For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ പുത്രിയാണ്, ആഘോഷത്തിന് ഒരുങ്ങുകയാണെന്ന് അനു ജോസഫ്; നടി വിവാഹം കഴിച്ചോന്ന് ആരാധകരും

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് അനു ജോസഫ്. കാര്യം നിസാരം എന്ന ഒരൊറ്റ ടെലിവിഷന്‍ പരമ്പരയാണ് അനുവിന്റെ അഭിനയത്തിലുള്ള ഗ്രാഫ് ഉയര്‍ത്തിയത്. അവിടുന്നിങ്ങോട്ട് നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായി അനേകം വേഷങ്ങള്‍ അനു ചെയ്തു. എന്നാല്‍ അതിലും ജനപ്രീതി നേടുന്നത് ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെയാണ്.

  അനു ജോസഫ് എന്ന പേരില്‍ യൂട്യൂബില്‍ ആരംഭിച്ച ചാനലിലൂടെ സെലിബ്രിറ്റി ചാറ്റാണ് കൂടുതലായും അനു കാണിക്കാറുള്ളത്. തന്റെ സഹപ്രവര്‍ത്തകരായ താരങ്ങളുടെ വീട്ടിലെത്തി അവരുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പലപ്പോഴും അനു ചെയ്യാറുള്ളത്. ഏറ്റവും പുതിയതായി തന്റെ വീട്ടിലേക്ക് വന്ന അതിഥിയെയാണ് നടി പരിചയപ്പെടുത്തുന്നത്.

  തന്റെ വീട്ടില്‍ വന്ന സ്‌പെഷ്യല്‍ ഗസ്റ്റിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് ഇത്തവണ അനു ജോസഫ് എത്തിയിരിക്കുന്നത്. കാര്‍ന്നോന്മാരെ പോലെ വീട്ടില്‍ വന്നിട്ട് ചായ മാത്രം മതി എന്ന് പറഞ്ഞാണ് ആളിരിക്കുന്നതെന്ന് പറഞ്ഞ് അനു ഗസ്റ്റിന് ചായ കൊടുത്തു. ഇതിന് ശേഷമാണ് ഇതെന്റെ പുത്രിയാണെന്നും അവളുടെ ജന്മദിനമാവാറായെന്നും നടി പറയുന്നത്. മുന്‍പ് കാത് കുത്തുന്ന വീഡിയോയിലാണ് കുഞ്ഞിനെ നിങ്ങള്‍ക്ക് കാണിച്ചത്.

  Also Read: ഇവര്‍ക്കൊരു നാണവുമില്ല, മക്കളുടെ മുന്നില്‍ നിന്ന് അങ്ങനെ പറയാമോ? മാതാപിതാക്കളുടെ കല്യാണക്കഥ പറഞ്ഞ് മീനാക്ഷി

  ഇപ്പോള്‍ വീണ്ടും അവളുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഷോപ്പിങ്ങിന് പോവുന്ന വീഡിയോയുമായിട്ടാണ് അനു എത്തിയിരിക്കുന്നത്. എറണാകുളത്ത് താമസിക്കുന്ന നക്ഷത്ര എന്ന കുഞ്ഞിനെയാണ് അനു ജോസഫ് സ്വന്തം മകളെ പോലെ കരുതുന്നത്. അവളുമായിട്ടുള്ള തന്റെ ബന്ധത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് കൂടുതലായും കുഞ്ഞിനെ കാണാറുള്ളത്. അങ്ങനെ പിറന്നാൡന് മുന്നോടിയായി കുടുംബത്തോടൊപ്പം കുഞ്ഞ് എത്തിയിരിക്കുകയാണ്.

  Also Read: പരദൂഷണം പറയാനും ചിയേഴ്സ് അടിക്കാനും ഒരു കൂട്ട് നല്ലതല്ലേ? വീണ്ടുമൊരു പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തിന് ആര്യ

  പിറന്നാളിന് വേണ്ട ഉടുപ്പുകളും ചെരുപ്പുമൊക്കെ അനു തന്നെയാണ് വാങ്ങി കൊടുത്തത്. അങ്ങനെ തന്റെ കാഴ്ചക്കാര്‍ക്ക് രസകരമായൊരു വീഡിയോ നല്‍കാന്‍ നടിയ്ക്ക് സാധിച്ചു. പക്ഷേ മുന്‍പും ഉയര്‍ന്ന് വന്നത് പോലെ ഈ കുഞ്ഞ് ആരുടെയാണെന്ന ചോദ്യം വന്നിരുന്നു. അനുച്ചേച്ചി ഇതുവരെ കല്യാണം കഴിച്ചില്ലല്ലോ പിന്നെ എങ്ങനെയാണ് സ്വന്തം പുത്രിയാണെന്ന് പറയുന്നതെന്നാണ് ഒരാള്‍ വീഡിയോയുടെ താഴെ കമന്റിലൂടെ ചോദിച്ചത്.

  Also Read: 'വെറുതെ ഒച്ച വെക്കല്ലേ!' അജിത്ത് ആരാധകരോട് ദേഷ്യപ്പെട്ട് വിജയ് സേതുപതി; വീഡിയോ വൈറൽ

  വീഡിയോ മുഴുവന്‍ കാണാത്തത് കൊണ്ടാണോ ഇങ്ങനെ ചോദിക്കുന്നത്. ഇത് അനുവിന്റെ സുഹൃത്തിന്റെ കൊച്ചാണ്. സൗഹൃദം എത്രത്തോളം കാത്തൂസൂക്ഷിക്കുന്ന ആളാണ് അനുവെന്ന് ഇതിലൂടെ തന്നെ മനസിലാവും. എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് നടിയുടെ പുതിയ വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലര്‍ അനുവിനോട് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലേ എന്നും ചോദിക്കുന്നുണ്ട്. എന്തായാലും അഭിനയത്തിന് പുറമേ യൂട്യൂബ് വീഡിയോയുമായി സജീവമായി തുടരാനാണ് നടിയുടെ തീരുമാനം.

  English summary
  Anu Joseph About Her New Guest And Daughter's Birthday Special
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X