For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുഖം മറച്ച് കൂടെ കണ്ടയാള്‍ കാമുകന്‍ തന്നെ; ജീവിതത്തിലേക്ക് അദ്ദേഹം വരുമെന്ന് നടി അന്ന രേഷ്മ രാജന്‍

  |

  നായികയായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ വലിയ സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചത്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ നടി ഒരു ഫോട്ടോ പുറത്ത് വിട്ടിരുന്നു. അന്നത് കുറേ ഗോസിപ്പുകള്‍ക്ക് കാരണമായി.

  കൂടെ നില്‍ക്കുന്ന ആളുടെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തില്‍ ബ്ലര്‍ ചെയ്തിരിക്കുകയായിരുന്നു. അന്നാ കണ്ടത് തന്റെ കാമുകന്‍ തന്നെയാണെന്നാണ് അന്നയിപ്പോള്‍ പറയുന്നത്. സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കവേ ജീവിതത്തിന്റെ ഭാഗമായി അയാള്‍ വന്നേക്കുമെന്ന് അന്ന വെളിപ്പെടുത്തി.

  Also Read: ഷക്കീല തകർന്നെങ്കിലും സിനിമയെ രക്ഷിച്ചവളാണ്; അവർ നേരിട്ട അപമാനമൊക്കെ ഒറ്റയ്ക്കായിരുന്നു! ശാരദക്കുട്ടി ടീച്ചര്‍

  ഇന്‍സ്റ്റാഗ്രാമിലൂടെ വൈറലായ ഫോട്ടോയിലെ ആളാരാണെന്നാണ് സ്വാസിക ചോദിച്ചത്. അന്നയുടെ കാമുകന്‍ ആണോന്നും സിനിമയിലുള്ള സൂപ്പര്‍താരമാണെന്നുമൊക്കെയുള്ള കമന്റുകള്‍ വന്നിരുന്നു. ആളാരാണെന്ന് പറയാമോന്നും സ്വാസിക ചോദിക്കുന്നു. 'അതാരാണെന്ന് പറഞ്ഞാല്‍ പിന്നെ മറച്ച് പിടിച്ചതൊക്കെ പോവില്ലേ എന്ന് അന്ന തിരിച്ച് ചോദിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള ആളാണ് അദ്ദേഹം. ജീവിതത്തിലേക്ക് പങ്കാളിയായി കൂട്ടണമെന്നാണ് ആഗ്രഹിക്കുന്നത്.

  Also Read: ഭർത്താവ് ലോബിയിലിട്ട് തല്ലി കണ്ണ് പൊട്ടിച്ചു, ഒരാളും തടഞ്ഞില്ല; ആ രാത്രി സീനത്ത് നേരിട്ടത് കൊടും ക്രൂരത

  സമയമാവുമ്പോള്‍ ഞാന്‍ തന്നെ അത് പറയും. അന്നേരം മറച്ച് വെച്ച മുഖം ഔദ്യോഗികമായി തന്നെ പുറത്ത് വിടുമെന്നും', അന്ന രാജന്‍ പറഞ്ഞു. എങ്കില്‍ പിന്നെ അങ്ങനൊരു ഫോട്ടോ ഇടാതിരുന്നാല്‍ പോരെ, എന്തിനാണ് ബ്ലര്‍ ആക്കി ഇട്ടത്. അത് കാരണം ആളുകള്‍ ആരാ, ഏതാ, എന്താ, എന്നൊക്കെ ചോദിക്കേണ്ടി വന്നില്ലേ. അതെന്തിനാണെന്ന് സ്വാസിക ചോദിച്ചു.

  'അത് ഒരു രസമുള്ള കാര്യമല്ലേ', എന്നായിരുന്നു അന്നയുടെ പ്രതികരണം. 'ഞാനങ്ങനൊരു ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ഇയാളാണോ അയാളാണോ എന്നൊക്കെ ചോദിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ കുറേ പേര്‍ ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ സമയമാവുമ്പോള്‍ ഔദ്യോഗികമായി തന്നെ പറയാമെന്ന', നിലപാടിലാണ് നടി.

  അച്ഛന്‍ രാഷ്ട്രീയക്കാരനാണ്. രാഹുല്‍ ഗാന്ധിയോട് വളരെ ഇഷ്ടമാണ്. അമ്മയ്ക്ക് അതിനെക്കാളും ഇഷ്ടമാണ്. അച്ഛന്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലേക്ക് ഞആനും പോയിരുന്നു.

  ചെറിയ പ്രായം മുതലേ കാണണമെന്ന് ആഗ്രഹിച്ച, ക്രഷ് തോന്നിയിട്ടുള്ള വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ടാണ് പോയത്. അന്ന ഗാന്ധി എന്ന പേരില്‍ ഒരുപാട് കമന്റുകളൊക്കെ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. അത്രയും രസകരമായൊരു കാര്യമായിരുന്നു അതെന്നും അന്ന വ്യക്തമാക്കുന്നു.

  അതേ സമയം വീട്ടില്‍ നിന്നും കാണാതെ പോയ ആളെ കുറിച്ചും അന്ന വെളിപ്പെടുത്തി. മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ പെറ്റ് ഡോഗിനെ കാണുന്നില്ലെന്ന് അന്ന പറഞ്ഞിരുന്നു. അത് തനിക്കേറ്റവും പ്രിയപ്പെട്ടവന്‍ സമ്മാനമായി തന്നതായിരുന്നു.

  ചെറിയ പ്രായത്തില്‍ എനിക്ക് കിട്ടിയതാണ്. അന്ന് മുതല്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ചേട്ടന്റെ കല്യാണത്തിന്റെ തിരക്കിനിടയിലാണ് അവനെ കാണാതാവുന്നത്. കുറച്ച് ദിവസത്തിന് ശേഷം തിരികെ കിട്ടി. ഇപ്പോള്‍ സന്തോഷത്തോടെ ഞങ്ങളുടെ കൂടെ തന്നെയുണ്ടെന്ന് നടി പറഞ്ഞഉ.

  English summary
  Anna Reshma Rajan Reveals Her Love Story And Opens Up Her Viral Photo With Lover Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X