Don't Miss!
- Sports
IPL 2022: 'ഷോര്‍ട്ട് പിച്ച് ബോളിനെ പറപ്പിക്കും, അവന് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വേണം'
- News
ഹാര്‍ദികിനെ വാനോളം പുകഴ്ത്തി ബല്‍റാം; പഴയ പോസ്റ്റ് കുത്തിപ്പൊക്കി പിവി അന്‍വര്‍
- Finance
മാസം 1,411 രൂപ മുടക്കിയാല്‍ 35 ലക്ഷം കൈപ്പിടിയിലാക്കാം; യാതൊരു റിസ്കുമില്ല; നോക്കുന്നോ?
- Lifestyle
ഈ നാല് രാശിക്കാരെ പറ്റിക്കാന്‍ വളരെ എളുപ്പം: ഇവര്‍ ശ്രദ്ധിച്ചിരിക്കുക
- Travel
യാത്ര പുറപ്പെടും മുന്‍പ് ഏഴു കാര്യങ്ങള്‍.. പിന്നെ ടെന്‍ഷന്‍ വേണ്ട!!
- Automobiles
Nexon ഇവിയ്ക്ക് പണി കൊടുക്കാൻ ഇലക്ട്രിക് മോഡലുമായി Citroen ഇന്ത്യ
- Technology
അസൂസ് ആർഒജി സൈഫറസ് എം16 2022 റിവ്യൂ: വിലയ്ക്ക് യോജിച്ച കരുത്തൻ ഗെയിമിങ് ലാപ്ടോപ്പ്
പ്രാണൻ പിടയുന്ന വേദന, ആർക്കും പറഞ്ഞാൽ മനസ്സിലാകണമെന്നില്ല, അഞ്ജലി അമീറിന്റെ വാക്കുകൾ...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അഞ്ജലി അമീർ. മോഡലിംഗ് രംഗത്ത് നിന്നാണ് അഞ്ജലി സിനിമയിൽ എത്തുന്നത്. മമ്മൂട്ടി ചിത്രമായ പേരൻപിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ചിത്രത്തിലെ മീര എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പട്ടിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിലും അഞ്ജലി എത്തിയിരുന്നു. സീസൺ 1 ആയിരുന്നു മത്സരാർഥിയായി എത്തിയത്. എന്നാൽ അധികം ദിവസം ഷോയിൽ തുടരാൻ കഴിഞ്ഞില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് അഞ്ജലി അമീർ. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടി പങ്കുവെച്ച കുറിപ്പാണ്. തന്റെ വര്‍ഷപൂജ കഴിഞ്ഞിട്ട് 10 വര്‍ഷമായെന്ന് അഞ്ജലി പറയുന്നത്. താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്. അഞ്ജലി അമീറിന്റെ വാക്കുകൾ ഇങ്ങനെ... '' 10 വർഷം മുമ്പ് ഇതുപോലൊരു ജനവരി 26 ന് ഞാൻ എൻ്റെ ശരീരത്തിൽ നിന്ന് പൂർണസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഞാൻ സ്വപ്നം കണ്ടിരുന്ന എൻ്റെ മനസ്സിനൊത്ത ശരീരം സ്വീകരിച്ച ദിവസം.
പണം കുറെ കയ്യിൽ നിന്ന് പോയി, ലക്ഷങ്ങൾ നഷ്ടമായി, മോഹലാലിന്റെ ആ സമയത്തെ കുറിച്ച് ശ്രീനിവാസൻ
ഞങ്ങളുടെ വർഷ പൂജാദിവസം.10 വർഷം മുമ്പ് ഞാൻ ഈ തീരുമാനമെടുക്കുമ്പോൾ ഇന്നത്തെ പോലെ സാങ്കേതികമായ വളർച്ചയോ സാമൂഹികമായ പിന്തുണയോ ഉണ്ടായിരുന്നില്ല. ശരീരം കീറിമുറിക്കപ്പെടുമ്പോഴുണ്ടായ വേദന സഹിക്കാൻ എനിക്ക് ശക്തി പകർന്നത് ചുറ്റിലും കൂടിനിന്ന് പരിഹസിച്ചവരോടും കളിയാക്കിയവരോടുമുള്ള പ്രതികാര ബുദ്ധിയായിരുന്നു. എന്‌റെ ഇഷ്ടത്തിനൊത്ത് ഞാൻ ജീവിച്ചു കാണിക്കുമെന്ന് മനസ്സിൽ ഒരു പ്രതിജ്ഞയെടുത്തിരുന്നു.
മരുമകളുടെ പാട്ട് കേട്ടതിന് ശേഷം ശ്രീനിവാസൻ പറഞ്ഞത്, അച്ഛന്റെ വാക്കുകളെ കുറിച്ച് വിനീത്..
ഇന്ന് ഞാൻ പൂർണ സന്തോഷവതിയാണ്. കടന്നു വന്ന വേദനകളുടെ നാളുകളെ ഒരിക്കലും മറക്കാനാകില്ല. പ്രിയപെട്ട അനന്യയെ പോലെ അവസാനിപ്പിക്കാൻ പോലും തോന്നിയ നിമിഷങ്ങൾ, പ്രാണൻ പിടയുന്ന വേദന, ഒന്നും ആർക്കും പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. യൂറിനറി ഇൻഫക്ഷൻ്റെ അസഹ്യമായ വേദനയും മൂത്രതടസ്സം മാറ്റാനുള്ള സൂചി പ്രയോഗവും ഒന്നും ഓർമ്മകളെ കുത്തിനോവിപ്പിക്കാത്ത രാത്രികളില്ല.
ഹോർമോൺ ട്രീറ്റ്മെൻ്റ് ഇപ്പോഴും തുടരുകയാണ്. എന്ത് ത്യാഗം സഹിച്ചും ഈ ശരീരം ഇതുപോലെ നിലനിർത്തേണ്ടത് എന്റെ ആവശ്യമാണ്. മനസ്സും ശരീരവും രണ്ട് ദിശകളിലായിരുന്ന കെട്ടകാലത്തിന്‌റെ ഓർമ്മകളെ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല അതിലും ഭേദം വേദനിക്കുമെങ്കിലും ഈ ശരീരം തന്നെയാണ്. അനന്യയുടെ മരണസമയത്ത് ട്രാൻസ് കമ്യുണിറ്റിക്ക് സർക്കാർ ചില ഓഫറുകൾ നൽകിയിരുന്നു. അതൊന്നും നടപ്പായിട്ടില്ല. സർക്കാരിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന ഒരു സമൂഹത്തെ ഇനിയും തെരുവിൽ നിർത്തരുത് ... അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചു.