For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ സിനിമ കണ്ട് അച്ഛന്‍ ഇമോഷണലായി, മുഖത്ത് കൈവെച്ചു പോയി; ഹരിശ്രീ അശോകനെ കുറിച്ച് അര്‍ജുന്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ അശോകന്‍. നടന്‍ ഹരിശ്രീ അശോകന്റെ മകനായിട്ടാണ് അര്‍ജുന്‍ സിനിമയില്‍ എത്തിയത്. പിന്നീട് സ്വന്തം പേരിലൂടെ സിനിമ ലോകത്ത് സ്ഥാനം ഉറപ്പിക്കുകയായിരുന്നു തന്നെ തേടി എത്തുന്ന എല്ലാ വേഷങ്ങളും മികച്ച രീതിയിലാണ് നടന്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിക്കുന്നത്. എല്ലാത്തരം റോളുകളും അര്‍ജുന്റെ കയ്യില്‍ ഭഭ്രമാണ്.

  എങ്ങനെയാണ് ഞാന്‍ തരംതാഴ്ന്നതെന്ന് മനസിലാവുന്നില്ല, അമൃതയുടെ പ്രതികരണം വൈറല്‍ ആവുന്നു

  'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. തിയേറ്റര്‍ റിലീസായി എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് നടന്റെ ഏറ്റവും പുതിയ അഭിമുഖമാണ്. അച്ഛന്‍ പറയാറുള്ള കമന്റിനെ കുറിച്ചാണ് അര്‍ജുന്‍ പറയുന്നത്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോടൊപ്പം അഭിപ്രായം ചോദിച്ചതിന് ശേഷമാണ് സിനിമ കമിറ്റ് ചെയ്യാറുള്ളതെന്നാണ് നടന്‍ പറയുന്നത്.

  നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു, വീട്ടുകാരെ കണ്ടു; കിട്ടിയ മറുപടിയെ കുറിച്ച് സന്തോഷ് വര്‍ക്കി

  നടന്റെ വാക്കുകള്‍ ഇങ്ങനെ... ''സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ട്.


  ചില സീനൊക്കെ കാണുമ്പോള്‍ 'എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്റ്റേക്കുകളുണ്ട്', അതെല്ലാം പറയും. അച്ഛന്‍ ഏറ്റവും ഇമോഷണലായി കണ്ട സിനിമ ബി ടെക് ആണ്. അച്ഛന്‍ സിനിമ കാണാന്‍ കയറിയ തിയേറ്ററില്‍ തന്റെ സുഹൃത്തുമുണ്ടായിരുന്നു. താന്‍ ബോംബ് പൊട്ടി മരിച്ചപ്പോള്‍ അച്ഛന്‍ മുഖത്ത് കൈവെച്ചു, അത് പിന്നെ കുറേ നേരം കഴിഞ്ഞാണ് എടുത്തതെന്ന് അവന്‍ തന്നോട് പറഞ്ഞു അര്‍ജുന്‍ പറയുന്നു.

  നഷ്ടപ്പെട്ട സിനിമ അവസരത്തെ കുറിച്ചും അര്‍ജുന്‍ അശോകന്‍ പറയുന്നു. ഹോം എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിയ്ക്ക് പകരം അര്‍ജുനെ ആയിരുന്നു ആദ്യം പരിഗണിച്ചത്. എന്നാല്‍ ഡേറ്റിന്‌റെ പ്രശ്‌നം മൂലം ആ ചിത്രം നഷ്ടമാവുകയായിരുന്നു എന്നാണ് നടന്‍ പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ... 'ഹോമില്‍ ആദ്യം എന്നെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ ആ സിനിമയില്‍ എന്നെക്കാളും നല്ലത് ഭാസി തന്നെയാണ്. ഭാസി ആ സിനിമയില്‍ കറക്റ്റാണ്,' താരം പറയുന്നു.ഒപ്പം തമിഴ് തെലുങ്ക് സിനിമകളില്‍ നിന്നൊന്നും തനിക്ക് അവസരം തരാമെന്ന് പറഞ്ഞ് ആരും വിളിക്കുന്നില്ലെന്നും നല്ല കഥാപാത്രങ്ങള്‍ ഏത് ഭാഷയില്‍ നിന്ന് കിട്ടിയാലും ചെയ്യുമെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Member Rameshan 9am Ward | Theatre Response | Arjun Ashokan | santhosh varkey

  മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ് എന്ന ചിത്രമാണ് അര്‍ജുന്‍ അശോകന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ബോബന്‍&മോളി എന്റര്‍റ്റൈന്‍മെന്‌സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്.ചെമ്പന്‍ വിനോദ് ,ശബരീഷ് വര്‍മ്മ ജോണി ആന്റണി, സാബുമോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ഗായത്രി അശോക് എന്നിവരും എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  English summary
  Arjun Ashokan Opens Up About His Father Harisree Ashokan's Support, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X