് ശരത്ത് പറയുന്നത്. അങ്കമാലി ഡയറീസിലെ ഒറ്റ കഥാപാത്രത്തിലൂടെയാണ് അപ്പാനി ശരത്ത് ശ്രദ്ധേയനാവുന്നത്. പിന്നീട് കഥാപാത്രത്തിന്റെ അതേ പേരില്‍ തന്നെ അറിയപ്പെടുകയും ചെയ്തു. ഇപ്പോള്‍ തമിഴിലും മലയാളത്തിലും സജീവമായി അഭിനയിക്കുകയാണ് താരം.

  അച്ഛനും ഞാനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്; ശ്രീനിവാസനെ കെട്ടിപ്പിടിച്ച നിമിഷത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

  English summary
  Angamaly Diaries Fame Appani Sarath And Wife Reshma Opens Up About Their Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X