For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനുപമ പരമേശ്വരന്റെ പരീക്ഷണത്തെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ! അടിച്ചുമാറ്റിയതാണെന്ന് താരവും! കാണൂ!

  |

  അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് അനുപമ പരമേശ്വരന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മേരി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ചുരുണ്ട മുടിയിഴകളായിരുന്നു അനുപമയുടെ പ്രത്യേകത. എന്നാല്‍ ഇന്ന് മുടിയിലും പരീക്ഷണം നടത്തി മേക്കോവറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് ഈ താരം. മലയാളത്തിനപ്പുറത്ത് തമിഴിലും തെലുങ്കിലുമൊക്കെ മികവ് തെളിയിച്ചിട്ടുണ്ട് ഈ താരം. ജെയിംസ് ആന്‍ഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ ഈ രണ്ട് സിനിമകളാണ് താരത്തിന്റെതായി മലയാളത്തിലേക്കെത്തിയതെങ്കിലും അന്യഭാഷകളിലായിരുന്നു കൂടുതല്‍ ശ്രദ്ധ. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് അനുപമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  20 പേരെ പ്രണയിച്ചു! വിവാഹമായിരുന്നു ലക്ഷ്യം! പക്ഷേ, വെളിപ്പെടുത്തലുമായി ഷക്കീല! കാണൂ!

  ജീവിതത്തില്‍ പ്രേമമെന്ന സിനിമയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് വീടിന് പ്രേമമെന്ന പേര് നല്‍കിയതും. ജീവിതത്തില്‍ ഏത് തരത്തിലുള്ള പ്രതിസന്ധി വന്നാലും അത് നേരിടാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് താരം മുന്നേറുന്നത്. വിവാദങ്ങളും വിമര്‍ശനവുമൊക്കെ താരത്തെ വിടാതെ പിന്തുടരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ ചില്ലറ പൊല്ലാപ്പുകളല്ല താരത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. അച്ഛന്റെ ഷര്‍ട്ടണിഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അനുപമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  അനുപമയുടെ പരീക്ഷണങ്ങള്‍

  അനുപമയുടെ പരീക്ഷണങ്ങള്‍

  ലുക്കിലും വാക്കിലും വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കാത്ത താരങ്ങളില്ല. സിനിമയിലായലും ജീവിതത്തിലായാലും എന്നും വ്യത്യസ്തത കാത്ത് സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതല്‍ പേരും. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നയാളാണ് അനുപമ പരമേശ്വരന്‍. ഫാഷന്റെ കാര്യത്തില്‍ ഏത് തരത്തിലുള്ള പരീക്ഷണത്തിനും താന്‍ തയ്യാറാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ പ്രത്യേക സ്ഥാനമാണ് ഈ താരത്തിന്.

  അച്ഛന്റെ ഷര്‍ട്ട് അടിച്ചുമാറ്റി

  അച്ഛന്റെ ഷര്‍ട്ട് അടിച്ചുമാറ്റി

  ഇത്തവണത്തെ പരീക്ഷണത്തെക്കുറിച്ച് അനുപമ തന്നെയാണ് വ്യക്തമാക്കിയത്. ഏത് വസ്ത്രം ധരിക്കുമെന്ന് കണ്‍ഫ്യൂഷനടിച്ചപ്പോള്‍ അച്ഛന്റെ കബോര്‍ഡിലേക്കാണ് നോട്ടം പോയത്. അച്ഛന്റെ ഷര്‍ട്ട് അടിച്ചുമാറ്റിയിട്ട് സ്‌റ്റൈലിഷ് തൊപ്പിയും ധരിച്ച് ഫോട്ടോയെടുത്ത് അച്ഛനെ ടാഗ് ചെയ്താണ് താരം ഞെട്ടിച്ചത്. കാര്‍ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് താരത്തിന്റെ ചിത്രം ലൈക്കടിച്ചിട്ടുള്ളത്.

  സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലെ താരം

  സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യത ലഭിക്കുന്ന താരങ്ങളിലൊരാളാണ് അനുപമ പരമേശ്വരന്‍. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും താരം പങ്കെടുക്കാറുണ്ട്. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷമുള്ള മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  മലയാളത്തിലേക്കില്ലേ?

  മലയാളത്തിലേക്കില്ലേ?

  ദുല്‍ഖര്‍ സല്‍മാനെ പ്രേമിച്ച് ഉപേക്ഷിച്ച് പോയതില്‍പ്പിന്നെ അനുപമയെ മലയാളത്തില്‍ കണ്ടില്ലെന്നാണ് ആരാധകരുടെ പരാതി. മലയാളത്തിലില്ലെങ്കിലും താരം ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. തമിഴിനും തെലുങ്കിനും പിന്നാലെ കന്നഡയില്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. തെലുങ്കിലായിരുന്നു കഴിഞ്ഞ വര്‍ഷം താരം മിന്നിച്ചത്. അതിന് പിന്നാലെയായാണ് കന്നഡയിലും പ്രവേശിക്കുന്നത്.

  അന്യഭാഷ ഏറ്റെടുത്തു

  അന്യഭാഷ ഏറ്റെടുത്തു

  മലയാളത്തില്‍ തുടക്കം കുറിച്ച് പിന്നീട് അന്യഭാഷയിലേക്ക് പോയവരുടെ അതേ പാത പിന്തുടര്‍ന്നാണ് അനുപമയും മുന്നേറിയത്. മികച്ച അവസരങ്ങള്‍ ലഭിച്ചപ്പോള്‍ താരം മലയാളത്തെ തിരസ്‌കരിച്ചോയെന്നാണ് പലരും ചോദിച്ചത്. ഭാഷാഭേദമന്യേ മികച്ച സ്വീകാര്യതയും അവസരവും ലഭിക്കാനാഗ്രഹിക്കാത്തവര്‍ വിരളമാണ്. അതേ ആഗ്രഹവുമായാണ് അനുപമയും എത്തിയത്. അന്യഭാഷയാവട്ടെ താരത്തെ ഇരുകൈയ്യും നീട്ടിയാണ് സ്ീകരിച്ചത്.

   മുടിയിലെ പരീക്ഷണം

  മുടിയിലെ പരീക്ഷണം

  ചുരുണ്ട മുടിയിഴകളുമായാണ് താരം സിനിമയിലേക്കെത്തിയത്. പ്രേമം റിലീസ് ചെയ്തതിന് പിന്നാലെയാണ് ചുരുണ്ട മുടിക്ക് ഡിമാന്‍ഡ് കൂടിയതും. തന്റെ ഭാഗ്യമാണ് മുടിയെന്നും മുടിയിലെ പരീക്ഷണങ്ങളോട് താല്‍പര്യമില്ലെന്നുമൊക്കെയായിരുന്നു തുടക്കത്തില്‍ താരം പറഞ്ഞത്. പിന്നീടാണ് സ്‌ട്രൈറ്റനിങ്ങ് ചെയ്ത മുടിയുമായി താരമെത്തിയത്. മേക്കോവറിനിടയില്‍ മുടിയിലും പരീക്ഷണം നടത്തുകയായിരുന്നു.

   പ്രകാശ് രാജുമായി പിണങ്ങിയോ?

  പ്രകാശ് രാജുമായി പിണങ്ങിയോ?

  തെലുങ്ക് സിനിമയില്‍ അഭിനയിച്ചുവരവെ പ്രകാശ് രാജുമായി അനുപമ ഉടക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്നിരുന്നു. ഡയലോഗ് തെറ്റിയപ്പോള്‍ പ്രകാശ് രാജ് താരത്തോട് ചൂടായെന്നും അദ്ദേഹം നല്‍കിയ ടിപ്‌സുകളും അനുപമയെ പ്രകോപിപ്പിച്ചുവെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിരിച്ച് നില്‍ക്കുന്ന പ്രകാശ് രാജിനൊപ്പമുള്ള ചിത്രം പോസറ്റ് ചെയ്തതോടെയാണ് കുപ്രചാരണങ്ങള്‍ അവസാനിച്ചത്.

  മേനി പ്രദര്‍ശനത്തിന് താല്‍പര്യമില്ല

  മേനി പ്രദര്‍ശനത്തിന് താല്‍പര്യമില്ല

  പരിധിവിട്ട ഗ്ലാമര്‍ പ്രദര്‍ശനത്തിന് തന്നെക്കിട്ടില്ലെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടയിലും ഈ നിലപാട് താരം പിന്തുടര്‍ന്നിരുന്നു. ബിക്കിനി വേഷമിടാന്‍ പറഞ്ഞപ്പോള്‍ പര്‌റില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അനുപമയുടെ നിലപാടിന് കൈയ്യടിയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

  സ്വഭാവത്തില്‍ മാറ്റമില്ല

  സ്വഭാവത്തില്‍ മാറ്റമില്ല

  സിനിമയുമായി മുന്നേറുന്നതിനിടയിലും നാട്ടിന്‍പുറത്തെ സാധാരണക്കാരിയുടെ മനസ്സാണ് തനിക്കെന്നും അനുപമ വ്യക്തമാക്കിയിരുന്നു. സിനിമയോ താരപദവിയോ ഒന്നും തന്റെ സ്വഭാവത്തിന് മാറ്റം വരുത്തിയിട്ടില്ല. മറ്റുള്ളവരുടെ വ്യക്തിത്വത്തേയും സ്വകാര്യതയേയും മാനിച്ചാണ് പെരുമാറാറുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു.

  പോസ്റ്റ് കാണാം

  അനുപമ പരമേശ്വരന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

  English summary
  Anupama Parameswarans' Instagram post viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X