twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ ടേക്കിന് മുമ്പും ഭയങ്കര നെർവസ് ആകുമായിരുന്നു! ജോജുവിനെ കുറിച്ച് അനൂപ് മേനോൻ...

    |

    ഫിലിം ഫെയർ പുരസ്കാരത്തിന് അർഹനായ നടൻ ജോജു ജോർജിനെ അഭിനന്ദിച്ച് നടൻ അനൂപ് മേനോൻ. ജോസഫ് എന്ന ചിത്രമാണ ജോജുവിന് ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയപുരസ്കാരവു താരത്തിന് ലഭിച്ചിരുന്നു. ജോജുവിന്റെ നേട്ടത്തിൽ താൻ അകമൊഴിഞ്ഞ് സന്തോഷിക്കുന്നുണ്ടെന്ന് അനൂപ് മേനോൻ കുറിച്ചു.

    joju

    അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

    And the Filmfare best actor Malayalam goes to...Joju George...

    ഈ ചിത്രത്തിൽ ഒപ്പം നിൽക്കുന്ന മഹാരഥന്മാർ കണ്ണിൽ പെട്ടപ്പോഴാണ് ശരിക്കും അഭിമാനം ഇരട്ടിയായത്. ഒരു ജൂനിയർ ആയി തുടങ്ങി, വർഷങ്ങളോളം കഷ്ടപ്പെട്ടും സഹിച്ചും ത്യജിച്ചും, ഇന്ന് ഒരുപക്ഷെ മലയാളം സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി നിൽക്കുമ്പോ, ജോജു നമുക്ക് തരുന്ന തിരിച്ചറിവുകൾ വലുതാണ്. സിനിമ എന്ന മാജിക്കിനെ കുറിച്ച്, അശ്രാന്തപരിശ്രമത്തെ കുറിച്ച്, തളർത്താൻ ഒരുപാട് ഘടകങ്ങൾ ചുറ്റുമുണ്ടായിട്ടും തളരാതിരിക്കുന്നതിനെ കുറിച്ച്... ജോജുവിന്റെ ഇതു വരെയുള്ള ജീവിതം, സിനിമയിൽ ഉയരങ്ങൾ സ്വപ്നം കാണുന്നവർക്ക് ഒരു ദിശാസൂചി തന്നെയാണ്‌ എന്നതിൽ തർക്കമില്ല.

    ഞാൻ എഴുതിയ ഒരു വിധം സിനിമകളിലെല്ലാം ജോജു ഉണ്ട്. ഓരോ ടേക്കിന് മുമ്പും ഭയങ്കര നെർവസ് ആകുമായിരുന്ന അയാളെ വഴക്കു വരെ പറയേണ്ട അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഡോള്‍ഫിൻസിലും ഹോട്ടൽ കാലിഫോർണിയയിലും എല്ലാം ഇത്‌ സംഭവിച്ചിരുന്നു. പക്ഷെ, എത്ര ടേക്ക് പോയാലും എല്ലാത്തിനും ഒടുവിൽ ഒരു പെർഫക്ട് ടേക്ക് തന്ന് ജോജു നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജോജു തന്നെ പിന്നീട് പല സദസ്സുകളിലും ഇത്‌ പറഞ്ഞിട്ടുണ്ട്. സ്വന്തം തമാശകൾ പറഞ്ഞു ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിച്ചിട്ടുണ്ട്. ശാസനകളിൽ തളരാതെ സ്വന്തം കുറ്റങ്ങൾ തമാശയാക്കിയും കൂടെ അത് തിരുത്തിയും അയാൾ മുന്നേറിക്കൊണ്ടിരുന്നു. ഈ ഗുണമാണ് അയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതും. ഇന്നയാൾക്ക് മികച്ച നടൻ അവാർഡ് കിട്ടുന്നുണ്ടെങ്കിൽ, പ്രേക്ഷകർ രണ്ടു കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുന്നുണ്ടെങ്കിൽ അത്, ജോജു വർഷങ്ങളോളം പൊരുതി സ്വയം നേടിയെടുത്തതാണ്.

    വർഷങ്ങൾക്ക് മുമ്പ് 'തിരക്കഥ' എന്ന സിനിമയ്ക്ക് എനിക്ക് ഫിലിം ഫെയർ അവാർഡ് കിട്ടിയപ്പോൾ തോന്നിയ സന്തോഷത്തേക്കാൾ ജോജുവിന്റെ ഈ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നുണ്ട്...പ്രത്യേകിച്ചും, 'തിരക്കഥ' എന്ന സിനിമയിൽ ജോജു ഒരു ജൂനിയർ ആർട്ടിസ്റ്റായിരുന്നു എന്നത് ഈ അവസരത്തിൽ ഓർക്കുമ്പോൾ...
    ഇനിയും ഒരുപാടൊരുപാട് പുരസ്കാരങ്ങളും സ്നേഹവും അയാളെ കാത്തിരിക്കുന്നുണ്ട്...നമുക്ക് ഒരുപാട് അഭിമാനിക്കാനുണ്ട്, അദ്ദേഹത്തിന്റെ ഇനിയും വരാനിരിക്കുന്ന നേട്ടങ്ങളിൽ..

    അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

    English summary
    anoop menon congratulate joju george film fair award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X