twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശോഭനയുടെ പുറകേ നടന്നത് ഒന്നര വര്‍ഷം! ആദ്യം സമ്മതിച്ചു,പിന്നെ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന് അനൂപ്

    |

    ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടി ശോഭനയുടെ ശക്തമായ തിരിച്ച് വരവ് കണ്ട ആഹ്ലാദത്തിലാണ് പ്രേക്ഷകര്‍. സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് ശോഭനയുടെ മടങ്ങി വരവിലെ ആദ്യ ചിത്രമെന്നത് വീണ്ടും സന്തോഷം നല്‍കുന്ന കാര്യമാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായിട്ടാണ് ശോഭനയും സുരേഷ് ഗോപിയും എത്തിയിരിക്കുന്നത്.

    ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് താരങ്ങള്‍. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് എല്ലായിടത്തും നല്ല അഭിപ്രായമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം താരങ്ങളും സംവിധായകനും ഒരു പ്രസ് മീറ്റ് നടത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവേ സിനിമയെ കുറിച്ചും ശോഭനയുടെ പുറകെ വര്‍ഷങ്ങളോളം നടന്നതിന് ശേഷമാണ് സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും പറയുകയാണ് അനൂപ് സത്യനിപ്പോള്‍.

     അനൂപിന്റെ വാക്കുകളിലേക്ക്

    എപ്പോഴും നോ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. മൂന്നാല് വര്‍ഷം പുറകെ നടക്കുന്ന പെണ്‍കുട്ടിയെ മിസ്സിങ് ഉണ്ടായിട്ടില്ല. കാരണം ഞാന്‍ നടക്കുന്നത് ശോഭനയുടെ പുറകെയായിരുന്നു. സ്ഥിരമായി നോ കേള്‍ക്കും. അപ്പോളും ഞാന്‍ വീണ്ടും പോകും. 'ശോഭന മാമിനെ ഞാന്‍ ആദ്യമായി മീറ്റ് ചെയ്യാന്‍ പോയപ്പോള്‍ ഒരു പോസിറ്റീവ് റിസള്‍ട്ട് കിട്ടിയിരുന്നു. അരമണിക്കൂര്‍ ആയിരുന്നു സമയം അനുവദിച്ചിരുന്നത്.

    Recommended Video

    Varane Avashyamund Press Meet | Dulquer Salmaan | Suresh Gopi | FilmiBeat Malayalam
    അനൂപിന്റെ വാക്കുകളിലേക്ക്

    ഇംഗ്ലീഷില്‍ കഥ പറഞ്ഞ് തുടങ്ങി. പത്ത് മിനുറ്റ് കഥ പറയുന്നത് കേട്ടു. പത്ത് മിനിറ്റ് വെറുതേ ഇരുന്നു. തനിക്ക് വേറൊരു അപ്പോയിന്‍മെന്റ് ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ സിനിമയിലെ രണ്ട് സീന്‍ പറഞ്ഞ് കൊടുത്തു. അത് കേട്ട് അവര്‍ ചിരിച്ചു. അവിടെ നാല്‍പ്പത്തിയഞ്ച് മിനുറ്റോളം ആ കൂടിക്കാഴ്ച നീണ്ടു. അങ്ങനെ ഞാന്‍ തിരിച്ച് പോയി. പിന്നീട് എനിക്കൊരു മെസേജ് മാം അയച്ചു.

    അനൂപിന്റെ വാക്കുകളിലേക്ക്

    'ഞാന്‍ ഉറങ്ങാതെ കേട്ട ഒരു കഥയാട്ടോ' എന്നായിരുന്നു അത്. പക്ഷേ പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. ചെന്നൈയില്‍ മാമിന്റെ വീടിന്റെ മുന്നില്‍ വന്ന് നിന്ന് ആ ഫോട്ടോ അവര്‍ക്ക് അയച്ച് കൊടുത്തിട്ട് പറയും 'ഞാന്‍ ഈ വീടിന്റെ മുന്നിലുണ്ടെന്ന്' എന്നാലും നോ റിപ്ലൈ. പിന്നെ ഞാന്‍ തിരിച്ച് പോരും. ഇടയ്ക്ക് കാണാന്‍ പറ്റുമ്പോഴൊക്കെ കഥയുടെ ബാക്കി പറയും.

    അനൂപിന്റെ വാക്കുകളിലേക്ക്

    കേട്ട് കേട്ട് ബോറടിക്കുന്നില്ലെന്ന് എന്നോട് മറുപടിയായി പറയും. അങ്ങനെ ഏകദേശം ഒന്നര വര്‍ഷത്തോളം പുറകേ നടക്കുന്നു. ഒരു ദിവസം വീണ്ടും മാമിനെ കാണാന്‍ ചെന്നു. അന്ന് എന്റെ മകളുണ്ടായിരുന്നു കൂടെ. മകളോട് എത്രാം ക്ലാസിലാണ് പഠിക്കുന്നതെന്ന് മാം ചോദിച്ചു. ആറാം ക്ലാസിലായിരുന്നുവെന്ന് അവള്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, കഴിഞ്ഞ വര്‍ഷം അഞ്ചാം ക്ലാസിലായിരുന്നു. അത് കേട്ട് എല്ലാവരും ചിരിച്ചു. അവിടെ വച്ചാണ് ഞങ്ങള്‍ കൈ കൊടുക്കുന്നതെന്നും അനൂപ് സത്യന്‍ പറയുന്നു.

      അനൂപിന്റെ വാക്കുകളിലേക്ക്

    കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചൊരുക്കിയിരിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമ എല്ലായിടത്തും നല്ല അഭിപ്രായം സ്വന്തമാക്കിയിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് കോംബോ ആയ സുരേഷ് ഗോപിയും ശോഭനയും ഒരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന സവിശേഷതയുമുണ്ട്. നായിക നായകന്മാരായി വീണ്ടുമെത്തിയ ഇരുവരും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും അഭിനയം കൊണ്ടും വീണ്ടും വിസ്മയിപ്പിച്ചെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അതുപോലെ താരപുത്രനും പുത്രിയുമായ ദുല്‍ഖറും കല്യാണിയും മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്.

    English summary
    Anoop Sathyan Talks About Shobana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X