For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് മോഹന്‍ലാലിന്റെ സിനിമയുടെ പരാജയം താന്‍ കാരണമാണ്! വെളിപ്പെടുത്തലുമായി അരുണ്‍ ഗോപി

  |
  പ്രണവ് മോഹന്‍ലാലിന്റെ സിനിമയുടെ പരാജയം താന്‍ കാരണമാണ്

  2018 ല്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷങ്ങളായിരുന്നു. മുന്‍നിര താരങ്ങളുടെ മക്കളെല്ലാ്ം നായകന്മാരായി അരങ്ങേറ്റം നടത്തിയ വര്‍ഷമായിരുന്നു അത്. കൂട്ടത്തില്‍ ഏറ്റവും വലിയ സ്വീകരണം ലഭിച്ചത് പ്രണവ് മോഹന്‍ലാലിനായിരുന്നു. ഏറെ കാലമായി പ്രണവിന്റെ സിനിമാ പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍. ഒടുവില്‍ താരരാജാവിന്റെ മകനായി പ്രണവ് നായകനായി അവതരിച്ചു. ജിത്തു ജോസഫിന്റെ ആദി എന്ന സിനിമയിലൂടെയായിരുന്നു അപ്പു എന്ന് ചെല്ലപ്പേരില്‍ വിളിക്കുന്ന പ്രണവിന്റെ വരവ്.

  ആക്ഷന് പ്രധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ കൈയടി വാങ്ങിക്കാന്‍ താരപുത്രന് കഴിഞ്ഞിരുന്നു. ആദ്യ സിനിമ വിജയിച്ചതിന്റെ സന്തോഷത്തിലാണ് രണ്ടാമത്തെ ചിത്രത്തിലേക്കും പ്രണവ് നായകനായി എത്തിയത്. അരുണ്‍ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു പ്രണവിന്റെ രണ്ടാമത്തെ സിനിമ. വമ്പന്‍ പ്രതീക്ഷകളോടെ എത്തിയിട്ടും പ്രതീക്ഷിച്ച വിജയം ചിത്രത്തിന് നേടാന്‍ കഴിഞ്ഞില്ല. സിനിമയുടെ പരാജയത്തിന് പിന്നില്‍ താന്‍ തന്നെയാണെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി.

  അരുണ്‍ ഗോപിയുടെ വാക്കുകള്‍

  അരുണ്‍ ഗോപിയുടെ വാക്കുകള്‍

  ബിഹൈന്റ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പരാജയ കാരണം അരുണ്‍ ഗോപി വെളിപ്പെടുത്തിയത്. സിനിമ വിജയിക്കാതെ പോയതിന്റെ പിന്നിലെ പ്രധാന കാരണം ഞാന്‍ തന്നെയാണ്. ഞാനെന്ന എഴുത്തുകാരന്റെ കുഴപ്പമായിരുന്നു. വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ സാധിച്ചില്ല. സമയം തികയാതെ പോയി. ഒരു സംവിധായകനെന്ന നിലയില്‍ റിലീസിനോട് അനുബന്ധിച്ച് ഞാന്‍ തന്നെ എടുക്കേണ്ട ചില തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോയി.

  പൂര്‍ണമായും എന്റെ മാത്രം തെറ്റ് കൊണ്ടാണ് അത് വിജയിക്കാതെ പോയിട്ടുണ്ടാകുക. പൂര്‍ണ പിന്തുണയോടെ സൗകര്യങ്ങള്‍ ചെയ്ത് തന്ന ഒരു നിര്‍മാതാവ് ഞാനെന്ത് പറഞ്ഞാലും അതിനൊപ്പം നില്‍ക്കുന്ന നായകന്‍, ക്രൂ, എല്ലാം എന്റെ കൈകളില്‍ തന്നെയായിരുന്നു. ആ ചിത്രം വിജയിക്കാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. അത് അവകാശപ്പെട്ട് ആര് വന്നാലും ഞാന്‍ സമ്മതിക്കില്ലെന്ന് അരുണ്‍ ഗോപി പറയുന്നു.

  ലുക്കുണ്ടെന്നേയുള്ളൂ! ഞാന്‍ വെറും ഊളയാണ്! പൊട്ടിച്ചിരിപ്പിച്ച് പൃഥ്വിരാജ് ബ്രദേഴ്‌സ് ഡേ ടീസര്‍!

  സിനിമാ അഭിനയത്തോട് വലിയ താല്‍പര്യമില്ലാതിരുന്ന ആളായിരുന്നു പ്രണവ്. ആദിയ്ക്ക് ശേഷം പ്രണവിന്റേതായി രണ്ടാമതൊരു സിനിമ വരുമോ എന്ന് ആരാധകരും കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവ് നായകനാവുന്നു എന്ന വാര്‍ത്ത എത്തി. ആദിയില്‍ പര്‍ക്കൗര്‍ വിദ്യ അഭ്യസിച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗിലുള്ള പരീക്ഷണമായിരുന്നു കാഴ്ച വെച്ചത്. ഈ വര്‍ഷം ജനുവരി 25 നായിരുന്നു റിലീസിനെത്തിയത്. റിലീസ് ദിവസം മുതല്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. മാത്രമല്ല സാമ്പത്തിക ലാഭമുണ്ടാക്കാന്‍ കഴിയാതെ തിയറ്ററുകളില്‍ പൂര്‍ണ പരാജയമാവുകയായിരുന്നു.

  പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിലാഴ്ത്തി വിനയൻ! ആകാശഗംഗ 2, ടീസർ പുറത്ത്

  ദിലീപിന്റെ രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നിത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു നിര്‍മാണം. സായ ഡേവിഡ് ആയിരുന്നു പ്രണവിന്റെ നായികയായിട്ടെത്തിയത്. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്.

  സംവിധായകന്‍ ജോഷിയുടെ ശക്തമായ തിരിച്ചുവരവ്! പൊറിഞ്ചു മറിയം ജോസിന്റെ റിലീസ് തീയതി പുറത്തുവിട്ടു!

  English summary
  Arun Gopy Talks About Failure Of Pranav Mohanlal's Irupathiyonnaam Noottaandu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X