Don't Miss!
- News
'മുകുന്ദനുണ്ണിയിലെ ഫുൾ നെഗറ്റീവ്'; തന്നേയും 'അമ്മ'യേയും അപമാനിക്കുന്നു, പോലീസിൽ പരാതി നൽകി ഇടവേള ബാബു
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ശരീരത്തിലെ മാറ്റം മനസിലാക്കി തന്നത് സോഷ്യൽ മീഡിയ, മേക്കോവറിനെ കുറിച്ച് അന്ന രാജൻ
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അന്ന രാജൻ. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിന് കഴിഞ്ഞിരുന്നു. അങ്കമാലി ഡയറീസിന് ശേഷം മികച്ച ചിത്രങ്ങളിലായിരുന്നു താരത്തെ നേടി എത്തിയത്. ഇവയിൽ എല്ലാ ചിത്രങ്ങളിലും തിളങ്ങാൻ ലിച്ചിക്ക് കഴിഞ്ഞിരുന്നു. പൃഥ്വിരാജ്- സച്ചി കൂട്ട്കെട്ടിൽ പിറന്ന അയ്യപ്പനും കോശിയുമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ അന്നയുടെ ചിത്രം.
ദിവസങ്ങൾക്ക് മുൻപ് അന്നയുടെ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഒണാശംസകൾ നേർന്ന് കൊണ്ട് പങ്കുവെച്ച ചിത്രമായിരുന്നു ഇത്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് പ്രേക്ഷകർ അക്ഷരംപ്രതി ഞെട്ടുകയായിരുന്നു. മെലിഞ്ഞ് കൂടുതൽ സുന്ദരിയായ താരത്തെയാണ് ചിത്രത്തിൽ കണ്ടത് . ഇപ്പോഴിത തന്റെ മേക്കോവർ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാറ്റം സംഭവിച്ചതിനെ കുറിച്ച് നടി മനസ് തുറന്നത്. പ്രേക്ഷകരുടെ കമന്റിൽ നിന്നാണ് ആ മാറ്റം മനസ്സിലായതെന്നാണ് നടി പറയുന്നത്.

അയ്യപ്പനും കോശിയും ചെയ്യുന്ന സമയം മുതൽ മറ്റൊരു ചിത്രത്തിന് വേണ്ട തടി കുറയ്ക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കൊറോണ വന്നതോടെ പ്ലാൻ എല്ലാം മാറുകയായിരുന്നു. ഇനി ഈ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ട് തുടങ്ങാം എന്നും കരുതി. ലോക്ക് ഡൗൺ കാലത്ത് ജീവിത ശൈലി മാറിയപ്പോൾ അതിനോടൊപ്പം ശരീരവും മാറി. എങ്കിലും ആരോഗ്യകാര്യങ്ങളിൽ കുറച്ച് കൂടി ശ്രദ്ധിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.

ലോക്ക് ഡൗൺ കാല വെറുതെ ഇരുന്ന് ആകെ ബോർ ആയപ്പോഴാണ് ഷട്ടിൽ കളിച്ചാലോ എന്ന് ആലോചിക്കുന്നത്. അങ്ങനെ ഞാനും ചേട്ടനും കൂടി കളി തുടങ്ങി. ഇപ്പോൾ എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും മണിക്കൂറോളം ഷട്ടിൽ കളിക്കുന്നുണ്ട് ഒപ്പം മധുര പലഹാര കഴിക്കുന്നത് നിർത്തി. പിന്നെ ഭക്ഷണ കഴിക്കുന്ന ശൈലി കൂടി മാറ്റുകയും ചെയ്തപ്പോൾ സംഭവിച്ചതാണ് ഇപ്പോൾ കാണുന്ന ഈ മാറ്റം.

നേരത്തെ മുതൽ പിന്തുടരുന്ന ആഹാര രീതിയുണ്ടായിരുന്നു. ബ്രേക്ക് ഫാസ്റ്റിനോട വലിയ താൽപര്യമില്ല. രാവിലെ ഒരു കോഫി കഴിക്കും. ഞാൻ അധികം ഭക്ഷണം കഴിക്കുന്ന ആളല്ലായിരുന്നു. പകൽ വെള്ളം മാത്രം കുടിക്കും. രാത്രി മാത്രമാണ് കാര്യമായി ഭക്ഷണ കഴിക്കുന്നത്. അതിനിടെ മധുര പലഹാരങ്ങൾ കഴിച്ച് കൊണ്ടേ ഇരിക്കും . ഇപ്പോൾ അതൊക്കെ പൂർണ്ണമായി നിർത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മധുര പലഹാരങ്ങൾ കടുത്ത ആഗ്രഹം തോന്നുമ്പോഴാണ് ഇപ്പോൾ കുറച്ച് കഴിക്കുന്നത്.

ഒരു പ്രോഗ്രാമിന് വേണ്ടി എടുത്ത ചിത്രമായിരുന്നു ഓണാശംസയ്ക്കൊപ്പ ഞാൻ പോസ്റ്റ് ചെയ്തത്. ഈ ചിത്രം കണ്ടതിന് ശേഷമാണ് മേക്കോവർ എന്ന് പറഞ്ഞ് പലരും മെസേജ് അയക്കാൻ തുടങ്ങിയത്. തന്റെ മേക്കോവർ കണ്ടു പിടിച്ചത് സോഷ്യൽ മീഡിയയാണ് അന്ന വനിതയോട് പറഞ്ഞു. ചിത്രത്തിന് മികച്ച കമന്റുകൾ ലഭിച്ചപ്പോഴാണ് മാറ്റത്തെ കുറിച്ച് തനിക്കും തോന്നിയത്. എങ്കിലും കൃത്യമായി എത്ര കിലോ കുറഞ്ഞു എന്ന് താൻ നോക്കിയിട്ടില്ലെന്നും അന്ന അഭിമുഖത്തിൽ പറയുന്നു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു