twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റുമായി കുഞ്ചാക്കോ ബോബന്‍! അനിയത്തിപ്രാവിന് 23 വയസ്സ്!

    |

    സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു അനിയത്തിപ്രാവ്. ആലപ്പുഴക്കാരനായ ഫാസിലായിരുന്നു കുഞ്ചാക്കോ ബോബനേയും ശാലിനിയേയും നായികാനായകന്‍മാരാക്കി ഈ സിനിമയൊരുക്കിയത്. അതുവരെയുള്ള പല റെക്കോര്‍ഡുകളേയും തകര്‍ത്ത് കുതിക്കുകയായിരുന്നു ഈ സിനിമ. മലയാളത്തിലെ മികച്ച പ്രണയചിത്രങ്ങളിലൊന്നായാണ് പലരും ഈ സിനിമയെ വിശേഷിപ്പിക്കാറുള്ളത്. നായകനായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ യുവതലമുറയുടെ ഹരമായി മാറുകയായിരുന്നു ചാക്കോച്ചന്‍.

    ശാലിനിയുമായുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രിയും ചിത്രത്തിലെ ഗാനങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അനിയത്തിപ്രാവിന് പിന്നാലെ ചോക്ലേറ്റ് പരിവേഷത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു കുഞ്ചാക്കോ ബോബന് ലഭിച്ചത്. വര്‍ഷങ്ങളെടുത്താണ് അദ്ദേഹം വില്ലത്തരത്തിലേക്കും ആന്റി ഹീറോയിലേക്കുമൊക്കെ എത്തിയത്. ഇടയ്ക്ക് റിയല്‍ എസ്റ്റേറ്റിലേക്കും താരം തിരിഞ്ഞിരുന്നു. ഗുലുമാലിലൂടെയായിരുന്നു താരം ഇടവേള അവസാനിപ്പിച്ചത്.

     23 വര്‍ഷം

    23 വര്‍ഷം

    അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 23 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആദ്യ സിനിമയിലൂടെ തന്നെ ബോക്‌സോഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ എത്തിയത്. സൂപ്പര്‍ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയാത്ത തരത്തിലുള്ളൊരു റെക്കോര്‍ഡായിരുന്നു താരത്തിന് ലഭിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ഈ റെക്കോര്‍ഡ് തിരുത്താന്‍ ഒരു താരത്തിനും കഴിഞ്ഞില്ലെന്നതാണ് മറ്റൊരു വസ്തുത. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഇതായിരുന്നു ആ അപൂര്‍വ്വ റെക്കോര്‍ഡ്

    ചാക്കോച്ചനില്‍ ഭദ്രം

    ചാക്കോച്ചനില്‍ ഭദ്രം

    കഴിഞ്ഞ 23 വര്‍ഷമായി ഈ റെക്കോര്‍ഡ് ചാക്കോച്ചന് സ്വന്തമാണ്. 1997ലായിരുന്നു സിനിമ റിലീസ് ചെയ്തത്. തുടക്കത്തില്‍ അത്ര സ്വീകരണമായിരുന്നില്ല അനിയത്തിപ്രാവിന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിനിമ കത്തിക്കയറുകയായിരുന്നു. അതിന് മുന്‍പ് ഇന്‍ഡസ്ട്രി ഹിറ്റായി വിശേഷിപ്പിച്ചിരുന്ന മണിച്ചിത്രത്താഴിന്‍രെ റെക്കോര്‍ഡായിരുന്നു സിനിമ തിരുത്തിയത്. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും മികച്ച പ്രകടനം പുറത്തെടുത്ത ചിത്രമായിരുന്നു മണിച്ചിത്രത്താഴ്.

    ഒന്നല്ല മൂന്ന്

    ഒന്നല്ല മൂന്ന്

    മലയാള സിനിമയെ സംബന്ധിച്ച് സുപ്രധാനമായൊരു വര്‍ഷം കൂടിയായിരുന്നു 1997. അനിയത്തിപ്രാവിന്‍രെ കലക്ഷന്‍ ഭേദിച്ചായിരുന്നു ചന്ദ്രലേഖ എത്തിയത്. ഫാസിലായിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. അധികം നാള്‍ പിന്നിടുന്നതിനിടയിലാണ് ക്രിസ്മസ് റിലീസായെത്തിയ ആറാം തമ്പുരാന്‍ ചന്ദ്രലേഖയുടെ റെക്കോര്‍ഡ് ഭേദിച്ചത്. മൂന്ന് സിനിമകളായിരുന്നു ആ വര്‍ഷം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയത്. 3 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിന്നീട് നരസിംഹത്തിലൂടെയാണ് മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റ് പിറന്നത്.

    അഭിനയത്തോട് താല്‍പര്യമില്ലായിരുന്നു

    അഭിനയത്തോട് താല്‍പര്യമില്ലായിരുന്നു

    സിനിമാകുടുംബത്തിലാണ് ജനിച്ചതെങ്കിലും അഭിനയത്തോട് താല്‍പര്യമുണ്ടായിരുന്നില്ല കുഞ്ചാക്കോ ബോബന്. നൃത്തത്തോടെയായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായെല്ലാം തുടക്കത്തില്‍ തന്നെ ഇടപഴകാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. നഷ്ടങ്ങള്‍ കാരണമുണ്ടായ സങ്കടത്തില്‍ ദേഷ്യമായിരുന്നു തുടക്കത്തില്‍ അനുഭവപ്പെട്ടിരുന്നതെങ്കിലും പിന്നീട് ആ കാഴ്ചപ്പാട് മാറുകയായിരുന്നു.

    കഥാപാത്രങ്ങളിലെ വ്യത്യസ്തത

    കഥാപാത്രങ്ങളിലെ വ്യത്യസ്തത

    അനിയത്തിപ്രാവിന് പിന്നാലെയായി ചോക്ലേറ്റ് ഹീറോ പരിവേഷത്തിലുള്ള വേഷങ്ങളായിരുന്നു കുഞ്ചാക്കോ ബോബനെത്തേടിയെത്തിയത്. അത്തരം കഥാപാത്രങ്ങളോട് അത്രയധികം താല്‍പര്യമുണ്ടായിരുന്നില്ലെങ്കില്‍ക്കൂടിയും സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് അദ്ദേഹത്തിനെത്തേടി വില്ലന്‍ വേഷവും സ്വഭാവിക കഥാപാത്രങ്ങളുമായെത്തിയത്.

    English summary
    Aniyathipravu release turns 23 year of its success
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X