»   »  അനുഷ്കയോ നയൻസോ.. ആരാണ് യഥാർഥ ലേഡി സൂപ്പർസ്റ്റാർ! വടംവലി തുടങ്ങി

അനുഷ്കയോ നയൻസോ.. ആരാണ് യഥാർഥ ലേഡി സൂപ്പർസ്റ്റാർ! വടംവലി തുടങ്ങി

Posted By:
Subscribe to Filmibeat Malayalam

തമിഴ് പ്രേക്ഷകരുടെ ഇടയിൽ ഒരു തർക്കം മുറുകിവരുകാണ്. ആരാണ് തമിഴ്നാട്ടിലെ ഒർജിനൽ ലേഡി സൂപ്പർ സ്റ്റാർ? തമിഴ് മക്കൾ സ്നേഹം പൂർവ്വം നയൻസിന് ചാർത്തി കൊടുത്ത പദവിയാക്കാണ് ഇപ്പോൾ മറ്റൊരു അവകാശി കൂടി വന്നിരിക്കുന്നത്. ഇത് തമിഴ് ചലചിത്ര ലോകത്ത് മറ്റൊരു അഭിനയ അങ്കത്തിന് വഴിവെയ്ക്കുമോ എന്ന സംശയവും സിനിമ നിരിക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

anushka-nayan

ആകെ 2440 വാക്കുകൾ, എല്ലാവരും കണ്ടത് ആ ഒറ്റ വാക്ക് മാത്രം! വിമര്‍ശകർക്ക് മറുപടിയുമായി സ്വര

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയ്ക്ക് എതിരാളിയായി എത്തിരിക്കുന്നത് തെന്നിന്ത്യൻ താര റാണി  അനുഷ്ക തന്നെയാണ്. ബാഹുബലി എന്ന ചിത്രത്തിൽ പ്രേക്ഷകരെ ആവേശത്തിലാക്കിയ പ്രേക്ഷകരുടെ സ്വന്തം ദേവസേനയായ അനുഷ്ക ഷെട്ടി.

വിവാഹത്തിന് ബോളിവുഡിലെ ഒരു നടിയെ മാത്രം വിളിക്കില്ല! തുറന്ന് പറഞ്ഞ് ദീപിക

ലേഡി സൂപ്പർ സ്റ്റാർ

നയൻസിന്റെ ഏറ്റവും പുതിയ ചിത്രമായ അറം ഹിറ്റായതോടെയാണ് താരത്തിന് ലേ‌ഡി സൂപ്പർ സ്റ്റാർ എന്ന പദവി ലഭിച്ചത്. ചിത്രത്തിൽ ജില്ല കളക്ടറായാണ് താരം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ പ്രകടനം നയൻസിന്റെ ആരാധകരെ ശരിയ്ക്കും ആവേശത്തിലാക്കിയിരുന്നു.

തലൈവി

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെയാണ് തലൈവി എന്ന് ജനങ്ങൾ വിളിച്ചിരുന്നത്. ജയയുടെ മരണ ശേഷം നയൻസിനാണ് തമിഴ് മക്കൾ ആ പേര് നൽകിയത്. അറത്തിന്റെ പ്രമേഷനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയപ്പോഴാണ് തലൈവിയെന്നും ലേഡി സൂപ്പർസ്റ്റാർ എന്നും വിളിച്ച് ആരാധകർ സ്വീകരിച്ചത്. ജനങ്ങളുടെ ആ വിളി താരത്തിന് അങ്ങു പോതിക്കുകയും ചെയ്തു.

നയൻസിന് അനുഷ്ക വെല്ലുവിളി

തെന്നിന്ത്യൻ സിനിമ ലോകത്ത് ഒന്നാ സ്ഥാനക്കാരിയായി തിളങ്ങി നിന്ന നയൻസിന് വെല്ലുവിളിയുമായി അനുഷ്‌ക രംഗത്തെത്തിയിരിക്കുകയാണ്. ബാഹുബലി ശേഷം ബാഗമതിയുടെ മാസ് പ്രകടനവും തമിഴകത്ത് താരത്തിന് ആരാധകരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

കേടികളുടെ കളക്ഷൻ

തെലുങ്കിൽ നിന്ന് മൊഴിമാറ്റിയ ചിത്രമായ ബാഗമതിയക്ക് വൻ സ്വീകരണമാണ് തമിഴകത്തു നിന്ന് ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 1.02 കോടി രൂപയുടെ കളക്ഷനാണ് ചെന്നയിൽ നിന്ന് മാത്രം നേടിയത്. ഇതു പോലെ റിലീസ് ചെയ്ത എല്ലാ ഭാഷകളിലും ചിത്രം ഹൗസ് ഫുൾ ആയി ഒടുകയാണ്

ആരാധകർ ഇരു ചേരിയിൽ

ഇരു താരങ്ങളുടെ ആരാധകർക്കിടയിൽ തർക്കം മുറുകുകയാണ്. ലോഡി സൂപ്പർ സ്റ്റാർ പദവിയ്ക്ക് അനിയോജ്യ അനുഷ്കയാണെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ നയൻസിൽ നിന്ന് ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് നയൻതാര ആരാധകരുടെ വാദം.

English summary
Anushka is Lady Superstar

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam