For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ശേഷവും മറ്റൊരാളോട് പ്രണയം തോന്നാം; പക്ഷെ എവിടെ നിർത്തണം എന്നറിയണം; ആശ ശരത്ത്

  |

  നടിയായും നർത്തകി ആയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആശ ശരത്ത്. അടുത്തിടെ ആണ് ആശ ശരത്തിന്റെ മകൾ ഉത്തര ശരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ചും പുതിയ കാലത്ത പ്രണയത്തെക്കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് ആശ ശരത്ത്. മകളുടെ വിവാഹം അവളുടെ ഇഷ്ട പ്രകാരം തന്നെയാണെന്ന് ആശ ശരത്ത് പറയുന്നു. വിവാഹ ശേഷം ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നുന്നതിനെക്കുറിച്ചും ആശ ശരത്ത് സംസാരിച്ചു.

  Also Read: സിബിഐയില്‍ ആ നടന്റെ ചവിട്ട് കിട്ടി, സഹികെട്ട് ഞാന്‍ തിരിച്ചു തല്ലി; എന്നെ കണ്ടാല്‍ സ്ത്രീകള്‍ സാരി വലിച്ചിടും

  'ഞാൻ ശരത്ത് ചേട്ടനെ പ്രണയിച്ച് വിവാഹം കഴിച്ച ആളല്ല. കല്യാണം നിശ്ചയിച്ച ശേഷമാണ് ഞങ്ങൾ പ്രണയിച്ചത്. പതിനേഴ് വയസ്സിൽ നിശ്ചയം കഴിഞ്ഞ് 18 വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ആ ഒരു വർഷം വളരെ അധികം പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വളരെ ഓപ്പണായി സംസാരിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഞങ്ങൾ മക്കൾക്ക് കൊടുത്തിട്ടുണ്ടായിരുന്നു. ഒരു ക്രഷ് തോന്നിയാൽ എന്നോട് വന്ന് പറയുന്ന രീതി ആയിരുന്നു മക്കൾക്ക്'

  'എനിക്കിപ്പോഴും ഓർമ്മയുണ്ട്. എന്റെ മോൾ ഒരിക്കൽ ഒരാളെ ഇഷ്ടമാണെന്ന് സീരിയസ് ആയി വന്ന് പറഞ്ഞു. ഞാൻ അതിനുള്ള പ്രായം നിനക്കായോ നീ ഇപ്പോൾ കുട്ടിയല്ലേ ആലോചിച്ച് നോക്കാൻ ഞാൻ പറഞ്ഞു. നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് അവർ പറഞ്ഞു. എന്തുണ്ടെങ്കിലും എന്നോട് തുറന്ന് പറയുന്ന രീതി ആണ് മക്കൾക്ക് ഉള്ളത്'

  Also Read: 14 വര്‍ഷത്തിന് ശേഷം വീണ്ടും അച്ഛനായി; ഒരു മകന്റെ പിതാവായ സന്തോഷം പങ്കുവെച്ച് നടന്‍ നരേന്‍, ചിത്രം പുറത്ത്

  'ഉത്തരയോട് പറഞ്ഞത് നീ കല്യാണത്തിന് തയ്യാറാവുമ്പോൾ എന്നെ അറിയിക്കൂ എന്നാണ്. നിനക്കൊരു കൂട്ടുകാരൻ വേണമെന്ന് തോന്നുന്ന സമയത്ത് ഒന്നുകിൽ‌ നീ കണ്ടുപിടിക്കുക. അല്ലെങ്കിൽ നീ എന്നോട് പറയുക. ഒരു ദിവസം ഞങ്ങളിങ്ങനെ ഡ്രെെവ് ചെയ്ത് പോവുമ്പോൾ പങ്കു എന്നോട് ചോദിച്ചു അമ്മാ, ഞാൻ കല്യാണം കഴിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായമെന്ന്. അങ്ങനെ ഒരാളെ കണ്ട് പിടിച്ച് അവർ തമ്മിൽ അഞ്ചാറ് മാസം സംസാരിച്ച ശേഷമാണ് വിവാഹത്തിലേക്ക് കടക്കുന്നത്'

  പ്രണയത്തെക്കുറിച്ചുള്ള അഭിപ്രായവും ആശ ശരത് പങ്കുവെച്ചു. 'വിവാഹം കഴിഞ്ഞത് കൊണ്ട് മറ്റൊരാളോട് പ്രണയം തോന്നുന്നില്ല എന്ന് പറയുന്നത് സത്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അതിന് സാധ്യത ഉണ്ട്. പക്ഷെ നമ്മളുടെ അതിർ വരമ്പ് എവിടെ ആണ്. എവിടെ അത് നിർത്തണം എന്ന് നമ്മൾ മനസ്സിൽ വരച്ച് വെക്കുന്നോ അവിടെയാണ് കുടുംബത്തിന്റെ ഭദ്രത'

  'ഭർത്താവിനൊപ്പമുള്ള ജീവിതം തൃപ്തമാണെങ്കിൽ ഇത്തരം ചിന്തകൾ വരില്ല. എവിടെയെങ്കിലും ഒരു കുറവ് വരുമ്പോൾ ആണല്ലോ ആ സ്പേസിലേക്ക് മറ്റൊരാൾ കടന്ന് വരുന്നത്. 75 ശതമാനമെങ്കിലും ഒരു കുടുംബിനിയുടെയോ കുടുംബസ്ഥന്റെയോ മനസ്സിലേക്ക് പുതിയ ഒരാൾക്ക് കടന്ന് വരാനുള്ള സ്പേസ് വളരെ കുറവ് ആയിരിക്കും'

  'കുറച്ച് ബുദ്ധിമുട്ടുകൾ ഉള്ള കുടുംബമാണെങ്കിൽ മറ്റൊരാളോട് ആകർഷണം തോന്നാം. എവിടെ നമ്മൾ ഒരു അതിർ വരമ്പ് ഉണ്ടാക്കുന്നു എന്നതാണ്. എനിക്കിത് ഇത് വരെ അങ്ങനെ പ്രണയം തോന്നിയിട്ടില്ല. തോന്നിയാൽ അപ്പോൾ നോക്കാം. ഞാനും ശരത്തേട്ടനും സുഹൃത്തുക്കളെ പോലെ ആണ്. എന്തും തുറന്ന് പറയാം. മനസ്സിലൊരു കള്ളം ശരത്തേട്ടൻ ആലോചിക്കുമ്പോൾ അത് അതിനേക്കാൾ മുമ്പ് എനിക്ക് മനസ്സിലാവുമെന്ന് ഞാൻ തമാശയ്ക്ക് പറയാറുണ്ട്. അതേപോലെ ശരത്തേട്ടനും'

  മകൾ കല്യാണം വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത് നീ ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ, ബോയ്ഫ്രണ്ട് ഉണ്ടോ എന്നാണ്. ഇല്ല എന്നെനിക്ക് അറിയാമായിരുന്നു. അങ്ങനെ ഇരിക്കെയാണ് ബാം​ഗ്ലൂരിൽ നിന്നും ആദിത്യ മേനോന്റെ പ്രൊപ്പോസൽ വന്നത്. ഇവർ പല പ്രാവശ്യം കണ്ട് സംസാരിച്ചാണ് കല്യാണം കഴിക്കാം എന്ന് തീരുമാനിച്ചത്. ഇളയമകൾ ലിംവിം​ഗ് ടു​ഗെദർ വേണമെന്ന് പറഞ്ഞാൽ‌ ഒരുപക്ഷെ താൻ സമ്മതിച്ചേക്കും എന്നും ആശ ശരത്ത് പറഞ്ഞു.

  Read more about: asha sharath
  English summary
  Asha Sharath About Extramarital Affairs; Says A Family Person Should Know The Limits
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X