»   » മോഹന്‍ലാലിന്‍റെ മകള്‍ക്ക് സിനിമയില്‍ ഭാവിയില്ലേ? ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ?

മോഹന്‍ലാലിന്‍റെ മകള്‍ക്ക് സിനിമയില്‍ ഭാവിയില്ലേ? ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ?

Posted By:
Subscribe to Filmibeat Malayalam
അൻസിബ എവിടെ? ആരാധകർ ചോദിക്കുന്നു | filmibeat Malayalam

ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷക മനസ്സില്‍ ഇടെ നേടിയ കലാകാരിയാണ് അന്‍സിബ ഹസന്‍. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മൂത്ത മകളായി വേഷമിട്ട താരത്തിന് പിന്നീട് ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള വേഷം ലഭിച്ചിരുന്നില്ല. നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും അവയൊന്നും വിചാരിച്ചത്ര ശ്രദ്ധിക്കപ്പെട്ടില്ല. നിരവധി അഭിമുഖങ്ങളിലൂടെ ഇക്കാര്യത്തെക്കുറിച്ച് താരം തന്നെ വ്യക്തമാക്കിയിരുന്നു.

സാജന്‍ സൂര്യയോട് ഇപ്പോള്‍ പഴയ പോലെ ബഹുമാനമൊന്നുമില്ല, എലീനയുടെ വെളിപ്പെടുത്തല്‍!

ഒരാള്‍ക്കും വഴങ്ങിക്കൊടുത്ത് സിനിമയില്‍ തുടരില്ലെന്ന് തുറന്ന് പറയാനുള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു

മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു തുടങ്ങിയ താരം ബിഗ് സ്‌ക്രീനില്‍ നിന്നും മിനി സ്‌ക്രീനിലേക്കും ചുവടു വെച്ചിരുന്നു. നിരവധി ചാനലുകളില്‍ അവതാരക വേഷത്തില്‍ അന്‍സിബ എത്തിയിരുന്നു. താരങ്ങളുമായി അഭിമുഖം നടത്തുന്നതിനും അന്‍സിബ മിടുക്ക് തെളിയിച്ചിരുന്നു. മിനി സ്‌ക്രീനില്‍ അവതാരക വേഷത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍. എന്നാല്‍ അടുത്തിടെയായി അന്‍സിബയെ ചാനലിലും കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്‍റെ മകള്‍

ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യം കണ്ടവരാരും അന്‍സിബയെ മറന്നുകാണാനിടയില്ല. മോഹന്‍ലാലിന്‍റെയും മീനയുടെയും മൂത്ത മകളായി അഭിനയിച്ചത് അന്‍സിബയായിരുന്നു. മൂത്ത മകളെ ചുറ്റിപ്പറ്റിയായിരുന്നു കഥ പുരോഗമിച്ചത്.

സിനിമയില്‍ കാണുന്നില്ല

അടുത്തിടെയായി താരത്തെ സിനിമയില്‍ കാണാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു ചര്‍ച്ച നടക്കുന്നത്.

വിചാരിച്ചത്ര ക്ലിക്കായില്ല

തുടക്കത്തില്‍ നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും അഭിനയ സാധ്യതയുള്ള വേഷങ്ങളൊന്നും പിന്നീട് അന്‍സിബയ്ക്ക് ലഭിച്ചില്ല. സഹതാരമായി ഒതുങ്ങുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയാണ് പലപ്പോഴും താരത്തിന് ലഭിച്ചത്.

ടെലിവിഷനിലേക്ക് ചുവടുമാറ്റി

സിനിമയില്‍ നിന്ന് വേണ്ടത്ര പരിഗണിക്കപ്പെടാതെയായപ്പോള്‍ അന്‍സിബ ടെലിവിഷനിലേക്ക് കളം മാറ്റി ചവിട്ടിയിരുന്നു. കോമഡി സൂപ്പര്‍ നൈറ്റ് ഉള്‍പ്പടെ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

അഭിമുഖത്തിലും തിളങ്ങി

തെന്നിന്ത്യന്‍ താരം സൂര്യയുമായി അന്‍സിബ നടത്തിയ അഭിമുഖം യൂട്യൂബിലൂടെ വൈറലായിരുന്നു. കോമഡി സൂപ്പര്‍ നൈറ്റ് പരിപാടി കൂടി അവതരിപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് അന്‍സിബയ്ക്ക് ലഭിച്ചത്.

ഇപ്പോള്‍ ചാനലിലും കാണുന്നില്ല

ഇപ്പോള്‍ ചാനലിലും അന്‍സിബയെ കാണുന്നില്ലെന്ന പരാതിയും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ സ്റ്റേജ് ഷോ പോലെയുള്ള പരിപാടികളില്‍ താരം സജീവമാണെന്ന് ചിലര്‍ പറയുന്നു.

വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു

സിനിമയിലെത്തിയപ്പോള്‍ മുതല്‍ അന്‍സിബയെ വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നിരുന്നു. ഇടയ്ക്ക് നടത്തിയ ഫോട്ടോ ഷൂട്ടായിരുന്നു കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്.

വ്യാജ വിവാഹ വാര്‍ത്തയും പ്രചരിച്ചു

ഇടയ്ക്ക് അന്‍സിബ വിവാഹിതയായെന്ന തരത്തില്‍ ഫോട്ടോ സഹിതം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഷോര്‍ട്ട് ഫിലിമിലെ രംഗമായിരുന്നു അതെന്ന് താരം തന്നെ വിശദീകരിക്കുകയായിരുന്നു.

സിനിമ ലഭിക്കാത്തതാണോ?

അന്‍സിബയ്ക്ക് സിനിമയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതില്‍ ആരാധകരും ഏറെ നിരാശയിലാണ്. കഴിവുണ്ടായിട്ടും എന്തുകൊണ്ടാണ് താരത്തെ അവഗണിക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

ചെറിയ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി അന്‍സിബ തിരിച്ചെത്തുമെന്നുള്ള വിശ്വാസത്തിലാണ് ആരാധകര്‍. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന പോലൊരു തിരിച്ചുവരവ് നടത്താന്‍ താരത്തിന് കഴിയട്ടെ. അതിനായി നമുക്ക് കാത്തിരിക്കാം.

English summary
Ansiba Hasan's film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam