For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ക്കൊപ്പം അനു മോഹന്‍, ആനിയമ്മയ്ക്കൊപ്പം ലളിതം സുന്ദരത്തില്‍, ചിത്രങ്ങള്‍ വൈറലാവുന്നു

  |

  സംവിധാന മോഹവുമായാണ് മധു വാര്യര്‍ സിനിമയിലെത്തിയത്. അഭിനേതാവായി മുന്നേറുന്നതിനിടയിലും സംവിധാനത്തിലായിരുന്നു മധു വാര്യറുടെ ശ്രദ്ധ. ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയ ചേട്ടന് നേരിടേണ്ടി വന്ന പ്രതിസന്ധികളും കഷ്ടപ്പാടുകളുമെല്ലാം താനും അറിയുന്നുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. കാത്തിരിപ്പിന് വിരാമമിട്ടായിരുന്നു മധു വാര്യര്‍ താന്‍ സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് പറഞ്ഞത്. ലളിതം സുന്ദരം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു.

  ചേട്ടന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അനിയത്തിയെ നായികയാക്കുകയായിരുന്നു മധു വാര്യര്‍. സിനിമയുടെ കഥ കേട്ടപ്പോള്‍ മുതല്‍ തന്നെ മഞ്ജു ത്രില്ലിലായിരുന്നുവെന്നായിരുന്നു മധു പറഞ്ഞത്. നായികയായി മാത്രമല്ല നിര്‍മ്മാതാവായും താരമെത്തുന്നുണ്ട്. ലോക് ഡൗണ്‍ കാരണം നിര്‍ത്തിവെച്ച ചിത്രീകരണം അടുത്തിടെയായിരുന്നു പുനരാരംഭിച്ചത്. സിനിമയില്‍ പ്രധാന വേഷത്തില്‍ അനുമോഹനും എത്തുന്നുണ്ട്. ലളിതം സുന്ദരം വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

  ആനിയമ്മയ്‌ക്കൊപ്പം

  ആനിയമ്മയ്‌ക്കൊപ്പം

  എന്റെ ആനിയമ്മയ്‌ക്കൊപ്പമെന്ന് പറഞ്ഞായിരുന്നു അനു മോഹന്‍ മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്. ലളിതം സുന്ദരം ചിത്രീകരണത്തിനിടയിലെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിറചിരിയോടെയായിരുന്നു മഞ്ജു വാര്യര്‍ ചിത്രത്തിനായി പോസ് ചെയ്തത്. മഞ്ജു ചേച്ചിക്കൊപ്പം പ്രവര്‍ത്തിക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അനു പറയുന്നു. സിനിമയ്ക്കായി മഞ്ജു ചേച്ചി നടത്തുന്ന ശ്രമങ്ങളും മറ്റുള്ളവര്‍ക്ക് നല്‍കുന്ന പോസിറ്റീവ് എനര്‍ജിയും അപാരമാണെന്നും താരം കുറിച്ചിട്ടുണ്ട്.

  ലളിതം സുന്ദരത്തില്‍

  ലളിതം സുന്ദരത്തില്‍

  ബിജു മേനോനും മഞ്ജു വാര്യരുമാണ് ലളിതം സുന്ദരത്തിലെ നായികനായകന്‍മാര്‍. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണിത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലാണ് സിനിമയൊരുക്കുന്നതെന്ന് മധു വാര്യര്‍ വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി ലോക് ഡൗണ്‍ വന്നതോടെയാണ് സിനിമയുടെ ചിത്രീകരണം നീണ്ടുപോയത്. അല്ലായിരുന്നുവെങ്കില്‍ നേരത്തെ തന്നെ സിനിമ തിയേറ്ററുകളിലേക്ക് എത്തിയേനെയെന്നും മധു വാര്യര്‍ പറഞ്ഞിരുന്നു. ചിത്രീകരണം വൈകുന്തോറും സിനിമയുടെ കണ്ടിന്യൂയിറ്റി നഷ്ടമാവുമോയെന്നോര്‍ത്തായിരുന്നു ആശങ്കയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

   സിനിമാകുടുംബത്തില്‍

  സിനിമാകുടുംബത്തില്‍

  കൊട്ടാരക്കര ശ്രീധരന്‍ നായര്‍, സായ് കുമാര്‍, ശോഭ മോഹന്‍, വിനു മോഹന്‍, വിദ്യ മോഹന്‍ തുടങ്ങി കുടുംബത്തിലുള്ളവരെല്ലാം അഭിനയ രംഗത്ത് കഴിവ് തെളിയിച്ചവരാണ്. ഇവര്‍ക്ക് പിന്നാലെയായാണ് അനു മോഹനും സിനിമയിലെത്തിയത്. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെ പോലീസ് വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദൃശ്ചികമായാണ് താന്‍ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് വിനു മോഹന്‍ പറഞ്ഞിരുന്നു. ചട്ടമ്പിനാടിന്റെ ചിത്രീകരണം കാണാന്‍ പോയിരുന്നു. ആ സമയത്താണ് മമ്മൂട്ടിയുടെ ചെറുപ്പകാലം അവതരിപ്പിക്കാനായി അവസരം ലഭിച്ചത്. അത് സ്വീകരിക്കുകയായിരുന്നു. ഓര്‍ക്കൂട്ട് ഓര്‍മ്മക്കൂട്ട്, തീവ്രം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  തന്റെ മതവിശ്വാസം വെളിപ്പെടുത്തി മഞ്ജു വാര്യർ | Oneindia Malayalam
  പ്രണയവിവാഹം

  പ്രണയവിവാഹം

  സിനിമാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞും വിനു മോഹന്‍ എത്തിയിരുന്നു. തന്റെ അഭിനയത്തെക്കുറിച്ച് വീട്ടിലുള്ളവരെല്ലാം അഭിപ്രായം പറയാറുണ്ട്. കുടുംബസമേതമായാണ് സിനിമ കാണാന്‍ പോവാറുള്ളത്. വീട്ടില്‍ ഇതിലും നന്നായി ചെയ്യാറുണ്ടല്ലോ, നിനക്ക് കുറച്ച് കൂടെ നന്നാക്കാമായിരുന്നുവെന്നൊക്കെയാണ് അമ്മ പറയാറുള്ളതെന്നുമായിരുന്നു മുന്‍പ് അനു മോഹന്‍ പറഞ്ഞത്. നാച്ചുറല്‍ ബര്‍ത്തിലൂടെ മകന്‍ ജനിച്ചതിനെക്കുറിച്ചും അനു മോഹന്‍ പറഞ്ഞിരുന്നു.

  English summary
  Anu Mohan shares working experience with Manju warrier, Lalitham Sundaram location photo went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X