For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ആദ്യം പേടിയുണ്ടായിരുന്നു, ലഭിച്ച സഹായത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍

  |

  പിതാവ് ഹരിശ്രീ അശോകനെ പോലെ തന്നെ മകന്‍ അര്‍ജുന്‍ അശോകും പ്രേക്ഷകരുടെ പ്രിയങ്കരനാണ്.2012 ല്‍ പുറത്ത് വന്ന ഓര്‍ക്കൂട്ട ഓര്‍മക്കൂട്ട് എന്ന ചിത്ര ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച താരം അഞ്ച് വര്‍ഷത്തിനിപ്പുറം പുറത്ത് ഇറങ്ങിയ പറവ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സൗബിന്‍ സംവിധാനം ചെയ്ത പറവയിലെ കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു പറവയ്ക്ക് ശേഷം പുറത്ത് ഇറങ്ങിയ നടന്റെ ഭൂരിഭാഗം കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന അര്‍ജുന്‍ അശോകന്റെ ചിത്രം. തിയേറ്റര്‍ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

  ബൈക്കില്‍ ഇരുന്ന് ഒറ്റയ്ക്ക് അലറി കരഞ്ഞു,മാമാങ്കം പഠിപ്പിച്ചത് വലിയ പാഠം, മനസ് തുറന്ന് ധ്രുവന്‍

  താരപുത്രനായിട്ടാണ് സിനിമയില്‍ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. കൂടാതെ തന്നെ ഏതു തരം കഥാപാത്രങ്ങളും നടന്റെ കൈകളില്‍ ഭഭ്രമാണെന്ന് ചെറിയ സമയം കൊണ്ട് തന്നെ തെളിയിച്ച് കൊടുക്കുകയും ചെയ്തു. ഇപ്പോഴിത പിതാവിന്റെ പേര് സിനിമയില്‍ ഗുണം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് അര്‍ജുന്‍ അശോകന്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും താരം പറയുന്നുണ്ട്.

  നിത്യയെ വിവാഹം കഴിക്കാന്‍ ഇഷ്ടമായിരുന്നു, വീട്ടുകാരെ കണ്ടു; കിട്ടിയ മറുപടിയെ കുറിച്ച് സന്തോഷ് വര്‍ക്കി

  നടന്റെ വാക്കുകള്‍ ഇങ്ങനെ...''സിനിമയിലേക്ക് കടക്കാന്‍ ഹരിശ്രീ അശോകന്റെ മകന്‍ എന്നത് ഗുണമായെന്നും അത്തരത്തില്‍ ഒരു കോറിഡോര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നും അര്‍ജുന്‍ പറയുന്നു. ക്യാമറയ്ക്ക് മുന്നില്‍ നില്ക്കാന്‍ പേടിയുണ്ടായിരുന്നു. നല്ല ടെക്‌നിക്കല്‍ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്, സ്ലാങ് മാറ്റിക്കൊണ്ടുള്ള പുതിയ റോളുകളാണ് ഇപ്പോള്‍ പിടിക്കുന്നതെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

  നായക വേഷം ചെയ്തത് കൊണ്ട് ഇനി നായകനായി മാത്രമേ അഭിനയിക്കൂ എന്ന വാശിയില്ലെന്നും അര്‍ജുന്‍ പറയുന്നു.നായക കഥാപാത്രങ്ങള്‍ ചെയ്യണമെന്നുള്ള അഭിനയ സാധ്യതയുള്ള വെറൈറ്റി ആയ റോളുകള്‍ പിടിക്കണം എന്നാണ് ആഗ്രഹം അര്‍ജുന്‍ വ്യക്തമാക്കി. അഭിനയത്തിന് പ്രാധാന്യം നല്‍കുന്ന സൈഡ് റോളുകളും, ക്യാരക്ടര്‍ റോളുകളും ചെയ്യാനാണ് താത്പര്യമെന്നും താരം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

  തുടക്കത്തില്‍ അച്ഛനോട് അഭിപ്രായം ചോദിച്ചതിന് ശേഷം മാത്രമേ സിനിമ കമിറ്റ് ചെയ്യാറുള്ളൂവെന്നു ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞിരുന്നു. നടന്റെ വാക്കുകള്‍ ഇങ്ങനെ... ''സിനിമയില്‍ വന്ന സമയത്തൊക്കെ അച്ഛനോട് സംസാരിച്ചതിന് ശേഷമാണ് പ്രോജക്റ്റ് കമ്മിറ്റ് ചെയ്യാറുള്ളത്. സിനിമയില്‍ വന്ന സമയത്ത് അച്ഛനോട് ഡിസ്‌കസ് ചെയ്യുമായിരുന്നു. ഇപ്പോഴാണ് കൂടുതല്‍ സ്‌ക്രിപ്റ്റുകളൊക്കെ വന്ന് തുടങ്ങിയത്. ഇപ്പോള്‍ താന്‍ തന്നെയാണ് തീരുമാനം എടുക്കാറുള്ളത്. ഒരു തെറ്റ് പറ്റുമ്പോഴല്ലേ എല്ലാം പഠിക്കാന്‍ പറ്റൂ. താന്‍ അഭിനയിക്കുന്ന സിനിമകളെ കുറിച്ചും തന്റെ അഭിനയത്തെ കുറിച്ചും അച്ഛന്‍ സംസാരിക്കാറുണ്ടെന്നും നടന്‍ അഭിമുഖത്തില്‍ പറഞ്ഞു.

  Recommended Video

  മമ്മൂക്കയുടെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കഷ്ടപ്പെട്ട കഥ | Druvan Talks About Valimai | FilmiBeat

  ചില സീനൊക്കെ കാണുമ്പോള്‍ 'എടാ നീ കുറച്ചുകൂടി നന്നായിട്ട് ചെയ്യണമായിരുന്നു, മിസ്റ്റേക്കുകളുണ്ട്', അതെല്ലാം പറയും. അച്ഛന്‍ ഏറ്റവും ഇമോഷണലായി കണ്ട സിനിമ ബി ടെക് ആണ്. അച്ഛന്‍ സിനിമ കാണാന്‍ കയറിയ തിയേറ്ററില്‍ തന്റെ സുഹൃത്തുമുണ്ടായിരുന്നു. താന്‍ ബോംബ് പൊട്ടി മരിച്ചപ്പോള്‍ അച്ഛന്‍ മുഖത്ത് കൈവെച്ചു, അത് പിന്നെ കുറേ നേരം കഴിഞ്ഞാണ് എടുത്തതെന്ന് അവന്‍ തന്നോട് പറഞ്ഞു അര്‍ജുന്‍ ക്ലബ് എഫ്എമ്മിനോട് പറഞ്ഞു.

  English summary
  Arjun Ashokan Opens Up About How His Father Harisree Ashokan name Helped Him In cinema Entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X