twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാത്തുക്കുട്ടി ഒരു സൈക്കോയാണ്, രാത്രി ആ ഷോട്ട് കണ്ട് ചിരിക്കും, രസകരമായ സംഭവം വെളിപ്പെടുത്തി ആസിഫ് അലി

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് ഋതു എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരം വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫ് അലി പിന്നീട് മലയാള സിനിമയുടെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ സ്വന്തം കഴിവിലൂടെ വെള്ളിത്തിരയിൽ എത്തിയ അസിഫ് അലി ഉയർച്ച താഴ്ചയിലൂടെയായിരുന്നു സിനിമ പാഠങ്ങൾ പഠിച്ചത്.

    ദരിദ്രനായിരുന്ന രൺവീർ അവധിക്കാലം ആഘോഷിച്ചിരുന്നത് അമേരിക്കയിൽ, തരംതാഴുന്നതെന്തിനെന്ന് ആരാധകർദരിദ്രനായിരുന്ന രൺവീർ അവധിക്കാലം ആഘോഷിച്ചിരുന്നത് അമേരിക്കയിൽ, തരംതാഴുന്നതെന്തിനെന്ന് ആരാധകർ

    മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോയാണ് ഇനി പുറത്ത് വരാനുളള ആസിഫ് അലി ചിത്രം. ഡിസംബർ 24 ന് ആണ് ചിത്രം റിലീസിന് എത്തുന്നത്. മാത്തുക്കുട്ടി തന്നെ രചന നിർവഹിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സം​ഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയിലർ മികച്ച, പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

    നിങ്ങളോട് ഒന്നും മറച്ച് വെക്കാനില്ല, ഇങ്ങനെയാണ് ഞങ്ങളുടെ രീതി, പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നിഹാൽനിങ്ങളോട് ഒന്നും മറച്ച് വെക്കാനില്ല, ഇങ്ങനെയാണ് ഞങ്ങളുടെ രീതി, പ്രേക്ഷകരോട് ക്ഷമ ചോദിച്ച് നിഹാൽ

    കുടുംബവിളക്ക് ടീമിനോട് ഒരു അഭ്യർത്ഥനയുമായി ആരാധകർ, കുറച്ചു ദിവസമായി... ഇനിയും വലിച്ച് നീട്ടരുത്കുടുംബവിളക്ക് ടീമിനോട് ഒരു അഭ്യർത്ഥനയുമായി ആരാധകർ, കുറച്ചു ദിവസമായി... ഇനിയും വലിച്ച് നീട്ടരുത്

      ആസിഫ് അലി

    ഇപ്പോഴിത സിനിമ ഷൂട്ടിങ്ങിനിടെയുള്ള രസകരമായ സംഭവം വെളിപ്പടുത്തുകയാണ് ആസിഫ് അലി. സംവിധായകന്‍ മാത്തുക്കുട്ടി ഒരു സൈക്കോയാണെന്ന് ആസിഫ് പറയുന്നത്. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ സംഭവം വെളിപ്പെടുത്തുന്നത്. ആസിഫ് അലിയ്ക്കൊപ്പം നടൻ ഥുന്‍ എ. ദാസും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ... '' "സിനിമയില്‍ ഒരു പയ്യന്റെ ചെവിയിലേക്ക് ആസിഫ് വെള്ളമൊഴിക്കുന്ന ഒരു സീനുണ്ട്. ആ ചെക്കനാണെങ്കില്‍ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട്. ഞങ്ങള് നോക്കുമ്പോള്‍ ഇവന്‍ അത് കണ്ട് ചിരിക്കുന്നു. രാത്രി ഇടയ്ക്കിടയ്ക്ക് ഈ ഷോട്ട് പോയി കാണും. പിന്നെയും വന്നിരുന്ന് ചിരിക്കും. എവിടെയോ ഒരു വശപിശക് ഇല്ലേ" എന്നാണ് മിഥുന്‍ പറയുന്നത്.

    കുഞ്ഞെൽദോ

    "മൂന്ന് ഡിവിഷനായിട്ടാണ് ആ ഷോട്ട് എടുത്തത്. ആദ്യത്തേത് ഒരു വൈഡ് ഷോട്ടാണ്. അത് ഗ്ലാസുമായിട്ട് അവന്റെ അടുത്തേക്ക് നടന്നു പോകുന്നതാണ്. ചെവിയില്‍ ഒഴിച്ചില്ലെങ്കിലും കുഴപ്പമില്ല. അത് കാണില്ല, അപ്പോള്‍ 'അത് ചെവിയില്‍ ഒഴിക്കെടാ' എന്ന് മാത്തുക്കുട്ടി വിളിച്ചു പറഞ്ഞു.""ഞാന്‍ ചെവിയില്‍ ഒഴിച്ചു. അത് കഴിഞ്ഞ് ക്ലോസപ്പ് വേറെ. മൂന്ന് പ്രാവശ്യം ഒഴിച്ചു" എന്ന് ആസിഫ് അലി വ്യക്തമാക്കി. 17 വയസുള്ള കോളജ് വിദ്യാര്‍ത്ഥിയായാണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കത്തിരിക്കുന്ന ചിത്രമാണത്.

    സിനിമയിൽ സജീവം

    ലോക്ക് ഡൗണിന് ശേഷം ആസിഫ് അലി സിനിമയിൽസജീവമായിട്ടുണ്ട്. നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. രജിഷ വിജയൻ നായികയായി എത്തിയ എല്ലാ ശരിയാകും തിയേറ്റരുകളിൽ എത്തിയിട്ടുണ്ട്. കുഞ്ഞൽദോയ്ക്ക് ശേഷം കുറ്റവും ശിക്ഷയും ,കൊത്ത്, നാലാം തൂണ്, മഹേഷും മാരുതിയു, കാപ്പ എന്നിങ്ങനെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

    വന്ന മാറ്റം

    നേരത്തെ മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ ഒരു നടൻ എന്ന നിലയിൽ തനിക്ക് വന്ന മാറ്റത്തെ കുറിച്ച് ആസിഫ് അലി വെളിപ്പെടുത്തിയത്. ''' ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ മാറുന്നുണ്ട്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത മാറ്റമല്ലെങ്കിലും എനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. സിനിമയെ അപ്രോച്ച് ചെയ്യുന്ന രീതിയും സിനിമ തിരഞ്ഞെടുക്കുന്ന രീതിയും മാറി. എന്തിനേറെ പറയുന്നു ലൊക്കേഷനിലുള്ള സ്വഭാവത്തിലും എന്റെ സ്വകാര്യ ജീവിതത്തിലുള്ള സ്വഭാവത്തിലും വരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

    Recommended Video

    മൊഞ്ചത്തി ലുക്കില്‍ ആസിഫ് അലിയുടെ ഭാര്യ..പൂജാ ദൃശ്യങ്ങള്‍ | Asif Ali | Jis Joy | FilmiBeat Malayalam
    ദേഷ്യം വരും

    ആദ്യമൊക്കെ ഞാന്‍ ഭയങ്കര ഷോര്‍ട്ട് ടെംപേര്‍ഡ് ആയിരുന്നു. പല സമയത്തും ദേഷ്യം വരും. ഞാന്‍ അന്നും ഇന്നും ലൊക്കേഷനില്‍ ഡിമാന്‍ഡ് ചെയ്യുന്നത് സൈലന്‍സാണ്. ഷോട്ടുകള്‍ എടുക്കുന്ന സമയത്ത് എനിക്ക് സൈലന്‍സ് വേണം. പിന്‍ഡ്രോപ് സൈലന്‍സ് വേണം. അതില്ലെങ്കില്‍ ഞാന്‍ റിയാക്ട് ചെയ്യുമായിരുന്നു. ആദ്യമൊക്കെ ഞാന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറിനില്‍ക്കും. ആരോടും മിണ്ടില്ല. പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക. ഇപ്പോള്‍ ഞാനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് ഞാന്‍ സൈലന്‍സ് ആവശ്യപ്പെടുന്നതെന്ന്. അപ്പോള്‍ അത്തരത്തിലൊരു പക്വത എന്റെ ജീവിതത്തിലും വന്നിട്ടുണ്ട്,' ആസിഫ് അലി പറഞ്ഞു.

    Read more about: asif ali kunjeldho
    English summary
    Asif Ali Opens Up A Funny Incident From The Location Of Kunjeldho Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X