twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പപ്പയ്ക്ക് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ജൂഡേട്ടന്‍ ഞങ്ങളോട് പറഞ്ഞത്, മനസുതുറന്ന് അന്ന ബെന്‍

    By Midhun Raj
    |

    സാറാസിന്‌റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി അന്ന ബെന്‍. അഭിനയിച്ച നാല് സിനിമകളും സൂപ്പര്‍ ഹിറ്റാക്കികൊണ്ടാണ് അന്ന മുന്നേറുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളായി തുടങ്ങിയ അന്ന ഹെലന്‍, കപ്പേള തുടങ്ങിയ സിനിമളിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഒടിടി റിലീസായി എത്തിയ സാറാസ് ആദ്യ ദിനം തന്നെ നിരവധി പേരാണ് കണ്ടത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ സണ്ണി വെയ്ന്‍, സിദ്ദിഖ്, ബെന്നി പി നായരമ്പലം, മല്ലിക സുകുമാരന്‍, ധന്യ വര്‍മ്മ ഉള്‍പ്പെടെയുളളവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

    സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം

    പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലത്തിനൊപ്പം അന്ന അഭിനയിച്ച ചിത്രമെന്ന പ്രത്യേകത കൂടി സാറാസിനുണ്ട്. അച്ഛനും മകളുമായി തന്നെയാണ് സിനിമയില്‍ ഇരുവരും എത്തുന്നത്. അതേസമയം സാറാസില്‍ പപ്പയ്‌ക്കൊപ്പം അഭിനയിച്ച അനുഭവം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് അന്ന ബെന്‍. പപ്പയ്‌ക്കൊപ്പം ആണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ എക്‌സൈറ്റഡായിരുന്നു എന്ന് നടി പറയുന്നു.

    അദ്ദേഹത്തിന് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു.

    അദ്ദേഹത്തിന് കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ വളരെ അനായാസമായി പപ്പ അത് ചെയ്തു. ഷൂട്ടിന്‌റെ സമയത്ത് തന്നെ ഞങ്ങള്‍ പരസ്പരം അഭിനയം വിലയിരുത്തിയിരുന്നു എന്നും നടി പറയുന്നു. 'നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട് പപ്പ. അവാര്‍ഡുകളും കിട്ടിയിട്ടുണ്ട്. പക്ഷേ പപ്പ അഭിനയിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടില്ല, അതുകൊണ്ട് ഷൂട്ടിംഗ് സമയത്ത് പപ്പയുടെ ഓരോ ചലനവും നന്നായി ശ്രദ്ധിച്ചു'.

    അഭിനയിക്കേണ്ട കാര്യമില്ലല്ലോ

    'അഭിനയിക്കേണ്ട കാര്യമില്ലല്ലോ. പപ്പയും മകളുമായി ജീവിച്ചാല്‍ മതിയല്ലോയെന്ന് ജൂഡേട്ടന്‍ പറഞ്ഞതും ധൈര്യമായി. സാറാസിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഒത്തിരി സന്തോഷമുണ്ടെന്നും' അന്ന ബെന്‍ പറഞ്ഞു. 'ഒരുപാട് കഠിനാദ്ധ്വാനം ചെയ്ത പ്രോജക്ടാണ്. ജൂഡ് ഏട്ടന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായി. അദ്ദേഹം കൃത്യമായി പറഞ്ഞുതന്നത് കഥാപാത്രം ചെയ്യാന്‍ എളുപ്പമായി. സ്വന്തമായി തീരുമാനങ്ങളെടുക്കുക എന്നത് തന്നെയാണ് എന്റെയും രീതി'.

    അതുകൊണ്ട് സാറയാവുക

    അതുകൊണ്ട് സാറയാവുക എളുപ്പമായിരുന്നു എന്നും അന്ന പറഞ്ഞു. നായികാ പ്രാധാന്യമുളള സിനിമകളുടെ ഭാഗമാവുന്നത് ബോധപൂര്‍വ്വമാണോ എന്ന ചോദ്യത്തിന് അങ്ങനെയൊരു നിര്‍ബന്ധമില്ലെന്ന് നടി പറഞ്ഞു. 'ഈ അടുത്തായി സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കൂടുതല്‍ വരുന്നുണ്ട്. അതില്‍ കുറച്ച് സിനിമകള്‍ എനിക്ക് കിട്ടിയെന്നെയുളളൂ. എനിക്ക് കണക്ടാകുന്ന വിഷയങ്ങളാണ് ഞാനെടുക്കുന്നത്. കഥാപാത്രമല്ല തിരഞ്ഞെടുക്കാറെന്നും കഥകള്‍ തിരഞ്ഞെടുക്കാനാണ് എനിക്ക് താല്‍പര്യമെന്നും' നടി പറഞ്ഞു.

    കഥാപാത്രത്തെ മാത്രമായി നോക്കികഴിഞ്ഞാല്‍

    'കഥാപാത്രത്തെ മാത്രമായി നോക്കികഴിഞ്ഞാല്‍ സിനിമയെന്ന കോണ്‍സപ്റ്റ് മാറും. സിനിമ മൊത്തമായി ഇഷ്ടപ്പെടുമ്പോഴാണ് ചെയ്യാമെന്ന് എല്‍ക്കുന്നത്. കൂടാതെ എന്നെ കൊണ്ട് ആ ക്യാരക്ടര്‍ ചെയ്യാന്‍ കഴിയുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രമേ അത് കമ്മിറ്റ് ചെയ്യൂ, ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നാലും പ്രിയപ്പെട്ടതാണെന്നും നടി പറഞ്ഞു. എന്നാലും ആദ്യ സിനിമയായതുകൊണ്ടും എന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതുകൊണ്ടും ബേബി മോളാണ് ഞാനുമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്നത്'.

    Recommended Video

    ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ
    അച്ഛനെ പോലെ തിരക്കഥയെഴുത്തിലേക്കാ

    'അച്ഛനെ പോലെ തിരക്കഥ എഴുത്തിലേക്കാ, സാറയോ പോലെ സംവിധാനത്തിലേക്ക് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് നല്ല കഥാപാത്രങ്ങള്‍ ചെയ്യുക, നല്ല സിനിമയുടെ ഭാഗമാവുക എന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും നടി പറഞ്ഞു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എഴുതുമായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. പിന്നെ പപ്പ ഒരു പേര് ഉണ്ടാക്കിവെച്ചിരിക്കുന്നത് കൊണ്ട് ഞാന്‍ ചെയ്താല്‍ കുളമാകുമോ എന്നൊരു പേടിയുണ്ട്. തത്കാലം അത്തരം ചിന്തകളിലേക്ക് ഇല്ല', അന്ന ബെന്‍ പറഞ്ഞു.

    Read more about: benny p nayarambalam anna ben
    English summary
    anna ben shares working experience with father benny p nayarambalam in saras movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X