»   » ഇടവേളയ്ക്ക് ശേഷം അഞ്ജു അരവിന്ദ് വീണ്ടും സജീവമാകുന്നു... ഒരുപിടി ചിത്രങ്ങളുമായി!!!

ഇടവേളയ്ക്ക് ശേഷം അഞ്ജു അരവിന്ദ് വീണ്ടും സജീവമാകുന്നു... ഒരുപിടി ചിത്രങ്ങളുമായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

തൊണ്ണൂറുകളുടെ മധ്യത്തില്‍ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അഞ്ജു അരവിന്ദ്. സൂരേഷ് ഗോപി സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് കയറി ഈ കാലഘട്ടത്തില്‍ നായികയായിട്ടായിരുന്നില്ല അഞ്ജു അരവിന്ദിന്റെ സിനിമ പ്രവേശം. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത അക്ഷരം തന്റെ ആദ്യ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ പെങ്ങളുടെ വേഷമായിരുന്നു അഞ്ജുവിന്. പിന്നീടങ്ങോട്ട് കൈനിറയെ ചിത്രങ്ങളായിരുന്നു അഞ്ജു അരവിന്ദിനെ തേടിയെത്തിയത്. 

രജനികാന്തിന്റെ അടുത്ത ചിത്രം പരാജയമറിയാത്ത ഈ സംവിധായകനൊപ്പം!!!

Anju Aravind

1995ല്‍ പുറത്തിറങ്ങിയ അക്ഷരത്തിന് ശേഷം 1996ല്‍ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്കൊപ്പം അഞ്ജു സ്‌ക്രീനില്‍ എത്തി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തില്‍ വേഷമിട്ടത്. ഈ ഒരു ചിത്രത്തില്‍ മാത്രമാണ് കന്നടയില്‍ വേഷമിട്ടത്. 2001ന് ശേഷം അഞ്ജുവിന് കരിയറില്‍ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനര്‍വിവാഹം എന്നിവ സിനിമകള്‍ക്കിടയിലെ ഇടവേളകള്‍ വര്‍ദ്ധിപ്പിച്ചു. 

2013ല്‍ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയില്‍ സജീവമായത്. പിന്നീട് കൈനിറയെ ചിത്രങ്ങളുമായി അഞ്ജു അരവിന്ദ് തിരക്കിലായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്വര്‍ണക്കടുവയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബിഗ് സ്‌ക്രീന് പുറമെ മിനി സ്‌ക്രീനിലും സജീവ സാന്നിദ്ധ്യമായിരുന്നു താരം. വിനയ ചന്ദ്രന്‍ എന്ന ബിസിനസുകാരനെയാണ് അഞ്ജു അരവിന്ദ് രണ്ടാമത് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് അന്‍വിത എന്ന ഒരുമകളുണ്ട്.

English summary
Anju Aravind back to Malayala cinema with hand full of films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam