»   » മായാനദിക്ക് ശേഷമുളള അടുത്ത സിനിമയെക്കുറിച്ച് ആഷിഖ് അബു

മായാനദിക്ക് ശേഷമുളള അടുത്ത സിനിമയെക്കുറിച്ച് ആഷിഖ് അബു

Written By:
Subscribe to Filmibeat Malayalam

വ്യത്യസ്ഥ ചിത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ആഷിഖ് അബു. കേട്ടു മടുത്ത കഥകള്‍ക്കും കണ്ടു മടുത്ത കാഴ്ചകള്‍ക്കുമിടയില്‍ തന്റെ ചലച്ചിത്രങ്ങളിലെല്ലാം പുതുമ കൊണ്ടുവരാന്‍ ഈ യുവ സംവിധായകന് സാധിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റെ രണ്ടാമത്തെ സിനിമയായ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മലയാള സിനിമയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടു വന്ന സിനിമയാണ്. 2009 ഡാഡി കൂളില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ കരിയര്‍ അടുത്തിറങ്ങിയ മായാനദി എന്ന ചിത്രത്തിന്റെ വിജയത്തിലെത്തി നില്‍ക്കുകയാണ്.

എട്ടു വര്‍ഷം എട്ടു സിനിമകള്‍

2009ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഡാഡി കൂളാണ് ആഷിഖിനെ സ്വതന്ത്രസംവിധായകനാക്കിയത്. ആദ്യ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും രണ്ടാമത്തെ ചിത്രമായ സോള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് അദ്ദേഹത്തിന് എല്ലാതരം പ്രേക്ഷകരുടെയും പ്രിയങ്കരനാക്കിയത്. തുടര്‍ന്ന് 22 ഫീമെയില്‍ കോട്ടയം,ടാ തടിയാ, ഇടുക്കി ഗോള്‍ഡ്, റാണി പദ്മിനി,മായാനദി തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തെ മലയാളത്തിലെ മുന്‍നിര സംവിധായകരിലൊരാളാക്കി മാറ്റി.സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ അധികമില്ല

മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ ഡാഡി കൂളും, ഗ്യാങ്സ്റ്ററുമാണ് ആഷിഖ് സംവിധാനം ചെയ്ത സൂപ്പര്‍താര ചിത്രം. എന്തുകൊണ്ട് താരപരിവേഷമുളള ചിത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന് വ്യക്തമായ ഉത്തരമുണ്ട്. സിനിമയുടെ കഥയ്ക്കനുസരിച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കാറുളളത് എന്ന് അദ്ദേഹം പറയുന്നു. സൂപ്പര്‍താരങ്ങളെ വെച്ച് സിനിമകള്‍ അധികം എടുക്കാത്തത് ഉറച്ച തീരുമാനമെന്നുമല്ലെന്നും ആഷിഖ് പറയുന്നു.സമൂഹ മാധ്യമങ്ങളിലെ സാന്നിധ്യം

തന്റെ ശക്തമായ നിലപാടുകള്‍ പല വിഷയങ്ങളിലും സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചിട്ടുളള ആളാണ് ആഷിഖ്.തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ റിലീസ് മുതല്‍ അദ്ദേഹം ഇവിടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുളള കാര്യങ്ങളും മറ്റും ഒരു ദിവസം രാവിലെ ലഭിക്കുന്ന ന്യൂസ് പേപ്പറിനു മുമ്പ് നമുക്ക് അറിയുവാന്‍ സാധിക്കുന്ന ഇടമാണ് സമൂഹമാധ്യമങ്ങളെന്ന് ആഷിഖ് പറയുന്നു. പരമ്പരാഗത മാധ്യമങ്ങളേക്കാളും കൂടുതല്‍ ജനാധിപത്യപരവും സുതാര്യവുമാണ് ഇവിടെയുളളത്.സിനിമകളിലെ രാഷ്ട്രീയം

തന്റെ ഓരോ സിനിമകളിലും വ്യത്യസ്ഥ വിഷയങ്ങളും പ്രമേയങ്ങളും അവതരിപ്പിച്ചിട്ടുളള സംവിധായകരിലൊരാണ് ആഷിഖ് അബു. മൂുന്‍ ചിതങ്ങള്‍ തൊട്ട് ഈയടുത്തിറങ്ങിയ മായാനദിയി വരെയും അദ്ദേഹം ഇത് അവതരിപ്പിച്ചിട്ടുണ്ട്. സിനിമ എന്നത് വളരെ ശക്തമായ ഒരു മാധ്യമമാണ്. അത് സ്‌ക്രീനില്‍ ഒരു താരം തലകുത്തി മറിയുന്നതല്ല അതിന്റെ ചരിത്രം അറിയുന്നവര്‍ക്ക് അത് മനസിലാകുമെന്ന് ആഷിഖ് അബു പറയുന്നു.പുതിയ സിനിമ

മായാനദിക്ക് ശേഷമുളള അടുത്ത സിനിമ ഈയുടത്തുണ്ടാകില്ല. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ നിര്‍മ്മാണം സ്വന്തം പ്രൊഡക്ഷന്‍ ഹൗസാണെന്നും ആഷിഖ് പറയുന്നു.English summary
Ashik abu speaking about his next film and social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam