For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയമല്ലാതെ മറ്റൊരു തൊഴിലും തനിക്ക് അറിയില്ല; ഇന്നും സ്ട്രഗിള്‍ ചെയ്യുന്നുണ്ട്, അപ്പാനി ശരത്

  |

  2007 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അപ്പാനി ശരത്. അപ്പാനി രവി എന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു കഥാപാത്രത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ മികച്ച കഥാപാത്രങ്ങൾ താരത്തിനെ തേടിയെത്തുകയായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിൽ നിന്നും നടനെ തേടി അവസരങ്ങൾ എത്തുകയായിരുന്നു. മലയാളത്തിലേത് പോലെ തമിഴിലും അദ്ദേഹം തിളങ്ങി നിന്നിരുന്നു. ഇന്ന് തമിഴ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് അപ്പാനി ശരത്.

  ഗ്ലാമറസ് ലുക്കിൽ നടി മാളവിക മോഹനൻ, ചിത്രം കാണൂ

  നാടകത്തിൽ നിന്നാണ് അപ്പാനി ശരത് സിനിമയിൽ എത്തിയത്. സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന അപ്പാനി ശരത്തിന്റെ സിനിമാ മോഹമാണ് ബിഗ് സ്ക്രീനിൽ എത്തിച്ചത്. ഒരുപാട് കഷ്ടപ്പാടുകളും യാതനകളും സഹിച്ചാണ് സിനിമയിലെത്തിയത്. ഇപ്പോഴിത നേരിട്ട യാതനകളെ കുറിച്ച് മനസ് തുറന്ന അപ്പാനി ശരത്. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴും താൻ സ്ട്രഗിൾ ചെയ്യുകയാണെന്ന് നടൻ പറയുന്നു.

  ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യനേടണമെന്നാഗ്രഹമുള്ള എല്ലാവര്‍ക്കും സ്ട്രഗിള്‍ ഉണ്ടാകും. എല്ലാവര്‍ക്കും അവരുടെ സ്ട്രഗിള്‍ വലുതാണ്. അഭിനയിക്കുക, അഭിനയിച്ചുകൊണ്ടേയിരിക്കുക. അതായിരുന്നു എന്റെ ജീവിതാഭിലാഷം. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സിനിമയില്‍ എത്തുന്നത് വരെ ഒരുപാട് കഷ്ടപ്പാടുകള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ജീവിക്കാനുള്ള വരുമാനം കണ്ടത്തണം, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണം, അതോടൊപ്പം തന്നെ സ്വന്തം പാഷന് പുറകേ പോകണം.

  യാതൊരു സിനിമാ ബന്ധങ്ങളുമില്ലാതെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്ന് വന്ന എനിക്ക് ഒരുപാട് തിരസ്‌കാരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും എന്നെ തളര്‍ത്തിയിട്ടില്ല. വീണ്ടും ശ്രമിക്കുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ആ ശ്രമം ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെ അങ്കമാലി ഡയറീസിലെത്തിച്ചു. എനിക്ക് അതിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിനെ തന്ന അദ്ദേഹത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. സിനിമയിലെത്തുന്നത് വരെയുള്ള എന്റെ സ്ട്രഗിള്‍ എനിക്ക് ഒകെയായിരുന്നു.

  ഒരോ തവണയും പിന്തള്ളപ്പെടുമ്പോഴും തളര്‍ന്ന് പോകാതിരുന്നത് ജീവിതാനുഭവങ്ങള്‍ നല്‍കിയ കരുത്തുകൊണ്ടാണ്. ഓരോ തവണ തോല്‍ക്കുമ്പോഴും ഞാന്‍ വിചാരിക്കും, ഇത്രയും അനുഭവിച്ച് എനിക്ക് ഇതും അതിജീവിക്കാന്‍ സാധിക്കും. ആ ബാക്കപ്പ് തന്നെയാണ് എന്റെ ശക്തിയും ഊര്‍ജ്ജവും. സിനിമയില്‍ എത്തിയതിന് ശേഷം സ്ട്രഗിള്‍ ഇല്ലെന്നാണ് പലരും വിചാരിക്കുന്നത്. എന്നാല്‍ നിലനില്‍പ്പിനായി കടന്നുപോകുന്ന സ്ട്രഗിള്‍ അത് മറ്റൊരു തലത്തിലാണെന്ന് മാത്രം; അപ്പാനി ശരത് പറഞ്ഞു.

  ഞാൻ ഇന്നും സ്ട്രഗിള്‍ ചെയ്തുകൊണ്ടിരിക്കുന്ന നടനാണ്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് അനുഭവിച്ചതിനേക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. ഇനിയും സിനിമകള്‍ ചെയ്യണം നല്ല സിനിമയുടെ ഭാഗമാകണം. അതിന് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം. നല്ല സംവിധായകരുടെ അടുത്ത് പോയി ചാന്‍സ് ചോദിക്കണം. എന്റെ പെര്‍ഫോമന്‍സ് കാണാത്തവര്‍ക്ക് എന്റെ വര്‍ക്കുകള്‍ അയച്ചു കൊടുക്കണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. ഓട്ടോ ശങ്കര്‍ കാണാത്ത മലയാളത്തിലെ പല സംവിധായകര്‍ക്കും ഞാന്‍ അത് അയച്ചുകൊടുക്കുകയും അത് കാണാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. അതെല്ലാം ഈ നിലനില്‍പ്പിന്റെ ഭാഗമാണ്. കാരണം അഭിനയമോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചു നില്‍ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴി നമുക്ക് മുന്നിലില്ല.

  എനിക്ക് വരുന്ന കഥാപാത്രങ്ങള്‍ എന്തുമാകട്ടെ നൂറ് ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക എന്ന് മാത്രമാണ് എന്റെ വിചാരം. എനിക്ക് അഭിനയമല്ലാതെ മറ്റൊരു തൊഴില്‍ അറിയില്ല. എനിക്ക് പിടിച്ചു നിന്നേ പറ്റൂ. ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്. എന്റെ പല പ്ലാനുകളും പൊളിഞ്ഞു. സിനിമയില്ല, വരുമാനമില്ല, ഇനി മുന്നോട്ട് എന്തു ചെയ്യണമെന്ന് അറിയുകയുമില്ല. ആകെ ആശങ്കയിലായിരുന്നു. ഓട്ടോ ശങ്കറിന് ശേഷമുള്ള കാര്യമാണ് ഞാന്‍ പറയുന്നത് എന്നോര്‍ക്കണം. പക്ഷേ എന്നെ ദൈവം കൈവിട്ടില്ല. ലോക്ഡൗണിന് ശേഷം ഏതാനും സിനിമകള്‍ വന്നു.

  Read more about: appani sarath
  English summary
  Angamaly Diaries Fame Appani Sarath Opens Up his struggle
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X