For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലസ് ടു വിൽ നിന്നാണ് വിഷ്ണു ചേട്ടന്‍ ഇഷ്ടം പറയുന്നത്; ഡിഗ്രി എത്തിയപ്പോള്‍ വിവാഹം കഴിച്ചെന്നും അനു സിത്താര

  |

  നടി അനു സിത്താരയും ഭര്‍ത്താവ് വിഷ്ണുവും അടുത്തിടെയാണ് ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് വളരെ ലളിതമായി നടത്തിയ വിവാഹത്തെ കുറിച്ച് അനു പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഓണത്തിന് മുന്നോടിയായി തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി.

  ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടന്‍ തന്നോട് ഇഷ്ടം പറയുന്നതെന്നാണ് അനു സിത്താര വ്യക്തമാക്കുന്നത്. തനിക്കും സമ്മതമാണെന്ന് പറഞ്ഞത് ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ്. ശേഷം അധികം വൈകാതെ തന്നെ വിവാഹിതരാവുകയും ചെയ്തു. ഇപ്പോള്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് മഹിളരത്‌നം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അനു പറയുന്നത്.

  ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം കഴിഞ്ഞു. വിവാഹശേഷം സ്വാഭാവികമായും മാറ്റങ്ങള്‍ ഒരുപാട് വന്നിട്ടുണ്ടാകും. കല്യാണം കഴിഞ്ഞാല്‍ കുറച്ച് കൂടി മെച്ച്വേര്‍ഡ് ആകും. നമ്മള്‍ വീട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. മുന്‍പേ നമുക്ക് കാര്യങ്ങള്‍ പറഞ്ഞ് തരാനും കാര്യങ്ങള്‍ നോക്കാനും അച്ഛനും അമ്മയും ഉണ്ട്. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. നമ്മള്‍ തന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. അങ്ങനെ കുറേ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വിഷ്ണുവേട്ടന്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. എന്റെ ഫോട്ടോസും ഏട്ടന്‍ തന്നെയാണ് എടുക്കുന്നത്.

  പ്ലസ് ടു വിന് പഠിക്കുമ്പോഴാണ് വിഷ്ണു ചേട്ടന്‍ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞത് ഡിഗ്രി ഫൈനല്‍ ഇയറില്‍ എത്തിയപ്പോഴാണ്. ഫൈനല്‍ ഇയര്‍ കഴിയാറായപ്പോഴേക്കും ഞങ്ങളുടെ കല്യാണവും കഴിഞ്ഞു. എന്റെ ഫസ്റ്റ് മൂവി, ഞാന്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ചെയ്തതാണ്. ചെറിയൊരു സിനിമയായിരുന്നു. അതിന് ശേഷം ഒരു ഇന്ത്യന്‍ പ്രണയകഥ ചെയ്തു. ശേഷം അനാര്‍ക്കലി, ഹാപ്പി വെഡ്ഡിങ് ആണ് കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ ചിത്രം.

  കുടുംബവിളക്കില്‍ ആ സന്തോഷം നടന്നു; വിവാഹിതരായി പ്രതീഷും സഞ്ജനയും, സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി സീരിയൽ

  നിമിഷ സജയനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും അനു സിത്താര പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്ത് നിമിഷ വീട്ടിലേക്ക് വന്നിരുന്നു. നാലഞ്ച് ദിവസം നില്‍ക്കാനായി വന്നതാണ്. അതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് എറണാകുളത്തേക്ക് പോയി. നിമിഷയെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനില്‍ വച്ചാണ്. ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്ന ഒരാളുമായി പെട്ടെന്ന് കമ്പനിയാകും. ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തോളത്ത് കൈയ്യിട്ട് നടക്കാന്‍ തുടങ്ങി. എനിക്കെന്തോ പുതിയ ആളെ കിട്ടിയ ഫീല്‍ ആയിരുന്നില്ല അവളെ കണ്ടപ്പോള്‍.

  അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും അടിപൊളിയായി പോകുന്നുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അല്ലെങ്കില്‍ സഹോദരി എന്ന് പറയാം. എല്ലാവര്‍ക്കും അങ്ങനൊരു സുഹൃത്ത് ഉണ്ടായിക്കൂടണമെന്നില്ല. പ്രത്യേകിച്ച് ഞങ്ങള്‍ സെയിം ഫീല്‍ഡില്‍ നിന്നാകുമ്പോള്‍. ഒരു പ്രശ്‌നങ്ങളും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടില്ല. എനിക്ക് എന്റെ ലൈഫില്‍ കിട്ടിയ വലിയൊരു കൂട്ടാണ് നിമിഷയുടെ കൂട്ട്. തീര്‍ച്ചയായിട്ടും ഞങ്ങള്‍ ഇതുപോലെ മുന്നോട്ട് തന്നെ ഉണ്ടാകും.

  രൺവീർ ഇത്രയും അനുഷ്കയെ സ്നേഹിച്ചിരുന്നോ, മൂക്ക് ഇടിച്ച് പരത്തുമെന്ന് ഭീഷണിപ്പെടുത്തി, പ്രണയകഥ വൈറൽ

  അനിയത്തി അനു സോനാരയാണ്. ആര്‍എല്‍ബി കോളേജില്‍ മ്യൂസിക് ബിഎ ഇംഗ്ലീഷ് സെക്കന്‍ഡ് ഇയര്‍ പഠിക്കുന്നു. അവളിപ്പോള്‍ ഒരു സിനിമ ചെയ്തു. ക്ഷണം എന്നാണ് മൂവിയുടെ പേര്. പിന്നെ നന്നായി പാട്ട് പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യും. അവളും ഹാപ്പിയായി ഇരിക്കുന്നു. ഞാനും അവളും തമ്മില്‍ ആറേഴ് വയസിന്റെ വ്യത്യാസമുണ്ട്. അവളെ ഞാന്‍ ചോട്ടു എന്നാണ് വിളിക്കുന്നത്. നല്ല പ്രായ വ്യത്യാസം ഉള്ളത് കൊണ്ട് എനിക്ക് അവളൊരു കുട്ടിയെ പോലെയാണ്. വീട്ടില്‍ പോയാല്‍ ടൈം സ്‌പെന്റ് ചെയ്യുന്നത് അവളുടെ കൂടെ ആയിരിക്കും.

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകിയ ശരണ്യ ആനന്ദ്

  ചെറുപ്പത്തിലെ ഓണവും ഇപ്പോഴത്തെതും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇപ്പോഴുള്ള വ്യത്യാസമെന്ന് പറഞ്ഞാല്‍ ചില ഓണങ്ങള്‍ വീട്ടില്‍ ആഘോഷിക്കാന്‍ പറ്റാറില്ല. ലൊക്കേഷനില്‍ ആയിരിക്കും എന്നുള്ളതാണ്. ചെറുപ്പത്തില്‍ ഞങ്ങളെല്ലാവരും അമ്മൂമ്മയുടെ അടുത്തേക്ക് പോകും. എല്ലാവരും ഉണ്ടാകും. തലേന്ന് തന്നെ അങ്ങോട്ട് പോകും. അവിടെ നില്‍ക്കും. സദ്യയ്ക്കുള്ള കാര്യങ്ങളൊക്കെ ഒരുക്കുന്നത് വീട്ടിലുള്ളവര്‍ തന്നെയാണ്. വീട്ടിലെത്തി കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ചെറിയ കുട്ടിയാണ്. തലേന്ന് പൂക്കള്‍ സെറ്റാക്കി വെക്കും. രാവിലെ പൂ പറിക്കാന്‍ പോവുക, പൂക്കളമിടുക, അതൊക്കെയാണ് ഞങ്ങളുടെ ജോലി. അത് ഇപ്പോഴും ചെയ്യാറുള്ള കാര്യമാണ്. കല്യാണം കഴിഞ്ഞതിന് ശേഷം തലേന്ന് പോയി നില്‍ക്കില്ല. തലേന്ന് ജസ്റ്റ് പോയിട്ട് വരും. പിറ്റേന്ന് വിഷ്ണു ചേട്ടന്റെ വീട്ടിലുള്ള ഓണം കൂടി ആഘോഷിച്ചിട്ടാണ് ഞങ്ങള്‍ വീട്ടിലെത്തുക. അതാണ് ചെറിയൊരു വ്യത്യാസം.

  ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam

  തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ മമ്മൂട്ടി ആണെന്നാണ് അനു പറയുന്നത്. ഇഷ്ടമുള്ള നടിമാര്‍ ഒരുപാട് പേരുണ്ട്. ശോഭന ചേച്ചി, ഉര്‍വശി ചേച്ചി, കാര്‍ത്തിക ചേച്ചി, സുഹാസിനി ചേച്ചി ഇവര്‍ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ്.

  English summary
  Anu Sithara Opens Up About Hubby Vishnu Prasad's First Proposal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X