twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളിയാക്കുന്ന രംഗങ്ങളുണ്ടായിട്ടും മോഹന്‍ലാല്‍ ആ സിനിമയില്‍ അഭിനയിച്ചു! പക്ഷേ ശ്രീനിവാസന്‍ ചെയ്തതോ?

    |

    മോഹന്‍ലാലിന്റെ സന്തത സഹചാരിയാണ് ആന്റണി പെരുമ്പാവൂര്‍. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മോഹന്‍ലാലുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയാനായി പലരും സമീപിക്കുന്നത് അദ്ദേഹത്തെയാണ്. സിനിമയുടെ കഥയും താന്‍ കേള്‍ക്കാറുണ്ടെന്നും ലാല്‍ സോറിനെ അറിയിക്കാറുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കേവലമൊരു ഡ്രൈവറിനും അപ്പുറത്ത് മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും എല്ലാമെല്ലാമാണ് ആന്റണി. തുടക്കം ഡ്രൈവറിലൂടെയാണെങ്കിലും പിന്നീട് ഓള്‍ ഇന്‍ ഓളായി മാറുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ മാത്രമല്ല ഇടയ്ക്ക് അദ്ദേഹത്തോടൊപ്പം സിനിമയിലും മുഖം കാണിച്ചിരുന്നു അദ്ദേഹം.

    മോഹന്‍ലാലിന്റെ വിതരണ കമ്പനിയായ ആശീര്‍വാദ് സിനിമാസിന്റെ കാര്യങ്ങള്‍നിര്‍വഹിക്കുന്നതും അദ്ദേഹമാണ്. മോഹന്‍ലാലിനൊപ്പം എല്ലായിടത്തും ആന്റണിയുണ്ടാവാറുണ്ട്. താരത്തിലേക്ക് നേരിട്ടെത്താന്‍ പറ്റാത്തതിന് തടസ്സമായി നില്‍ക്കുന്ന അദ്ദേഹത്തെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ അന്നും അന്നും ഒരു ഡ്രൈവര്‍ തന്നെയാണെന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലെന്നും അതുമായി ബന്ധപ്പെട്ട് വന്‍വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും അദ്ദേഹം അതേക്കുറിച്ച് വിശദീകരിച്ചിരുന്നു.

    ഏറെ വേദനിപ്പിച്ചത്

    ഏറെ വേദനിപ്പിച്ചത്

    മോഹന്‍ലാലിന് വേണ്ടി ജീവന്‍ പോലും നല്‍കാന്‍ തയ്യാറാണ് താനെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നിഴലുപോലെ നടക്കുന്നത് മാത്രമല്ല കര്‍ത്താവിനൊപ്പമായാണ് ആ മുഖം പ്രതിഷ്ഠിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍രെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ടെന്‍ഷനടിച്ച് നിന്ന ആന്റണിയെക്കുറിച്ച് പല സംവിധായകരും വാചാലരായിരുന്നു. ജീവിതത്തില്‍ തന്നെ ഏറെ വേദനിപ്പിച്ച ആളെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ആന്റണി. ശ്രീനിവാസനായിരുന്നു ഏറെ വേദനിപ്പിച്ചത്. ആ സംഭവത്തെക്കുറിച്ച് കൃത്യമായി വിശദീകരിച്ചിട്ടുണ്ട് അദ്ദേഹം.

    മോഹന്‍ലാലിനെ കളിയാക്കി

    മോഹന്‍ലാലിനെ കളിയാക്കി

    തന്നെ കളിയാക്കിക്കൊണ്ടുള്ള സിനിമയാണെന്നറിഞ്ഞിട്ടും ഒരെതിര്‍പ്പുമില്ലാതെയാണ് മോഹന്‍ലാല്‍ ഉദയനാണ് താരത്തില്‍ അഭിനയിച്ചത്. ആ സിനിമ വിജയിച്ചതോടെ വീണ്ടും ശ്രീനിവാസന്‍ അത്തരത്തിലൊരു ശ്രമം നടത്തിയിരുന്നുവെന്നും അതിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്. ശ്രീനിവാസന്റെ തിരക്കഥയില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്ന് ലാല്‍ സാറിന് മനസ്സിലായിരുന്നു. എതിര്‍പ്പ് പ്രകടിപ്പിക്കാതെ അദ്ദേഹം ആ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഒരു രംഗം പോലും മാറ്റാനോ തിരുത്താനോ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. നല്ല സിനിമയായിരുന്നു അത് മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

    മോശമായി തിരക്കഥയെഴുതി

    മോശമായി തിരക്കഥയെഴുതി

    ഈ സിനിമയുടെ വിജയത്തിന് ശേഷം വീണ്ടും ശ്രീനിവാസന്‍ അത്തരത്തിലൊരു തിരക്കഥയെഴുതിയിരുന്നു. അദ്ദേഹം തന്നെയായിരുന്നു നായകനായി അഭിനയിച്ചത്. ചിത്രീകരണത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്. ക്യാമറമാനായ എസ് കുമാറിനെയും സിനിമയുടെ സംവിധായകനെയും വിളിച്ചിരുന്നു. ലാല്‍ സാറിനും തനിക്കും ഇരുവരുമായി അടുത്ത സൗഹൃദമാണുള്ളതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പിന്നീടും ആ സിനിമയുമായി മുന്നോട്ട് പോവുകയായിരുന്നു അവര്‍.

    ആന്റണി ഭീഷണിപ്പെടുത്തി

    ആന്റണി ഭീഷണിപ്പെടുത്തി

    ഈ സംഭവത്തിന് ശേഷം താന്‍ ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചത്. ചാനലുകളിലെത്തിയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു അദ്ദേഹം. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്, അതിനിടയില്‍ ഇങ്ങനെ വല്ലതും കേട്ടാല്‍ തന്നെ വിളിച്ച് ചോദിക്കാമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ അതിന് പകരം താന്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞതിന് പിന്നിലെ കാരണത്തെക്കുറിച്ച് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ ശ്രീനിവാസനെ വിളിക്കാറില്ലെന്നും, ഇതുപോലെ ഒരാളും തന്നെ വേദനിപ്പിച്ചിട്ടില്ലെന്നും ആന്റണി പറയുന്നു.

    തന്നെ ഒാര്‍ത്തിരിക്കുമോ?

    തന്നെ ഒാര്‍ത്തിരിക്കുമോ?

    സിനിമയ്ക്ക് വേണ്ടി അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നേരത്തെയും ആന്റണിക്ക് ലഭിച്ചിരുന്നു. അത്തരത്തിലൊരു സിനിമയുടെ ജോലി പൂര്‍ത്തിയാക്കി പോവുന്നതിനിടയില്‍ അദ്ദേഹത്തോട് ഇനി തന്നെ ഓര്‍ത്തിരിക്കുമോയെന്ന് ചോദിച്ചിരുന്നു. ഇത്രയും നാള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതല്ലേ, എന്തായാലും ഓര്‍ക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അദ്ദേഹം തന്നെ ഓര്‍ത്തിരിക്കുമെന്ന് അന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

    കൂടെക്കൂട്ടി

    കൂടെക്കൂട്ടി

    കൃത്യം ഒരു മാസം കഴിഞ്ഞതിന് ശേഷമാണ് മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനെ കാണാന്‍ സുഹൃത്തുക്കളോടൊപ്പം പോയത്. മൂന്നാം മുറയുടെ ചിത്രീകരണമായിരുന്നു അന്ന് നടക്കുന്നത്. അന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞുവെന്ന് മാത്രമല്ല അരികിലേക്ക് വിളിക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തില്‍ നിന്നും തന്നെ വിളിച്ച് സൗഹൃദം പുതുക്കുകയും വണ്ടിയുമായി വീണ്ടും വരാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ആ സിനിമ തീരുന്നത് വരെ അദ്ദേഹത്തിനൊപ്പം ആന്റണിയുമുണ്ടായിരുന്നു.

    സുചിത്രയ്ക്ക് പോലും അസൂയ തോന്നിയിരുന്നു

    സുചിത്രയ്ക്ക് പോലും അസൂയ തോന്നിയിരുന്നു

    മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധത്തില്‍ സുചിത്രയ്ക്ക് പോലും അസൂയ തോന്നിയിരുന്നുവെന്ന് മുന്‍പൊരു പരിപാടിക്കിടയില്‍ താരം തുറന്നുപറഞ്ഞിരുന്നു. മിക്കപ്പോഴും താന്‍ അദ്ദേഹത്തിനൊപ്പമായിരിക്കും. 29 വര്‍ഷം മുന്‍പാണ് സുചിത്ര ജീവിതത്തിലേക്ക് വന്നത്. എന്നാല്‍ അതിന് ശേഷമാണ് ആന്റണി എത്തിയതെങ്കിലും വളരെ പെട്ടെന്നാണ് തന്റെ സന്തതസഹചാരിയായി മാറിയത്. തന്റെ കാര്യങ്ങള്‍ മാത്രമല്ല മറ്റ് ബിസിനസ് കാര്യങ്ങളിലും അദ്ദേഹം കൃത്യമായി ഇടപെടാറുണ്ട്.

    അവസാന ശ്വാസം വരെ അദ്ദേഹത്തിനൊപ്പം

    അവസാന ശ്വാസം വരെ അദ്ദേഹത്തിനൊപ്പം

    അവസാന ശ്വാസം വരെ ആന്റണി തനിക്കൊപ്പമുണ്ടാകുമെന്നറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലെ സകല കാര്യങ്ങള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. അതൊരു സത്യമാണഅ. ആ സത്യത്തെ താന്‍ മാനിക്കുന്നുവെന്നും അന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അമൃത ടിവിയിലെ ലാല്‍സലാമിന് വേണ്ടി ആന്റണി വേദിയിലേക്കെത്തിയപ്പോഴായിരുന്നു മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ തുറന്നുപറച്ചിലുകള്‍ വൈറലായിരുന്നു.

    നിഴലാവുന്നതില്‍ അഭിമാനം

    നിഴലാവുന്നതില്‍ അഭിമാനം

    മോഹന്‍ലാലിന്റെ നിഴലാവുന്നതില്‍ എന്നും തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. ആരെന്ത് പറഞ്ഞാലും താന്‍ ആ മനുഷ്യന് വേണ്ടി ജീവിക്കും. ലോകം കാണാന്‍ ഉറ്റുനോക്കുന്ന മനുഷ്യന്റെ നിഴലാവുന്നതില്‍ അഭിമാനമേയുള്ളൂ. എന്നും ഡ്രൈവറായ ആന്റണിയായിരിക്കും താനെന്നും അതില്‍ അപ്പുറമൊന്നും തനിക്ക് വേണ്ടെന്നും അദ്ദേഹം പറയുന്നു. പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവിനോടൊപ്പം ഈ മുഖവും താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

    കഥകള്‍ കേള്‍ക്കാറുണ്ട്

    കഥകള്‍ കേള്‍ക്കാറുണ്ട്

    വര്‍ഷത്തില്‍ ആയിരത്തിലധികം കഥകള്‍ അദ്ദേഹം കേള്‍ക്കാറുണ്ട്. എന്നാല്‍ മൂന്നോ നാലോ സിനിമകളിലേ അദ്ദേഹം അഭിനയിക്കാറുള്ളൂ. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ അദ്ദേഹം വേണ്ടെന്ന് പറയാറുണ്ട്. ചില കഥകള്‍ താന്‍ കേട്ട് വേണ്ടെന്ന് വെച്ചതിന് ശേഷം ഇത് ചെയ്യാമെന്ന് അദ്ദേഹം പറയാറുണ്ടെന്നും ആന്റണി പറയുന്നു. മോഹന്‍ലാലിനോട് നേരിട്ട് കഥ പറയാന്‍ പറ്റാത്തതുമായി ബന്ധപ്പെട്ട് സംവിധായകര്‍ ഇടയ്ക്ക് വിമര്‍ശനം ഉന്നയിച്ചിരുന്നു.

    English summary
    Antony Perumbavoor reveals about Sreenivasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X