For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആനിക്ക് ആ വിളി കേട്ടാലറിയാം ഷാജി കൈലാസ് ദേഷ്യത്തിലാണെന്ന്! ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ് താരം

  |

  ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായി നിന്ന താരമായിരുന്നു ആനി. ഷാജി കൈലാസുമായുള്ള വിവാഹത്തിന് പിന്നാലെയായാണ് താരം സിനിമയോട് ബൈ പറഞ്ഞത്. സംവിധായകനെയാണ് വിവാഹം കഴിച്ചതെങ്കിലും മക്കളുടേയും വീട്ടിലേയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായിരിക്കുകയായിരുന്നു താരം. അതിനിടയിലായിരുന്നു അമൃത ചാനലില്‍ കുക്കറി ഷോ അവതരിപ്പിച്ച് തുടങ്ങിയത്. ആനീസ് കിച്ചണ് മികച്ച പിന്തുണ ലഭിച്ചതോടെയായിരുന്നു റസ്റ്റോറന്റും കാറ്ററിങ്ങ് സര്‍വീസും തുടങ്ങിയത്.

  നവ്യ നായരും നിമിഷ സജയനും പങ്കെടുത്ത ആനീസ് കിച്ചണ്‍ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ അടുത്തിടെയും വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആനിക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ഇതേക്കുറിച്ച് പ്രതികരണവുമായി താരമെത്തിയിരുന്നു. സിനിമാജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ഷാജി കൈലാസ് ഇപ്പോള്‍. ഓണ്‍മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്.

  ഷാജികൈലാസിനെക്കുറിച്ച്

  ഷാജികൈലാസിനെക്കുറിച്ച്

  ഷാജി കൈലാസിനെക്കുറിച്ച് ചോദിച്ചാല്‍ ആനി വാചാലയാവാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയെന്നറിയപ്പെടാനാണ് തനിക്കേറെ ഇഷ്ടമെന്ന് ആനി പറയുന്നു. സിനിമാതിരക്കുകളോ ആശങ്കകളോ ഒന്നുമില്ലാതെയാണ് അദ്ദേഹം വീട്ടിലേക്ക് വരാറുള്ളത്. ചെയ്യാന്‍ പോവുന്ന സിനിമയുടെ കഥ അദ്ദേഹം പറയാറുണ്ട്. ആ സമയത്ത് താന്‍ അഭിപ്രായമൊക്കെ പറയാറുണ്ടെന്ന് താരം പറയുന്നു. മക്കളോടും അദ്ദേഹം അതേക്കുറിച്ചൊക്കെ ചോദിക്കാറുണ്ട്. അതിനും അപ്പുറത്തേക്കുള്ള സിനിമാചര്‍ച്ചകളൊന്നും വീട്ടില്‍ നടക്കാറില്ല. ചിേ്രതയെന്നുള്ള അദ്ദേഹത്തിന്റെ വിളിയില്‍ നിന്നാണ് ദേഷ്യത്തിലാണോ എന്ന് മനസ്സിലാക്കാറുള്ളത്.

  സിനിമ കാണാന്‍ പോയത്

  സിനിമ കാണാന്‍ പോയത്

  മനീഷ് കൊയ്‌രാളയും സല്‍മാന്‍ ഖാനും ഒരുമിച്ച് അഭിനയിച്ച ഹിന്ദി സിനിമയ്ക്കാണ് താനും ഷാജിയേട്ടനും ആദ്യമായി പോയത്. ഇതിന് ശേഷം അങ്ങനെ ഒരുമിച്ച് തിയേറ്ററുകളില്‍ പോവാനായി സാധിച്ചിട്ടില്ല. മിക്ക സിനിമകളുടേയും പ്രിവ്യൂ കാണാനായി അദ്ദേഹത്തിനൊപ്പം പോവാറുണ്ട്. മക്കള്‍ വലുതായതോടെ ഫസ്റ്റ ഷോ കാണാന്‍ തുടങ്ങി. ലോക് ഡൗണ്‍ സമയമായതിനാല്‍ നെറ്റ് ഫ്‌ളിക്‌സിലൂടെയും ആമസോണിലൂടെയുമായാണ് സിനിമകള്‍ കാണുന്നത്.

  സിനിമകളെക്കുറിച്ച്

  സിനിമകളെക്കുറിച്ച്

  താന്‍ അഭിനയിച്ച സിനിമകളെക്കുറിച്ചും ആനി സംസാരിച്ചിരുന്നു. മഴയത്തും മുന്‍പെയിലെ ശ്രുതിയെ അവതരിപ്പിച്ചത് ഏറെ ആസ്വദിച്ചായിരുന്നു. താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറെ പ്രിയപ്പെട്ടതാണ് അതെന്നും താരം പറയുന്നു. ശ്രുതിയുമായി സാമ്യമുള്ള സ്വഭാവമായിരുന്നു തന്റേത്. അതിനാല്‍ അങ്ങനെ കഷ്ടപ്പെട്ട് അഭിനയിക്കേണ്ടി വന്നിരുന്നില്ല. ആ സെറ്റില്‍ കമല്‍ സാര്‍ ഒരുപാട് സ്വാന്ത്ര്യവും തന്നിരുന്നു. അത് പോലെ തന്നെ അമ്മയാണ് സത്യമെന്ന ചിത്രത്തില്‍ ആണ്‍വേഷം കെട്ടാനും കഴിഞ്ഞു.

  ലോക് ഡൗണ്‍ സമയം

  ലോക് ഡൗണ്‍ സമയം

  ലോക് ഡൗണ്‍ സമയമായതിനാല്‍ വീട്ടില്‍ സഹായത്തിന് വരുന്ന സ്ത്രീ വരാറില്ല. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചാണ് കിച്ചണിലെ കാര്യങ്ങളെല്ലാം ചെയ്യുന്നത്. ഷാജിയേട്ടനും ആസ്വദിച്ചാണ് പാചകം ചെയ്യാറുള്ളത്. അതിനിടയിലായിരുന്നു അദ്ദേഹം യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ഈ സമയത്തും ആക്ടീവായിരിക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്. ആനീസ് കിച്ചണില്‍ സംസാരിക്കുന്നത് പോലെ തന്നെയാണ് താന്‍ ശരിക്കും സംസാരിക്കാറുള്ളതെന്നും ആനി പറയുന്നു.

  കല്‍പനയെക്കുറിച്ച്

  കല്‍പനയെക്കുറിച്ച്

  ആനീസ് കിച്ചണിലേക്ക് കല്‍പനയും എത്തിയിരുന്നു. മൂത്ത ചേച്ചിയെപ്പോലെയാണ് കല്‍പ്പന. ആ എപ്പിസോഡ് ശരിക്കും രസകരമായിരുന്നു. കുറേ ചിരിച്ചു. മറ്റൊരതിഥി വന്നപ്പോഴും അത്രയും ചിരിച്ചിരുന്നില്ല. സിനിമയിലെത്തിയ കാലം മുതല്‍ ശക്തമായ പിന്തുണയാണ് ചേച്ചി തന്നത്. ഉര്‍വശി ചേച്ചിയും കല്‍പ്പന ചേച്ചിയും തന്നെ ഇളയ അനിയത്തിയായാണ് കാണുന്നത്.

  English summary
  Annie talks about her husband Shaji Kailas's support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X