ഫഹദ് ഫാസിലിന്റെ ഷമ്മിയായി ആദ്യം മനസ്സിൽ കണ്ടത് അനിൽ പനച്ചൂരാനെ, തുറന്ന് പറഞ്ഞ് ശ്യാം പുഷ്കരൻ

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്‌റെ വിയോഗം ഏറെ ഞെട്ടലോടെയാണ് സിനിമാ സാംസ്കാരിക ലോകം കേട്ടത്. തിരുവനന്തപുരം കിംസ് ആശുപത്രിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് രോഗബാധിതനായിരുന്നു.

Recommended Video

Anil Panachooran was the first option as Shammi says Syam Pushkaran | FilmiBeat Malayalam

മകൾക്ക് എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവ് ആയി വെള്ളിത്തിരയിൽ എത്തിയ അനിൽ പരനച്ചൂരൻ ശ്രദ്ധിക്കപ്പെടുന്നത് ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ' എന്ന ഗാനം അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തുകയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് അനിൽ മലയാള സിനിമയ്ക്ക് നൽകിയത്. അഭിനേതാവും കൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിത അനിൽ പനച്ചൂരാൻ ചെയ്യേണ്ടിയിരുന്ന ഒരു ഹിറ്റ് കഥാപാത്രത്തെ കുറിച്ച് തിരക്കഥകൃത്ത് ശ്യം പുഷ്കരൻ. ഫഹദ് ഫാസിൽ ചെയ്ത് ഹിറ്റായ കഥാപാത്രത്തിലേയ്ക്ക് ആദ്യം ചിന്തിച്ചത് അനിലിനെയായിരുന്നു. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏറ്റവും ചർച്ച ചെയ്ത ചിത്രം

2019 ൽ ഏറ്റവും കൂടുതൽ ചർച്ചയായ ചിത്രമായിരുന്നു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഫഹദ് ഫാസിൽ, സൗബിൻ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, അന്ന ബെൻ തുടങ്ങിയ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. 2019 ൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ചിത്രം കൂടിയായിരുന്നു ഇത്. സാധാരണക്കാരുടെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രമാണ്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രായിരുന്നു ഷമ്മി. ഫഹദ് മലയാള സിനിമയിൽ നായകനായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഷമ്മി എന്ന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഷമ്മി എന്ന കഥാപാത്രം

വ്യത്യസ്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഫഹദ് വെള്ളിത്തിരയിൽ എത്താറുള്ളത്. നടന്റെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന ഫഹദ് ഫാസിൽ കഥാപാത്രമാണ് ഷമ്മി.സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സിനിമാ കോളങ്ങളിൽ ഷമ്മി ചർച്ച വിഷയമാണ്. ഫഹദ് വൻ വിജയമാക്കിയ ഷമ്മി എന്ന കഥാപാത്രത്തിനായി ആദ്യം ചിന്തിച്ചത് അനിൽ പനച്ചൂരാനെയായിരുന്നു.

ഷമ്മിയായി ആദ്യം മനസ്സിൽ കണ്ടത്

കുമ്പളങ്ങിനൈറ്റ്സ് തിരക്കഥാകത്ത് ശ്യാം പുഷ്കരൻ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ഷമ്മി' എന്ന കഥാപാത്രം ചെയ്യാൻ ആദ്യം തങ്ങളുടെ മനസ്സിലുണ്ടായിരുന്ന വ്യക്തി അനിൽ പനച്ചൂരാനായിരുന്നു. അദ്ദേഹത്തിന് ആ വേഷം നൽകിയാൽ സൂപ്പർ ആകില്ലേ എന്ന ചിന്തയാണ് തന്നിൽ ആദ്യം വന്നതെന്നും ശ്യാം പുഷ്കരൻ ഷമ്മിയെക്കുറിച്ച് സംസാരിക്കവേ തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ഷമ്മി.

നാല് സഹോദരന്മാരുടെ കഥ

കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് ജീവിക്കുന്ന രണ്ട് വീട്ടുകാരുടെ കഥയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. സജി, ഫ്രാങ്കി,ബോബി, ബോണി എന്നീ നാല് സഹോദരന്മാരുടെ ജീവിതത്തിലേയ്ക്ക് ബേബി മോളും ഷമ്മിയും എത്തുന്നതോടെയാണ് കഥ മറുന്നത്. ബേബി മോളുടെ സഹോദരി ഭർത്താവാണ് ഷമ്മി. പ്രണയം, ഫൈറ്റ്, കുടുംബബന്ധം,കോമഡി എന്നിങ്ങനെ ഒരു സിനിമയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും ചേർത്താണ് സിനിമ ഒരുക്കിയത്.യൂത്തിനേയും കുടുംബ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്

More from Filmibeat

Read more about: fahadh faasil kumbalangi nights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X