twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ കണ്ടതിന് ശേഷം മമ്മൂക്ക പറഞ്ഞത്, ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ സംവിധായകന്‍ പറയുന്നു

    |

    കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സിനിമ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് സിനിമകള്‍ക്ക് ലഭിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു സൈജു കുറുപ്പിന്റെ ഉപചാരപൂര്‍വം ഗുണ്ടജയന്‍.നടന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ് ചിത്രം നിര്‍മ്മിച്ചിത്. ഫെബ്രുവരി 25 ന് റിലീസിനെത്തിയ ചിത്രത്തില്‍ ജോണി ആന്റണി, സിജു വില്‍സണ്‍, ശബരീഷ്, ജാഫര്‍ ഇടുക്കി എന്നിങ്ങനെയൊരു വലിയു താരനിര ചിത്രത്തിലുണ്ടായിരുന്നു.

    നവ്യയുടെ ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് മനസ്സ് അറിയാതെ പറയും; കുറിപ്പ് വൈറല്‍ ആവുന്നുനവ്യയുടെ ചില വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ശരിയാണെന്ന് മനസ്സ് അറിയാതെ പറയും; കുറിപ്പ് വൈറല്‍ ആവുന്നു

    ഇപ്പോഴിത ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ കണ്ടതിന് ശേഷമുള്ള മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ അരുണ്‍ വൈഗ. സൈജു കുറുപ്പിനൊപ്പം എത്തിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം ജോണി ആന്റണിയിലൂടെയാണ് മെഗാസ്റ്റാര്‍ അറിയിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്.

    അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

    മെസ്സേജ്

    'പടം കണ്ട ശേഷം മമ്മൂക്ക ജോണി ആന്റണിക്ക് മെസ്സേജ് അയച്ചിരുന്നു. പടം വളരെ നന്നായിട്ടുണ്ടെന്നായിരുന്നു ആ മെസ്സേജ്. ജോണി ചേട്ടന്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് എനിക്ക് അയച്ചു തന്നു. 'ഭയങ്കര പാടാണ് ഇങ്ങനെയൊരു സാധനം കിട്ടണമെങ്കില്‍' എന്നു പറഞ്ഞായിരുന്നു അദ്ദേഹം ആ സ്‌ക്രീന്‍ ഷോട്ട് അയച്ചത്. അതൊക്കെ നമുക്ക് ഭയങ്കര കോണ്‍ഫിഡന്‍സ് തരുന്ന സംഗതിയായിരുന്നു, അരുണ്‍ വൈഗ' പറഞ്ഞു.

    മമ്മൂട്ടിയും  ദുല്‍ഖറും നല്‍കിയ പിന്തുണ

    മെഗാസ്റ്റാറും ദുല്‍ഖറും നല്‍കിയ പിന്തുണയെ കുറിച്ച് സൈജു കുറുപ്പും പറഞ്ഞിരുന്നു.''മമ്മൂട്ടി സാറിന്റെ ഒരുപാട് സഹായവും പിന്തുണയും തങ്ങള്‍ക്കുണ്ടായിരുന്നെന്നും അതൊരു ദൈവാനുഗ്രഹമാണെന്നുമാണ് സൈജു പറഞ്ഞത്. സൗഹൃദത്തിന്റെ പേരില്‍ തന്നെയാണ് ദുല്‍ഖര്‍ ഈ ചിത്രം ചെയ്തതെന്നും സൈജു അഭിമുഖത്തില്‍ പറഞ്ഞു.ഫ്രണ്ട്ഷിപ്പിന്റെ പേരില്‍ തന്നെയാണ് ദുല്‍ഖര്‍ ഈ സിനിമ ചെയ്തതെന്നും താരം പറഞ്ഞു.ശരിക്കും ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് അദ്ദേഹം കഥ കേട്ടത്. കഥ കേട്ട ശേഷം എന്റെ പടത്തെ സപ്പോര്‍ട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്തുവെന്നും സൗജു കുറുപ്പ് അഭിമുഖത്തില്‍ പറയുന്നു.

     ദുല്‍ഖര്‍

    അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്നാണ് സൈജു കുറുപ്പ് പറയുന്നത്. ദുല്‍ഖറിന്റെ വേഫറെര്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്. അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു,' സൈജു കുറുപ്പ് പറഞ്ഞു.
    ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പിലും സൈജു അഭിനയിച്ചിരുന്നു.

    Recommended Video

    നവ്യ സിനിമയിൽ തിരിച്ചെത്തിയതിനു കാരണം ഞാൻ അല്ല..മഞ്ജു തന്നെയെന്ന് നവ്യ | FilmiBeat Malayalam
    ആട്

    ജയസൂര്യ ചിത്രമായ ആട് ആണ് നടന്റെ കരിയര്‍ മാറ്റി മാറിക്കുന്നത്. അതുവരെ വില്ലന്‍ വേഷത്തില്‍ എത്തിയ സൈജുവിന്റെ മാറ്റൊരു മുഖമായിരുന്നു ചിത്രത്തില്‍ കണ്ട്ത്. അറയ്ക്കല്‍ അബു ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്. 2015 ല്‍ പുറത്ത് ഇറങ്ങിയ ആട് ഒരു ഭീകര ജീവി ആണ് എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. പിന്നീട് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ടു.ആട് ഒരു ഭീകര ജീവി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായതോടെ ഇതിന്റെ രണ്ടാംഭാഗവും ഇറക്കുകയായിരുന്നു. 2007 ല്‍ ആയിരുന്നു ആട് 2 പുറത്ത് വന്നത്.

    English summary
    Arun Vaiga Opens Up About Mammootty's Reaction About Upacharapoorvam Gunda Jayan Movie,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X