Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന്‍ കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടന്റെ സുന്ദരിയല്ല, അനുശ്രീയുടെ ഓട്ടര്‍ഷ! കേരളത്തില്‍ സവാരി തുടങ്ങി, പ്രേക്ഷക പ്രതികരണമിങ്ങനെ
മലയാളത്തിലേക്ക് നവംബര്‍ 23 ന് റിലീസിനെത്തുന്നത് ഒട്ടനവധി സിനിമകളാണ്. അതില്‍ ശ്രദ്ധേയം ഓട്ടര്‍ഷ എന്ന മൂവിയാണ്. നടി അനുശ്രീ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഓട്ടര്‍ഷ. ജെയിംസ് ആന്‍ഡ് ആലീസിന് ശേഷം ഛായഗ്രാഹകന്‍ കൂടിയായ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.
ദിലീപും കാവ്യയുമല്ല, മീനൂട്ടിയാണ് താരം! ചടങ്ങില്‍ സാരിയുടുത്ത് അതീവ സുന്ദരിയായി താരപുത്രി മീനാക്ഷി!
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം തേടുന്ന ഒരു കൂട്ടം ആളുകളുടെ കഥയുമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അനുശ്രീയും ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ദിവസങ്ങളായി സിനിമയ്ക്ക് സോഷ്യല്‍ മീഡിയയുടെ വലിയ പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. റിലീസിനെത്തിയ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണമിങ്ങനെ..

ഓട്ടര്‍ഷ ഓടി തുടങ്ങി
സാധാരണക്കാരുടെ കഥ പറയുന്ന ഓട്ടര്‍ഷ തിയേറ്ററില്‍ പ്രേക്ഷകരുടെ കൈയ്യടി നേടി മുന്നേറുന്നു. തമാശയും സസ്‌പെന്‍സും ഒരു പോലെ അവതരിപ്പിച്ച മികച്ച ചിത്രം അതാണ് ഒറ്റ വാക്കില്‍ ഓട്ടര്‍ഷ. സിനിമയില്‍ ക്യാമറ കൊണ്ട് പ്രേക്ഷകനെ അമ്പരപ്പിച്ച സുജിത് വാസുദേവിന്റെ രണ്ടാമത്തെ ചിത്രമായ ഓട്ടര്‍ഷ പ്രേക്ഷകന് നല്‍കിയത് വിഷ്വല്‍ ട്രീറ്റ് തന്നെയായിരുന്നു. പെണ്ണൊരുമ്പട്ടാല്‍ എന്തു സംഭവിക്കുമെന്ന് കാണിച്ചു തന്ന സിനിമ.
തിയേറ്ററില്‍ പോയി തന്നെ കാണാം
പകയുടെ നീറ്റല്‍ നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു പെണ്‍കുട്ടിയും അവള്‍ അതിനു വേണ്ടി പോകുന്ന വഴികളുമാണ് ഓട്ടര്‍ഷ. ഒരു പെണ്ണെന്നും പറഞ്ഞു മാറ്റി നിര്‍ത്തുന്ന സ്ത്രീ അവള്‍ക്ക് പലതും പറ്റുമെന്ന് സുജിത് വാസുദേവ് കാണിച്ചു തന്നു. ചന്തപ്പുര ഓട്ടര്‍ഷ സ്റ്റാന്‍ഡിലെ എല്ലാ പുതുമുഖങ്ങളും മികച്ച പ്രകടനംമായിരുന്നു . കണ്ണൂരിനെയും ഓട്ടോക്കാരുടെ മനസ്സുമറിയാന്‍ എല്ലാവര്‍ക്കും തിയേറ്ററില്‍ പോയി തന്നെ സിനിമ കാണാം.
മികച്ച അഭിപ്രായം
നിറയാത്രക്കാരുമായി ഓട്ടർഷ ഓട്ടം തുടങ്ങി. ആദ്യ പകുതി കഴിയുമ്പോൾ എങ്ങും മികച്ച അഭിപ്രായം.
പുതുമുഖങ്ങൾ ശരിക്കും ജീവിച്ചു
ചിരിച്ചു രസിപ്പിച്ചു ആദ്യ പകുതിയുമായി ഓട്ടർഷ. കഥാപാത്രങ്ങളായി വന്ന പുതുമുഖങ്ങൾ ശരിക്കും ജീവിച്ചു. ഓട്ടർഷയുടെ ഇന്റർവെൽ വരെ വളരെ രസകരം. കണ്ണൂർ പശ്ചാത്തലത്തിലോടുന്ന ഈ ഓട്ടർഷ ഹിറ്റ് ആണെന്ന് ഉറപ്പിക്കാം.

ആദ്യ പകുതി
സിനിമയുടെ ആദ്യ പകുതി മുഴുവനും പറയുന്നത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കഥ തന്നെയാണ്. അതിനൊപ്പം എന്റര്‍ടെയിന്റായ അനുഭവങ്ങളെല്ലാം സമ്മാനിക്കുന്നുണ്ട്. സിനിമയെ കുറിച്ച് ഫസ്റ്റ് വന്ന പ്രതികരണങ്ങളില്‍ നിന്നും ഓട്ടോക്കാരെ കുറിച്ചുള്ള വ്യത്യസ്ത ഫീല്‍ ഗുഡ് അനുഭവമാണ് സിനിമ നല്‍കുന്നതെന്നാണ് പറയുന്നത്.
കണ്ണൂർ കാഴ്ചകൾ
മികച്ച കണ്ണൂർ കാഴ്ചകളുമായി അനിതയുടെ ഓട്ടർഷ ഓടി തുടങ്ങി. ആദ്യ പകുതി കിടുക്കി..

ഓട്ടര്‍ഷ
മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ജയരാജ് മിത്ര തിരക്കഥയൊരുക്കിയ സിനിമയാണ് ഓട്ടര്‍ഷ. ഓട്ടോറിക്ഷ യാത്രക്കാരായ സാധാരണക്കാരുടെ കഥയുമായിട്ടാണ് സിനിമ വരുന്നത്. അനുശ്രീ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സിനിമയിലുള്ള ബാക്കി താരങ്ങളെല്ലാം തന്നെ പുതുമുഖങ്ങളാണ്.

ചിത്രീകരണം
കണ്ണൂരിലും കോഴിക്കോടുമായിരുന്നു ഓട്ടര്‍ഷയുടെ പ്രധാനമായിട്ടുള്ള ഷൂട്ടിംഗും നടന്നത്. സിനിമയിലെ കൂടുതല്‍ രംഗങ്ങളും ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നുമാണ്. ബാക്കിയുള്ളത് ഓട്ടോറിക്ഷ സ്റ്റാന്‍ഡിലും മറ്റുമാണ്. ഓട്ടോറിക്ഷയ്ക്കുള്ളില്‍ നിന്നും ചിത്രീകരിക്കുന്നതിനാല്‍ മള്‍ട്ടി ആക്സിസില്‍ 360 ഡിഗ്രി ഷോട്ടുമായിട്ടാണ് ചിത്രമൊരുക്കുന്നത്. ഇതിനായി ഇന്ത്യയില്‍ തന്നെ ആദ്യമായി പുത്തന്‍ സാങ്കേതിക വിദ്യയാണ് സംവിധായകന്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടര്‍ഷ പുതിയൊരു ദൃശ്യ വിസ്മയമായിരിക്കും സിനിമ എന്ന കാര്യത്തില്‍ സംശയമില്ല.

സുജിത്തിന്റെ സംവിധാനം
ദൃശ്യം, മെമ്മറീസ്, സെവന്‍ത് ഡേ, അമര്‍ അക്ബര്‍ അന്തോണി, എസ്ര, ലൂസിഫര്‍ തുടങ്ങിയ സിനിമകളുയെ ഛായഗ്രഹകനും ജെയിംസ് ആന്‍ഡ് ആലീസ് എന്ന സിനിമയുടെ സംവിധായകനുമാണ് സുജിത് വാസുദേവ്. സുജിത്ത് ഒരേ സമയം ഛായഗ്രഹണവും സംവിധാനം നിര്‍വഹിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന രണ്ടാമത്തെ സിനിമയാണ് ഓട്ടര്‍ഷ. ലാല്‍ ജോസിന്റെ കീഴിലുള്ള എല്‍ ജെ ഫിലിംസ് ആണ് ഓട്ടര്‍ഷ വിതരണത്തിനെത്തിക്കുന്നത്. സിനിമയുടെ ഓരോ ഘട്ടത്തിലും പൂര്‍ണ പിന്തുണയുമായി ലാല്‍ ജോസും ഒപ്പമുണ്ടായിരുന്നു.

അനിതയുടെ കഥ
കേരളത്തിന്റെ വടക്ക് ദേശത്തുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. അക്കൂട്ടത്തില്‍ ഏക വനിത ഡ്രൈവറായ അനിതയാണ് താരം. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഓരോ ദിവസമെങ്ങനെയാണെന്നും അവരെ കുറിച്ചുള്ള രസകരമായ കാര്യങ്ങളുമാണ് സിനിമയിലൂടെ പറയുന്നത്.