For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്മശാനത്തില്‍ നിന്നും റീത്തുകളെടുത്തിട്ടാണ് ആ സീന്‍ ചെയ്തത്; നടന്റെ ശവമഞ്ചമൊരുക്കിയ കഥ പറഞ്ഞ് കലാസംവിധായകന്‍

  |

  ഒരു സിനിമ പ്രേക്ഷകന്‍ കാണുമ്പോഴുണ്ടാവുന്നത് പോലെയുള്ള കൗതുകങ്ങള്‍ സിനിമയുടെയും സീരിയലുകളുടെയുമൊക്കെ പിന്നണിയിലും നടക്കാറുണ്ട്. പലപ്പോഴും ചില സീനുകളുടെ മേക്കിംഗ് വീഡിയോ പുറത്ത് വിടുന്നത് തന്നെ അങ്ങനെയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു രസകരമായ സംഭവത്തെ കുറിച്ചുള്ള കഥ പ്രചരിക്കുകയാണ്.

  നടന്‍ ശ്രീനാഥ് അഭിനയിച്ച ഒരു രംഗത്തെ കുറിച്ചാണ് കലാസംവിധായകനായ രാധകൃഷ്ണന്‍ മംഗലത്ത് വെളിപ്പെടുത്തിയത്. ചില ഘട്ടങ്ങളില്‍ പ്രതിസന്ധി വരുമ്പോള്‍ പലതരത്തില്‍ ഒപ്പിക്കലുകള്‍ നടത്താറുണ്ട്. അങ്ങനെ ശ്മശാനത്തില്‍ പോയി റീത്തുകള്‍ കൊണ്ട് ഒരു സീന്‍ പൂര്‍ത്തിയാക്കേണ്ടി വന്ന കഥയാണ് അദ്ദേഹം മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത്.

  സ്ത്രീജന്മത്തില്‍ നടന്‍ ശ്രീനാഥ് മരിക്കുന്നൊരു സീന്‍ ചെയ്യുന്നുണ്ട്. അതില്‍ ശ്രീനാഥിന്റെ ശരീരത്ത് വെച്ച കുറച്ച് റീത്തുകള്‍ മാത്രമാണ് വാങ്ങിയത്. സമൂഹത്തില്‍ അത്രയും ഉന്നതിയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ ഒരുപാട് റീത്തുകള്‍ വന്നിട്ടുണ്ടാവും. അതൊക്കെ അടുക്കി വെക്കണം. ബൈജു ദേവരാജനാണ് നിര്‍മാതാവ്. ഇത്രയും റീത്ത് എവിടെ നിന്ന് കിട്ടുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.

  Also Read: നയന്‍താര വൈകാതെ അമ്മയാവും; അതിനുള്ള പരിശീലനം തുടങ്ങിയെന്ന് പറഞ്ഞ് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍

  ശ്മശാനം കിടക്കുകയല്ലേ എന്ന് ഞാനും പറഞ്ഞു. ശ്രീനാഥിന്റെ ചുറ്റും വെച്ചതിന് പുറമേ മറ്റ് വാഹനങ്ങളില്‍ വച്ച റീത്തുകളെല്ലാം ശ്മശാനത്തില്‍ നിന്നും എടുത്തവയായിരുന്നു. നമ്മുടെ ഒരു അസിസ്റ്റന്റിനെ ശ്മശാനത്തിലേക്ക് പറഞ്ഞ് വിട്ടു. അവിടെ നില്‍ക്കുന്ന ആള്‍ക്ക് എന്തെങ്കിലും കൊടുത്തിട്ട് റീത്ത് വാങ്ങി വരാന്‍ പറഞ്ഞു. ഏതോ വണ്ടിയില്‍ കൊണ്ട് വന്ന റീത്തുകളെല്ലാം വാരി ലൊക്കേഷനിലേക്ക് എത്തിച്ചു.

  അങ്ങനെ വലിയൊരു വണ്ടി നിറയെ അവിടെ കിടന്ന റീത്തുകള്‍ മൊത്തം കൊണ്ട് വന്നിട്ട് ആംബുലന്‍സില്‍ കെട്ടി. ആ സീന്‍ ഭയങ്കര രസകരമായി ചെയ്യാന്‍ സാധിച്ചുവെന്നാണ് രാധാകൃഷ്ണന്‍ പറയുന്നത്.

  Also Read: എന്റെ അച്ഛനല്ലെന്ന് പറയാന്‍ പറ്റില്ലല്ലോ; ജീവിതം തകര്‍ത്തത് അച്ഛനാണ്, ഇതൊരു മധുരപ്രതികാരമെന്ന് വനിത വിജയ്കുമാർ

  അതുപോലെ തന്നെ ഇതേ സീനില്‍ ആംബുലന്‍സ് പോവുന്നതിനൊപ്പം പത്തമ്പത് വണ്ടികള്‍ ഇതിന് പിന്നാലെ പോവുന്നത് പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പത്ത് ഇരുപത് വണ്ടികളെ അവിടെയുള്ളു. ആംബുലന്‍സ് മുന്നില്‍ പോയിട്ട് പുറകേ ഈ വണ്ടികള്‍ വിടും. ശേഷം അവിടെ ഒരു സര്‍ക്കിളിന്റെ അടുത്ത് നിന്ന് ഈ വണ്ടികള്‍ തിരികെ വരും.

  ആംബുലന്‍സ് ഒഴികെ ബാക്കി വണ്ടികളൊക്കെ ഒന്ന് രണ്ട് തവണ കറങ്ങി വന്നു. കാണുമ്പോള്‍ പെട്ടെന്ന് ആര്‍ക്കും മനസിലാവില്ല. അങ്ങനെയാണ് ആ സീന്‍ ചെയ്തതെന്നാണ് താരം പറയുന്നു.

  Also Read: ഉമ്മ വെക്കാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ കാമുകി ഇട്ടിട്ട് പോയി; എന്റെ നാണമാണ് അതിന് കാരണമെന്ന് അക്ഷയ് കുമാര്‍

  പിന്നീട് കാണുമ്പോള്‍ വളരെ രസകരമെന്ന് തോന്നുന്ന സീനുകളാണ് ഇതൊക്കെ. ഇത്രയും പരിമിതികളില്‍ നിന്ന് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റിയല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നതെന്നും രാധാകൃഷ്ണന്‍ മംഗലത്ത് പറയുന്നു. അതുപോലെ ഒരു ചിത്രത്തില്‍ വലിയ കേക്ക് കൊണ്ട് വന്നിട്ട് അത് മുറിക്കുന്നത് പോലെ കാണിച്ചിരുന്നു. സത്യത്തില്‍ അത് വലിയൊരു തെര്‍മോകോള്‍ മാത്രമായിരുന്നെന്ന് പിന്നീടാണ് മനസിലായതെന്നും രാധകൃഷ്ണന്‍ പറഞ്ഞു.

  Read more about: sreenath
  English summary
  Art Director Radhakrishnan Mangalath About Sreenath's Scene In Sthree Janmam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X