For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം പൊടിപൊടിച്ചു! ആഘോഷത്തിമര്‍പ്പിന്റെ ചിത്രങ്ങള്‍ കണ്ടില്ലെന്നോ? കാണൂ!

  |
  അര്‍ജുന്‍ അശോകന്റെ വിവാഹ നിശ്ചയം | filmibeat Malayalam

  ആരാധികമാരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പറവയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ അശോകന്‍ വിവാഹിതനാവുകയാണ്. ഞായറാഴ്ചയായിരുന്നു താരപുത്രന്റെ വിവാഹനിശ്ചയം. തമ്മനം സ്വദേശിയായ നിഖിതയാണ് താരപുത്രന്റെ ജീവിതസഖി. ഇന്‍ഫോ പാര്‍ക്കിലെ ഉദ്യോഗസ്ഥയാണ് നിഖിത. വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ആഘോഷ ചിത്രങ്ങള്‍ വൈറലായത്.

  വൈശാലിയെ ജീവിതസഖിയാക്കിയ ഋഷ്യശ്രൃംഗന്‍! സഞ്ജയ്- സുപര്‍ണ്ണ ബന്ധത്തിനെന്താണ് സംഭവിച്ചത്? കാണൂ!

  മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാര്‍ക്കും താരപുത്രികള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമാക്കിയാണ് ഹരിശ്രീ അശോകന്‍ മുന്നേറിയത്. അദ്ദേഹത്തിന് പിന്നാലെയായാണ് അര്‍ജുനെത്തിയത്. തുടക്കം മുതലേ തന്നെ ഈ താരപുത്രനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അര്‍ജുന്റെ വിവാഹ നിശ്ചയ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  താരപുത്രന് വിവാഹം! യുവതാരം അര്‍ജുന്‍ അശോകന്‍ വിവാഹിതനാവുന്നു! ഡിസംബര്‍ 2ന് മാംഗല്യം! കാണൂ!

  അര്‍ജുന് വിവാഹം

  അര്‍ജുന് വിവാഹം

  സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് ഈ താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ താരപുത്രന്‍ മലയാള സിനിമയുടെ ഭാഗമായി മാറിയത്. അച്ഛന് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന്‍ നിരാശപ്പെടുത്തിയില്ലെന്നും അഭിനയത്തില്‍ ഭാവിയുണ്ടെന്നുമായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. വളരെ പെട്ടെന്നാണ് അദ്ദേഹം തന്റേതായ ഇടം നേടിയെടുത്തത്. ഇന്നിപ്പോള്‍ യുവനിരയിലെ മുന്‍നിര താരങ്ങളിലൊരാളാണ് അര്‍ജുന്‍.

  ഡിസംബര്‍ രണ്ടിന് താലികെട്ട്

  ഡിസംബര്‍ രണ്ടിന് താലികെട്ട്

  സഹോദരിയായ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. അടുത്ത വിവാഹമാണ് കുടുംബത്തില്‍ നടക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് നിഖിതയും അര്‍ജുനും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നോ ഇതെന്ന തരത്തിലുള്ള ചോദ്യവുമായി ആരാധികമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് താരകുടുംബം പ്രതികരിച്ചിട്ടില്ല.

  മോതിരം കൈമാറി

  മോതിരം കൈമാറി

  സിനിമാരംഗത്തെ ഒട്ടേറെപ്പേരാണ് അര്‍ജുനെയും നിഖിതയേയും ആശീര്‍വദിക്കാനെത്തിയത്. താരപുത്രന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ഇനി ഈ യുവമിഥുനങ്ങള്‍. താരത്തിന്റെ ആരാധികമാരാണ് ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിരാശരായത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ചോദിക്കുമ്പോള്‍ താരപുത്രന്‍ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

  സുഹൃത്തുക്കളില്ലെങ്കില്‍ പിന്നെന്ത്?

  സുഹൃത്തുക്കളില്ലെങ്കില്‍ പിന്നെന്ത്?

  ജീവിതത്തിലെ സുപ്രധാനമായ കാര്യമാണല്ലോ വിവാഹം, വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങില്‍ ഇരുവരേയും അനുഗ്രഹിക്കാനായി സുഹൃത്തുക്കളുമെത്തിയിരുന്നു. സോഷ്യല്‍ മീഡയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്, കാണൂ.

  മച്ചാന്‍മാരും ഒപ്പമുണ്ട്

  മച്ചാന്‍മാരും ഒപ്പമുണ്ട്

  യുവതാരങ്ങളുമായി വല്ലാത്ത കെമിസ്ട്രിയാണ് അര്‍ജുന്. ആസിഫ് അലിക്കൊപ്പം മത്സരിച്ച് ്ഭിനയിച്ച ബി ടെക്കും മന്ദാരവുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് ഫാസില്‍ ചിത്രമായ വരത്തനില്‍ നെഗറ്റീവ് റോളിലായിരുന്നു താരമെത്തിയത്. ശ്രദ്ധേയമായ പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. ആസിഫ് അലിക്കൊപ്പം ആന്റണി വര്‍ഗീസും കൂടി ചേര്‍ന്നപ്പോള്‍.

   സെല്‍ഫിയല്ലേ താരം?

  സെല്‍ഫിയല്ലേ താരം?

  എന്തും ഏതും വൈറലാവുന്ന ഇന്നത്തെ സെല്‍ഫി യുഗത്തില്‍ അതില്ലാത്ത ആഘോഷമുണ്ടോ? വിവാഹ നിശ്ചയ ദിനത്തിലെ അര്‍ജുന്റെ സെല്‍ഫി ഇതാ, ഷെയ്ന്‍ നിഗവും കൂട്ടരും താരത്തിനൊപ്പമുണ്ട്. ചിത്രം കാണൂ.

  ഇക്കയും കുടുംബവും

  ഇക്കയും കുടുംബവും

  സകുടുംബമാണ് ആസിഫ് അലി ചടങ്ങിലേക്ക് എത്തിയത്. യൂണിഫോമുമിട്ട് ഉപ്പയും മക്കളുമെത്തിയപ്പോള്‍ സമയുടെ സാരിയുടെ കളര്‍ മാത്രം മാറിയല്ലോയെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇന്‍സ്റ്റഗ്രാമിലൂടെ താരം ചടങ്ങിനിടയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അര്‍ജുനുമായി അടുത്ത സൗഹൃദമാണ് ആസിഫിന്. സകുടുബം ആസിഫ് അലി എത്തിയപ്പോഴുള്ള ചിത്രമിതാ.

  വീഡിയോ കാണാം

  ലുങ്കി ഡാന്‍സുമായി അര്‍ജുനും നിഖിതയും, കാണൂ.

  English summary
  Arjun Ashokan got engaged, see the photos.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X