For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ വീണ്ടും കുഴിയിലേക്ക് ചാടി' എന്നായിരിക്കും കമൻ്റുകൾ; വിവാഹക്കാര്യം രഹസ്യമാക്കിയതിനെ കുറിച്ച് അഞ്ജലി നായർ

  |

  സോഷ്യല്‍ മീഡിയ ഏറ്റവുമധികം വിമര്‍ശിക്കാറുള്ള നടിയാണ് അഞ്ജലി നായര്‍. ആദ്യ വിവാഹമോചനത്തിന്റെ പേരിലും അല്ലാതെയുമായി പലപ്പോഴും അഞ്ജലിയുടെ പേരുകള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ നടി രണ്ടാമതും വിവാഹിതയായി എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. പരസ്യ സംവിധായകനായ അജിത് രാജുവിനെയാണ് നടി വിവാഹം കഴിച്ചത്. 2021 നവംബറില്‍ വിവാഹിതരായെങ്കിലും ലേശം വൈകിയാണ് വിവാഹക്കാര്യം പുറംലോകത്തോട് പറയുന്നത്.

  ഇങ്ങനൊരു സന്തോഷ വാര്‍ത്ത അഞ്ജലി എന്തിനാണ് ഇത്രയും ദിവസം വൈകി പറഞ്ഞത് എന്ന സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും സോഷ്യല്‍ മീഡിയയുടെ കമന്റുകളുമൊക്കെ പേടിച്ചിട്ടാണെന്നാണ് നടി പറയുന്നത്. മാത്രമല്ല തന്റെ പേരില്‍ മുന്‍പ് വന്നിരുന്ന വാര്‍ത്തകളെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തി. വിശദമായി വായിക്കാം...

  ഒരു വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനൊടുവിലാണ് കഴിഞ്ഞ നവംബര്‍ ഇരുപത്തിയൊന്നിന് അഞ്ജലി നായരും അജിത് രാജുവും വിവാഹിതരാവുന്നത്. ഇക്കാര്യം രഹസ്യമാക്കി വെച്ചത് തന്റെ വിവാഹ വിശേഷങ്ങള്‍ കൊട്ടി ആഘോഷിക്കാനോ ഉത്സവമാക്കാനോ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണെന്നാണ് അഞ്ജലി പറയുന്നത്. അതേ സമയം ഞങ്ങളെ ഒന്നിച്ചു കാണുമ്പോള്‍ മറ്റൊരു രീതിയിലുള്ള സംസാരം ഉണ്ടാകരുതല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് വിവാഹിതരായെന്ന സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് നടി വ്യക്തമാക്കുന്നത്.

  അജിത്തിന്റെയും തന്റെയും രണ്ടാം വിവാഹം ആണെന്ന് അഞ്ജലി സൂചിപ്പിച്ചിരുന്നു. അജിത്തിനെ പരിചയപ്പെടുന്ന കാലത്ത് അദ്ദേഹം ചെന്നൈയിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ കൊച്ചിയില്‍ സെറ്റില്‍ഡ് ആയിരിക്കുകയാണ്. വിവാഹക്കാര്യം പറയാതിരുന്നത് വിവാദങ്ങളെ ഭയന്നിട്ടാണെന്നും നടി വ്യക്തമാക്കി. 'മുന്‍പ് ഞാന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിമിലെ ചിത്രങ്ങളൊക്കെ കട്ടൗട്ട് ചെയ്തു പ്രചരിപ്പിച്ച് എന്റെ കല്യാണം കഴിഞ്ഞു എന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അതിനാല്‍ വിവാഹ വാര്‍ത്ത അറിയുമ്പോള്‍ സോഷ്യല്‍ മീഡിയ എന്തൊക്കെ കഥകളാണ് മെനയുക എന്ന് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു.

  സംവിധായകനടക്കമുള്ള ടീമംഗങ്ങളുടെ മനോബലവും ചങ്കൂറ്റവും കൊണ്ട് നടന്നതാണ്; ആറാട്ടിനെ കുറിച്ച് വിധു വിന്‍സെന്റ്

  തന്റെ വ്യക്തി ജീവിതത്തില്‍ ധാരാളം അനാവശ്യ വിവാദങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ഞാന്‍. കുത്തുവാക്കുകളും വിമര്‍ശനങ്ങളും ഒക്കെയായി പലരും വരുമെന്ന് ഉറപ്പായിരുന്നു. 'അവള്‍ വീണ്ടും കുഴിയിലേക്ക് ചാടി' എന്നൊക്കെയാവും കമന്റുകള്‍. എനിക്കൊരു മകള്‍ ഉണ്ടല്ലോ. ഞാന്‍ ഇത് മറച്ചു വെക്കുന്നത് കൊണ്ട് അവള്‍ക്കൊരു ചീത്തപ്പേര് ഉണ്ടാകരുതെന്ന് ചിന്തിച്ചു. അങ്ങനെയാണ് വിവാഹിതയാണെന്ന് ഔദ്യോഗികമായി അറിയിക്കാന്‍ തീരുമാനിച്ചത്. അവള്‍ വളരെ ഹാപ്പിയാണ്. ഈ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷവും പങ്കുവെച്ചത് അവളാണെന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അഞ്ജലി നായര്‍ പറയുന്നത്.

  സീരിയലില്‍ നിന്നും താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; നായകനും നായികയുമൊക്കെ മാറേണ്ടി വന്ന സാഹചര്യമിതാണ്

  Recommended Video

  ലാലേട്ടനെ ചതിച്ച് കിട്ടിയത് ഓസ്ക്കാർ | Anjali Nair Exclusive Interview | Filmibeat Malayalam

  ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ അഞ്ജലി നായര്‍ പിന്നീട് സഹനടിയായും നായികയായും സിനിമയില്‍ സജീവമാവുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും നടി അഭിനയിച്ചിട്ടുണ്ട്. കൂടുതലും ദുഃഖപുത്രിയുടെ കഥാപാത്രങ്ങള്‍ ആയിരുന്നതിനാല്‍ അങ്ങനൊരു വിളിപ്പേരും ലഭിച്ചു. സംവിധായകന്‍ അനീഷ് ഉപാസനയെ ആദ്യം വിവാഹം കഴിച്ചെങ്കിലും 2016 ല്‍ വേര്‍പിരിയുകയായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകളും ഉണ്ട്.

  English summary
  Anjali Nair Opens Up Why She Secreatly Married To Ajith Raju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X