»   » മംമ്ത മോഹന്‍ദാസിനോട് പ്രണയം... ആ പ്രണയം എങ്ങനെ തുടങ്ങി? ആസിഫ് അലി വെളിപ്പെടുത്തുന്നു!

മംമ്ത മോഹന്‍ദാസിനോട് പ്രണയം... ആ പ്രണയം എങ്ങനെ തുടങ്ങി? ആസിഫ് അലി വെളിപ്പെടുത്തുന്നു!

Posted By: Karthi
Subscribe to Filmibeat Malayalam

ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു കഥ തുടരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷമായിരുന്നു ആസിഫിന്. നായിക മംമ്ത മോഹന്‍ദാസിന്റെ ഭര്‍ത്താവിന്റെ വേഷത്തിലായിരുന്നു ചിത്രത്തില്‍ ആസിഫ് അഭിനയിച്ചത്.

സ്‌റ്റൈലിഷ്, ക്ലാസ്സ്, റിവഞ്ച് ത്രില്ലർ! പൃഥ്വിരാജ് നിറഞ്ഞ് നിൽക്കുന്ന ആദം ജൊആൻ! ടീസർ...

സാമന്തയുടെ സാരിക്ക് മാത്രമല്ല പ്രിയമണിയുടെ ഗൗണിനും പറയാനുണ്ട് ഒരു പ്രണയ കഥ... അതിങ്ങനെ...

ഒന്നിലധികം സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ കൂടെ അഭിനയിക്കുന്ന നായികമാരോട് പ്രണയം തന്നുമെന്ന് പല താരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കഥ തുടരുന്നു എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നെന്ന് ആസിഫ് പറഞ്ഞിരുന്നു.

ജെബി ജംഗ്ഷനില്‍

തനിക്ക് മംമ്തയോട് പ്രണയം തോന്നാനുണ്ടായ സാഹചര്യത്തേക്കുറിച്ച് കഴിഞ്ഞ ദിവസം ആസിഫ് അലി വ്യക്തമാക്കുകയുണ്ടായി. കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ആസിഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ടിവിയില്‍ മാത്രം കണ്ടിട്ടുള്ള മംമ്ത

മംമ്ത മോഹന്‍ദാസിനെ ആസിഫ് അലി ആദ്യമായി കാണുന്നത് കഥ തുടരുന്നു എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു. അതിന് മുമ്പ് മംമ്തയെ ടിവിയില്‍ കണ്ടുള്ള പരിചയം മാത്രമേ ആസിഫ് അലിക്ക് ഉണ്ടായിരുന്നൊള്ളു.

പരിചയമില്ലാത്ത അന്തരീക്ഷം

ആസിഫിന്റെ കരിയറിലെ രണ്ടാമത്തെ സിനിമയായിരുന്നു കഥ തുടരുന്നു. ആ സെറ്റില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ മാത്രമേ ആസിഫിന് പരിചയമുണ്ടായിരുന്നൊള്ളു. ചിത്രീകരണം തുടങ്ങി 25ഓളം ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു ആസിഫ് സെറ്റിലെത്തിയത്.

മംമ്ത സഹായിച്ചു

തീര്‍ത്തും അപരിചിതമായ സാഹചര്യം എന്ന ടെന്‍ഷന്‍ ആവശ്യത്തിലധികം ആസിഫിന് ഉണ്ടായിരുന്നു. പെട്ടന്ന് ചൂടാകുന്ന പ്രകൃതമുള്ള വേണു ചേട്ടനായിരുന്നു ക്യാമറാമാനെന്നും ആസിഫ് പറയുന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ സീനിയറായ മംമ്ത ഇത് മറികടക്കുവാന്‍ ആസിഫിനെ സഹായിച്ചു.

ആദ്യത്തെ പ്രണയ ഗാനം

ആസിഫിന്റെ കരിയറിലെ ആദ്യത്തെ പ്രണയ ഗാനമായിരുന്നു കഥ തുടരുന്നു എന്ന ചിത്രത്തിലെ ആരോ പാടുന്നു ദൂരെ എന്ന ഗാനം. സിനിമയിലെ ആസിഫിന്റെ സീനുകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഈ ഗാന രംഗം ചിത്രീകരിച്ചത്.

പിന്തുണയായി മംമ്ത

ഗാനരംഗത്ത് നൃത്തം ചെയ്യുമ്പോഴും ആസിഫിന് ടെന്‍ഷന്‍ ഉണ്ടായിരുന്നു. റൊമാന്റിക് ആയ സ്റ്റെപ്പുകളും ഇതില്‍ ഉണ്ടായിരുന്നു. അപ്പോഴെല്ലാം പിന്തുണയുമായി ആസിഫിനെ കംഫോര്‍ട്ട് ആക്കി മംമ്ത ഒപ്പമുണ്ടായിരുന്നു. ഇത് താന്‍ തെറ്റിദ്ധരിച്ചെന്നും തനിക്ക് മംമ്തയോട് പ്രണയം തോന്നിയെന്നും ആസിഫ് പറഞ്ഞു.

ഗോസിപ്പ് നായകന്‍

മംമ്തയോട് തനിക്ക് പ്രണയം തോന്നിയിരുന്നെന്ന് ആസിഫ് തന്നെയാണ് പറഞ്ഞത്. എന്നാല്‍ അത് കൂടെ ഒപ്പം അഭിനയിച്ച പല നായികമാര്‍ക്കൊപ്പവും ഗോസിപ്പ് കോളങ്ങളില്‍ ആസിഫിന്റെ പേര് പ്രത്യക്ഷപ്പെട്ടിരുന്നു. അര്‍ച്ചന കവി, നിത്യ മേനോന്‍, ഭാവന, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു അവര്‍.

എന്തുകൊണ്ട് ഗോസിപ്പ്

എന്തുകൊണ്ടാണ് തന്നേക്കുറിച്ച് ഇത്രയധികം ഗോസിപ്പ് ഉണ്ടാകുന്നതെന്നും ആസിഫ് വ്യക്തമാക്കുന്നുണ്ട്. താന്‍ സിനിമയിലെത്തുമ്പോള്‍ അന്നത്തെ പ്രധാന യുവതാരങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുറത്ത് വച്ച് കാണുമ്പോഴൊക്കെ ഗോസിപ്പിനുള്ള അവസരങ്ങള്‍ താന്‍ നല്‍കിയിട്ടുണ്ടെന്ന് ആസിഫ് പറയുന്നു.

അനുജനും പ്രണയം

ആസിഫിന്റെ അനുജന്‍ അസ്‌കര്‍ അലി നായകനായി അരങ്ങേറിയ ചിത്രമാണ് ഹണീബി 2.5. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോ മോള്‍ ആയിരുന്നു ചിത്രത്തിലെ നായിക. ഇവര്‍ ഒന്നിച്ചുള്ള റൊമാന്റിക് ഗാനത്തിലെ ചുംബന രംഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പിന്നാലെ അഭിനയിക്കുമ്പോള്‍ തനിക്ക് ലിജോ മോളോട് പ്രണയം തോന്നിയിരുന്നെന്ന് അസ്‌കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
Asif Ali about his romance with Mamtha Mohandas. He shares that romantic episode in JB Junction at Kairali channel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam