twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനൂപ് മേനോനിതു കഷ്ടകാലമാണ്

    By Nirmal Balakrishnan
    |

    Anoop Menon
    അനൂപ് മേനോനിതു കഷ്ടകാലമാണ്. തൊട്ടതെല്ലാം നിലം തൊടാതെ പൊട്ടുന്ന നായകന്‍ മലയാളത്തില്‍ അനൂപിനെ പോലെ വേറെയുണ്ടാകില്ല. ഈ വര്‍ഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയപ്പെട്ടു. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത രാജ്പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ബഡിയും എട്ടുനിലയില്‍ തകര്‍ന്നു.

    മറ്റൊരാളുടെ ബീജം സ്വീകരിച്ച് യുവതിക്കു കുഞ്ഞുപിറക്കുന്നതും പ്രായപൂര്‍ത്തിയായ ശേഷം ആ കുഞ്ഞ് അച്ഛനെ തേടിവരുന്നതുമാണ് പ്രമേയം. കഥയില്‍ ചെറിയൊരു പുതുമയുണ്ടെങ്കിലും വിരസമായ സംഭാഷണവും അതിലേറെ അനൂപ് മേനോന്റെ മോഹന്‍ലാല്‍ കളികളും ചേര്‍ന്ന് ചിത്രത്തെ നശിപ്പിച്ചു കളഞ്ഞു. മുടിയെല്ലാം നരപ്പിച്ച് കാമറയ്ക്കു മുന്‍പിലെത്തി മോഹന്‍ലാലിനെ അനുകരിച്ചാല്‍ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന അനൂപ് മേനോന്റെ തെറ്റായവിശ്വാസം തിയറ്ററില്‍ തകര്‍ന്നടിഞ്ഞു.

    മൂന്നുവര്‍ഷത്തിനു ശേഷം ബാലചന്ദ്രമേനോന്‍ തിരിച്ചുവരുന്ന ചിത്രമായിരുന്നു ബഡി. അനൂപ് മേനോന്റെ മുന്നില്‍ മറ്റൊരു മേനോനും വാഴില്ല എന്നു പറയുന്നതുപോലെയായിരുന്നു സിനിമയിലെ സ്ഥിതി. ബാലചന്ദ്രമേനോന് കാര്യമായ റോളൊന്നും പറയാനില്ലാത്ത ചിത്രത്തില്‍ ഹണി റോസ് എന്ന മാദക നടിയെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ബാബു ആന്റണിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

    അച്ഛനെ തേടിയെത്തുന്ന മകനായി പുതുമുഖം മിഥുന്‍ ആണ് അഭിനയിക്കുന്നത്. സത്യത്തില്‍ ഈ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് മിഥുന്‍ ആണെന്നു പറയാം. രാജ്പ്രഭാവതി മേനോന്റെ കന്നിചിത്രം മറ്റൊരുമേനോന്റെ കഞ്ഞി പ്രകടനത്തില്‍ തകര്‍ന്നു എന്നു പറയാം.

    ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നിവയായിരുന്നു അനൂപിന്റെതായി ,തൊട്ടുമുന്‍പ് വന്ന ചിത്രങ്ങള്‍. രാജീവ്‌നാഥും അജി ജോയും സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ഒരാഴ്ച പോലും തിയറ്ററില്‍ ഓടിയിരുന്നില്ല എന്നതാണു സത്യം. കൂടെ അഭിനയിച്ച ജയസൂര്യയുടെ മാര്‍ക്ക് വാല്യു ഇടിയാനും ഈ ചിത്രങ്ങള്‍ സഹായിച്ചു.

    സ്വന്തമായി കഥയും തിരക്കഥയും ഗാനങ്ങളും എഴുതി അഭിനയിക്കുമെന്നതാണ് അനൂപിന് മലയാള സിനിമയില്‍ ഉണ്ടായിരുന്ന പ്‌ളസ് പോയന്റ്. എന്നാല്‍ ബ്യൂട്ടിഫുളിനു ശേഷം ഒറ്റ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റാക്കാന്‍ കഴിഞ്ഞില്ല. തിരക്കഥയെഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജ് ഉണ്ടാക്കിയ ചീത്തപ്പേര് കുറച്ചൊന്നുമല്ല. ഡേവിഡ് ആന്‍ഡ് ഗോലിയാത്തും ഹോട്ടല്‍ കാലിഫോര്‍ണിയയും അനൂപിന്റെ തന്നെ തിരക്കഥയായിരുന്നു. പക്ഷേ ഈ പരാജയങ്ങളൊന്നും അനൂപിനെ മടുപ്പിക്കുന്നില്ല.അരഡസന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതികൊണ്ടിരിക്കുകയാണ് ഇപ്പോഴും. അനൂപിനെ പോലെ തിരക്കഥയും സംഭാഷണവും ഗാനരചനയും സംവിധാനവുമെല്ലാം ചെയ്തിരുന്ന മറ്റൊരു മേനോനായിരുന്നു കൂടെ അഭിനയിച്ച ബാലചന്ദ്രമേനോന്‍. അദ്ദേഹത്തിനെന്തു പറ്റിയെന്ന് ഒന്നന്വേഷിച്ചാല്‍ അനൂപിന്റെ ഇപ്പോഴത്തെ മോഹന്‍ലാല്‍ കളിയൊക്കെ അവസാനിക്കും.

    English summary
    Anoop Menon's latest movie Buddy is failed in theater.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X