For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് രാത്രി അമ്മയോട് വെറുപ്പ് തോന്നി! അതോര്‍ത്താല്‍ ഇന്നും ഉറക്കം വരില്ലെന്ന് അരിസ്റ്റോ സുരേഷ്!!

  |

  നിവിന്‍ പോളി നായകനായിട്ടെത്തിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയനായ താരമാണ് അരിസ്റ്റോ സുരേഷ്. ടെലിവിഷന്‍ ഷോ ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് അരിസ്റ്റോ സുരേഷിന്റെ കുടുംബത്തെ കുറിച്ച് ഓരോ കാര്യങ്ങളും പ്രേക്ഷകര്‍ അറിഞ്ഞത്. താന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണമെന്താണെന്ന് ഷോ യിലൂടെ താരം വ്യക്തമാക്കിയിരുന്നു.

  പേളി-ശ്രീനി വിവാഹത്തിന് മുൻപ് അരിസ്റ്റോ സുരേഷിന്‍റെ വിവാഹം! വധുവിനെ കുറിച്ച് വെളിപ്പെടുത്തി താരം!!

  ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. അതിനൊപ്പം താന്‍ ഓര്‍ക്കുമ്പോള്‍ കരയുന്ന ഒരേ ഒരു നിമിഷം അച്ഛനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായതാണെന്നും താരം പറഞ്ഞിരിക്കുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

  അരിസ്റ്റോ സുരേഷിന്റെ വാക്കുകളിലേക്ക്

  അരിസ്റ്റോ സുരേഷിന്റെ വാക്കുകളിലേക്ക്

  അച്ഛന്‍ ഉപേക്ഷിച്ച് പോയ ശേഷം അമ്മ വേറെ വിവാഹം ചെയ്തു. അദ്ദേഹത്തെയാണ് ഞാന്‍ ഇളയച്ഛന്‍ എന്ന വിളിച്ച് വളര്‍ന്നത്. എന്നെയും ചേച്ചിയെയും അദ്ദേഹം സ്വന്തം മക്കളായി തന്നെ പരിഗണിച്ചു. ഓര്‍ക്കുമ്പോഴും ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളു ജീവിതത്തില്‍. അത് അച്ഛനെ കാണാന്‍ പോയാതാണ്. കുട്ടിക്കാലത്ത് പല സന്ദര്‍ഭങ്ങളിലും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെ നിന്ന് കാണാനല്ലാതെ ഒരിക്കലും അടുത്ത് ചെന്ന് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.

   അഞ്ച് പെണ്‍മക്കളുടെ പരാധീനതകള്‍

  അഞ്ച് പെണ്‍മക്കളുടെ പരാധീനതകള്‍

  മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. ഒരു ദിവസം അമ്മ പറഞ്ഞു. അച്ഛന്‍ റെയില്‍വേയില്‍ നിന്നും റിട്ടയര്‍ ആവുകയാണ്. നീ പോയി അദ്ദേഹത്തെ കണ്ട് സംസാരിക്കൂ.. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല. അഞ്ച് പെണ്‍മക്കളുടെ പരാധീനതകളായിരിക്കണം അമ്മയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലാണ് അച്ഛന് യാത്രയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്ത് ചെന്നു.

   ഇന്ദിരയുടെ മോനാണ്

  ഇന്ദിരയുടെ മോനാണ്

  അച്ഛാ.. ഞാന്‍ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ്. എന്ന് പറഞ്ഞു. അച്ഛനോ.. ആരുടെ അച്ഛന്‍. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞ് കയറി വന്നോളും. പൊയ്‌ക്കൊള്ളണം ഇവിടെ നിന്ന്. ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്ന് പെയ്യുകയായിരുന്നു അച്ഛന്‍. ഞാന്‍ പേടിച്ച് വിറയ്ക്കാന്‍ തുടങ്ങി. നിലവിളിക്കണം എന്ന് തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്ന് കരുതി ഞാന്‍ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു. അന്ന് രാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പ് തോന്നി.

   അച്ഛന്‍ മരിക്കുന്നത് വരെ പ്രതീക്ഷയുണ്ടായിരുന്നു

  അച്ഛന്‍ മരിക്കുന്നത് വരെ പ്രതീക്ഷയുണ്ടായിരുന്നു

  നടന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞ് എന്നെ തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോട് വെറുപ്പ് തോന്നി. ഒരിക്കല്‍ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് വെറുപ്പ് തോന്നി. അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ല. അച്ഛന്‍ മരിക്കുന്നത് വരെ അമ്മയ്ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് മക്കള്‍ക്കും എന്തെങ്കിലും കൊടുക്കും. മക്കളോട് എന്തെങ്കിലും കാരുണ്യം കാണിക്കും എന്നൊക്കെ. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ലെന്നും സുരേഷ് പറയുന്നു.

   സിനിമ നടന്‍

  സിനിമ നടന്‍

  തിരുവന്തപുരം സ്വദേശിയായ സുരേഷ് ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. നിവിന്‍ പോളി നായകനായിട്ടെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അരിസ്‌റ്റോ സുരേഷ് ശ്രദ്ധേയനാവുന്നത്. അരിസ്റ്റോ സുരേഷ് എഴുതി പാടിയ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടായിരുന്നു സുരേഷിന്റെ കരിയര്‍ മാറ്റി മറിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ഥികളില്‍ ഒരാള്‍ സുരേഷായിരുന്നു. മത്സരത്തില്‍ ഫൈനലിസ്റ്റായിട്ടാണ് താരം ഇറങ്ങിയത്. ഇപ്പോള്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലെ നായകനും അരിസ്റ്റോ സുരേഷാണ്.

   വിവാഹിതനാകാന്‍ പോവുന്നു..

  വിവാഹിതനാകാന്‍ പോവുന്നു..

  49 വയസുകാരനായ അരിസ്‌റ്റോ സുരേഷ് ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണ്. താന്‍ പ്രണയത്തിലാണ്. ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കോളാമ്പി എന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല. യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈയൊരു താരവിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  English summary
  Aristo Suresh talks about his father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X