Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ ദുല്‍ഖര്‍ ചിത്രം ഉപേക്ഷിച്ചതില്‍ നിരാശയില്ലെന്ന് അഞ്ജലി മേനോന്റെ വെളിപ്പെടുത്തല്‍
മലയാള സിനിമയിലെ മികച്ച സ്ത്രീ സംവിധായിക എന്ന വിശേഷണത്തിനര്ഹയാണ് അഞ്ജലി മേനോന്. തിരക്കഥയിലായാലും സംവിധാനത്തിലായാലും തന്റേതായ മികവ് പുറത്തെടുത്തിട്ടുണ്ട് ഇവര്‍. അധികമാരും കൈവെക്കാത്ത മേഖലയില്‍ തുടക്കം കുറിച്ചപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു അവര്‍ക്ക് ലഭിച്ചത്. ബാംഗ്ലൂര്‍ ഡേയ്സും കഴിഞ്ഞ് ആ പിന്തുണ ഇപ്പോള്‍ കൂടെയിലെത്തി നില്‍ക്കുകയാണ്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് അവര്‍ മുന്നേറുന്നത്.
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നൊരു സിനിമയായിരുന്നു ദുല്‍ഖര്‍ അഞ്ജലി മേനോന് പ്രതാപ് പോത്തന് കൂട്ടുകെട്ടിലെ പ്രൊജക്ട്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം ദിനങ്ങള്‍ കൊണ്ട് തന്നെ പിന്‍വലിക്കുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കാര്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. ഇതേക്കുറിച്ച് കൃത്യമായി പ്രതികരിച്ചിരിക്കുകയാണ് സംവിധായിക ഇപ്പോള്‍. അതേക്കുറിച്ച് വിശദമായറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രതാപ് പോത്തന് ദുല്‍ഖര്‍ ചിത്രം
അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖറിനെ നായകനാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. പ്രേക്ഷകരെ സംബന്ധിച്ച് വളരെ സന്തോഷകരമായ സംഭവമായിരുന്നു ഇത്. അതിനാല്‍ത്തന്നെ ഈ വാര്‍ത്തയെ ഇരുകൈയ്യും നീട്ടിയാണ് എല്ലാവരും സ്വാഗതം ചെയ്്തത്. പ്രഖ്യാപനം കഴിഞ്ഞ് നാളേറെയായിട്ടും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. അതിനിടയിലാണ് ഈ സിനിമ ഉപേക്ഷിച്ചതായി പ്രതാപ് പോത്തന് അറിയിച്ചത്.

സിനിമ ഉപേക്ഷിച്ചു
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു പ്രേക്ഷകരെ തേടിയെത്തിയത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും നടനും സംവിധായകനുമായ പ്രതാപ് പോത്തന് തുറന്നുപറഞ്ഞിരുന്നു. അഞ്ജലി മേനോനെന്ന കലാകാരിയെ അപമാനിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വന്‍വിവാദത്തിനാണ് വഴിതെളിയിച്ചത്.

തിരക്കഥ ഇഷ്ടപ്പെട്ടില്ല
അഞ്ജലിയുടെ തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്നും പണത്തിന് വേണ്ടി ചിത്രമൊരുക്കില്ലെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളുണ്ടാവുമെന്നും അത് നിറവേറ്റാന്‍ കഴിയാത്ത ചിത്രവുമായി താനെത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഈ ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമായത്.

മിണ്ടാതെ അഞ്ജലി മേനോന്
അഞ്ജലി മേനോനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു അദ്ദേഹം അന്ന് പറഞ്ഞതെന്നും ശരിയായ രീതിയല്ല ഇതെന്നും വ്യക്തമാക്കി ആരാധകലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. വിവാദങ്ങളും വിമര്‍ശനവും രൂക്ഷമായി തുടരുന്നതിനിടയില്‍ ഇതേക്കുറിച്ച് പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു സംവിധായിക.

തീരുമാനം നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു
അന്ന് ആ സിനിമ വേണ്ടെന്ന് വെച്ചതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് അവര്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് അങ്ങനെ സംഭവിച്ചത് നന്നായെന്നാണ് തനിക്ക് തോന്നുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. താനാണ് ആ സിനിമ വേണ്ടെന്ന് വെച്ചത്. ആ സിനിമയുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇതേക്കുറിച്ച് അറിയാമെന്നും അവര്‍ പറയുന്നു.

ദുല്‍ഖറിന് അറിയാം
ദുല്‍ഖര്‍ സല്‍മാനും ഇതേക്കുറിച്ച് കൃത്യമായി അറിയാം. വിവാദങ്ങള്‍ ഉടലെടുക്കുന്നതിന് മുന്‍പ് തന്നെ സിനിമ വേണ്ടെന്ന് വെച്ചിരുന്നു. താന്‍ അന്നേ ഈ സംഭവം വിട്ടതാണ്. വിവാദങ്ങളോടും വിമര്‍ശങ്ങളോടും പ്രതികരിക്കണമെന്ന് തോന്നിയിരുന്നില്ല. ദുല്‍ഖറുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും സംവിധായിക വ്യക്തമാക്കിയിട്ടുണ്ട്.

കൂടെ തിയേറ്ററുകളിലേക്കെത്തി
നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൂടെ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. നസ്രിയയുടെ തിരിച്ചുവരവും പൃഥ്വിയുടെ നൂറാമത്തെ സിനിമയുമായ കൂടെയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ചിത്രങ്ങളുടെ അതേ സ്വീകാര്യത തന്നെയാണ് ഇവര്‍ നിലനിര്ത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.