Just In
- just now
അമൃത സുരേഷിനെ വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്, അന്നത്തെ തുറന്നുപറച്ചില്‍ വൈറല്‍
- 45 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 1 hr ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 1 hr ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
Don't Miss!
- News
സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്;4408 പേര്‍ക്ക് രോഗമുക്തി
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആസിഫ് അലിയും സമയും മൂകാംബികയില്‍ പോയതിന് പിന്നിലെ കാരണം ഇതായിരുന്നുവെന്ന് താരദമ്പതികള്‍!
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. സിനിമയിലെത്തിയ കാലം മുതലേ തന്നെ മികച്ച സ്വീകാര്യതയ്ക്കൊപ്പം വിവാദങ്ങളും താരത്തിനൊപ്പമുണ്ടായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുന്നതിനിടയിലാണ് താരത്തിന് നായകനിലേക്ക് പ്രമോഷന് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് ആവാഹിച്ചാണ് താരമെത്താറുള്ളത്. തുടക്കം മുതലേ തന്നെ താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഫോണെടുക്കാറില്ല, സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചു, ഇത്തരത്തില്‍ നിരവധി പരാതികളായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയിക്കാനായി പലരും താരത്തെ വിളിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍പ് ഫോണില്‍ കിട്ടാന്‍ പാടായിരുന്നുവെങ്കില് ഇപ്പോഴത് മാറിയെന്ന് താരം പറയുന്നു.
വിവാഹം കഴിഞ്ഞുള്ള 6 മാസം അപരിചിതരെപ്പോലെയാണ് ഞങ്ങള്‍ ജീവിച്ചതെന്ന് മോഹന്‍ലാലിന്റെ നായിക! കാണൂ!
സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയിലാണ് താരം വിവാഹിതനാവുന്നുവെന്ന വാര്‍ത്തയെത്തിയത്. താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരി ആരായിരുന്നുവെന്നായിരുന്നു എല്ലാവര്ക്കും അറിയേണ്ടിയിരുന്നത്. കണ്ണൂര്‍ സ്വദേശിയായ സമയാണ് താരത്തിന്റെ ജീവിതസഖി. ആദം അലിക്ക് പിന്നാലെ തന്നെ മറ്റൊരു കുഞ്ഞുമാലാഖയും ഇവരുടെ ജീവിതത്തിലേക്കെത്തിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കിടയിലും താരങ്ങളുടെ വിവാഹത്തിനുമെല്ലാം കുടുംബസമേതമായാണ് ആസിഫ് എത്താറുള്ളത്. പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമാണ് ഇവരുടെ കുടുംബം. സമയുടെ വസ്ത്രധാരണത്തെക്കുറിച്ചും ഇടയ്ക്ക് മൂകാംബിക സന്ദര്‍ശനം നടത്തിയതുമൊക്കെ വന്‍വിവാദമായിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് ഇരുവരും കാര്യങ്ങള്‍ വിശദീകരിച്ചത്.
കനിഹയോടുള്ള പ്രണയം തുറന്നുപറഞ്ഞ് ജഗദീഷ്! പിന്തുണയുമായി മേനകയും! വൈറലാവുന്ന വീഡിയോ കാണൂ!

ഫോണ്‍ എടുത്തില്ല, നഷ്ടങ്ങളുമുണ്ടായി
വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്ന പരാതി താരത്തെക്കുറിച്ച് തുടക്കത്തിലെ ഉയര്‍ന്നുവന്നിരുന്നു. സൂപ്പര്‍ താരങ്ങള്‍ വിളിച്ചപ്പോള്‍ പോലും താരത്തിനെ ഫോണില്‍ ലഭിച്ചില്ലെന്നുമൊക്കെയായിരുന്നു അന്ന് പ്രചരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കുമ്പോള്‍ ഫോണ്‍ ശല്യമാണെന്നാണ് ഈ താരം കരുതാറുള്ളത്. സമയുടെ വരവോട് കൂടി ആ സ്ഥിതിയില്‍ നിന്നും മാറ്റം വന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. ഫോണെടുക്കാതിരുന്നതിനാല്‍ പ്രധാനപ്പെട്ട പല അവസരങ്ങളും തനിക്ക് നഷ്ടമായതായും താരം പറയുന്നു.

ഫോണെടുക്കാത്തതിന് പിന്നില്‍
ആ സിനിമയ്ക്കായി നിങ്ങളെ കാസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് വിളിച്ചതും മെസ്സേജ് അയച്ചതും. ഇപ്പോള്‍ മറ്റൊരാളെ തിരഞ്ഞെടുത്തു. തുടങ്ങിയ തരത്തിലുള്ള സന്ദേശങ്ങള്‍ കണ്ടതിന് ശേഷം നിരാശയായിരുന്നു. ഇതിന് ശേഷമാണ് ഫോണ്‍ എടുക്കാന്‍ ശീലിച്ചത്. എന്നാല്‍ എത്ര ശ്രമിച്ചാലും ഇടയ്ക്ക് താന്‍ പഴയ ശീലത്തിലേക്ക് പോവുമെന്നും താരം പറയുന്നു. ചിത്രീകരണത്തിനിടയില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും ആ സിനിമയിലായിരിക്കണമെന്നും ഫോണ്‍ ഒരു ശല്യമാവരുതെന്നും കരുതിയാണ് തുടക്കത്തില്‍ ഫോണെടുക്കാതിരുന്നതെന്ന് താരം പറയുന്നു.

മകനുമായുള്ള അടുപ്പം
ആസിഫ് അലിക്കൊപ്പം മിക്കപ്പോഴും ആദം അലിയും ഒപ്പമുണ്ടാവാറുണ്ട്. മകനുമായി പ്രത്യേകമായ അടുപ്പമുണ്ട് തനിക്കെന്ന് ഈ താരം നേരത്തെ പറഞ്ഞിരുന്നു. മക്കളുടെ കാര്യങ്ങള്‍ കൃത്യമായി മാനേജ് ചെയ്യുന്നത് സമയാണ്. താന്‍ വീട്ടിലെത്തിയാല്‍ മുതല്‍ മുഴുവന്‍ സമയവും ആദം തനിക്കൊപ്പമുണ്ടാവാറുണ്ട്. പുറത്തേക്കെവിടെയെങ്കിലും പോവാനായി ഒരുങ്ങുമ്പോള്‍ അവനും ചാടിയിറങ്ങുമെന്നും താരം നേരത്തെ ഒരഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു. ആസിഫിനെപ്പോലെ തന്നെ എല്ലാവര്ക്കും സുപരിചിതനാണ് ആദമും.

സമയുടെ വരവിന് ശേഷമുള്ള മാറ്റം
ആരാധികമാരെ ഒന്നടങ്കം ഞെട്ടിച്ചാണ് ആസിഫ് വിവാഹിതനായത്. സമ വന്നതിന് ശേഷം ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും മാറ്റം വന്നിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന്റെ ചിത്രങ്ങളും മക്കളുടെ ഫോട്ടോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സമ വന്നതിന് ശേഷമാണ് താന്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത്. സ്വന്തം പേരന്സിനെ നന്നായി മനസ്സിലാക്കിയത് ആദമിന്റെ വരവോട് കൂടിയായിരുന്നുവെന്നും താരം പറയുന്നു. താന്‍ ജനിച്ചപ്പോഴും മാതാപിതാക്കള്‍ ഇത്രയധികം എക്സൈറ്റഡായിട്ടുണ്ടാവുമെന്ന് അപ്പോഴാണ് മനസ്സിലാക്കിയതെന്നും താരം പറഞ്ഞിരുന്നു.

മകള്‍ ജനിച്ചാലെ നീ മാറൂ
നിനക്കൊരു മകള്‍ ജനിച്ചാലേ നീ മാറൂയെന്ന് പറഞ്ഞ് പലരും തന്നെ ശപിച്ചിരുന്നതായും താരം നേരത്തെ പറഞ്ഞിരുന്നു. മകളുടെ ജനനത്തിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് പഠിച്ച് വരികയാണെന്നും താരം പറഞ്ഞിരുന്നു. മക്കളുടെ കാര്യത്തില്‍ താന്‍ അത്ര അപ്ഡേറ്റഡ് അല്ലെന്നും താരം പറഞ്ഞിരുന്നു. മുന്‍പൊരിക്കല്‍ ഒരു വിവാഹത്തിന് പോയപ്പോള്‍ അവിടെയുള്ളവര്‍ മകളുടെ പ്രായം ചോദിച്ചിരുന്നു. 3 മാസമെന്നായിരുന്നു താന്‍ പറഞ്ഞത്. എന്നാല്‍ സമയാണ് 7 മാസമെന്ന് തിരുത്തിയത്.

മൂകാംബികയിലേക്ക് പോയത്
ആസിഫ് അലിയും സമയും ഇടയ്ക്ക് മൂകാംബിക സന്ദര്‍ശനം നടത്തിയിരുന്നു. ലുങ്കിയണിഞ്ഞ് കുറി തൊട്ട് നില്ക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡുയയിലൂടെ വൈറലായിരുന്നു. അതൊരു യാത്രയുടെ ഭാഗമായി പോയതാണ്. അന്ന് കൂടെയുള്ളവരെല്ലാം കുറി തൊട്ടപ്പോള്‍ താനും അത് പോലെ ചെയ്യുകയായിരുന്നു. എന്നാല്‍ ഇഷ്ടദേവിയെ തൊഴാന്‍ ആസിഫ് മൂകാംബികയിലേക്കെത്തി എന്നായിരുന്നു അന്നത്തെ വാര്‍ത്ത. എന്തിനാണ് അത്തരത്തിലൊരു വ്യാഖ്യാനമെന്ന് ഇപ്പോഴും അറിയില്ലെന്ന് താരം പറയുന്നു.

വിശ്വാസം ഉള്ളിലല്ലേ?
ഞങ്ങള്‍ വളരെ റിലീജിയസാണ്, വിശ്വാസം ഉള്ളിലല്ലേ, അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല എന്ന പക്ഷക്കാരനാണ് ആസിഫ്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അല്ലാഹു അറിയുന്നുണ്ട്. അങ്ങനെയാണ് വിചാരിക്കുന്നതെന്ന് സമ പറയുന്നു. തട്ടമിടാത്തതിന്രെ പേരില്‍ താരപത്നിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. നരകത്തില്‍ പോവുമെന്നായിരുന്നു പലരും പറഞ്ഞത്.

ചട്ടയും മുണ്ടും ധരിച്ചത്
പൊതുചടങ്ങുകളിലും മറ്റു പങ്കെടുക്കുമ്പോള്‍ സമ തലയില്‍ തട്ടമിടാത്തത് ഭീകര വിഷയമായാണ് പലരും വ്യാഖാനിക്കാറുള്ളത്. എന്നാല്‍ ദമ്പതികള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുകളുണ്ട്. ലാല്‍ സാറിന്റെ മകളുടെ വിവാഹത്തിന് പോയപ്പോള്‍ ചട്ടയും മുണ്ടും ധരിച്ചിരുന്നു. അവരുടെ സന്തോഷത്തിനൊപ്പം ചേരുന്നതിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്. വിശ്വാസവുമായി ഇതിന് ബന്ധമില്ല. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാവുമ്പോള്‍ നമ്മളെ ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നാണ് ചിന്തിക്കാറ്. അതോര്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ആസിഫ് പറയുന്നു.