For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ അടുത്ത് പഠിക്കാന്‍ പോയി; മൂന്ന് മണിക്കൂറത്തെ അനുഭവം പറഞ്ഞ് ആസിഫ് അലി...

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. സ്വന്തം കഠിന പ്രയത്‌നത്തുലൂടെയാണ് സിനിമയില്‍ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്‌റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ ഋതുവിന് ശേഷം ആസിഫിനെ തേടി മികച്ച കഥാപാത്രങ്ങള്‍ എത്തുകയായിരുന്നു.

  സംശയമായിരുന്നു, അഭിനയം നിര്‍ത്താന്‍ പറഞ്ഞു, പ്രണയ വിവാഹം മുടങ്ങിയതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ്. മെഗസ്റ്റാറില്‍ നിന്ന് താന്‍ പഠിച്ച പാഠത്തെ കുറിച്ചാണ് താരം പറയുന്നത്. ദ് ക്യൂന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഡബ്ബിംഗ് ചെയ്യാന്‍ പഠിച്ചതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്.

  വയസ് അല്ല പക്വതയാണ് കാര്യം, മനസ്സിലുള്ള പ്രണയം തുറന്ന് പറഞ്ഞ് ബ്ലെസ്ലി; ദില്‍ഷയുടെ പ്രതികരണം ഇങ്ങനെ...

  ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ...''എന്റെ ആദ്യസിനിമ ഋതു ഡിസ്ട്രിബ്യൂഷന്‍ ചെയ്തത് മമ്മൂക്കയുടെ പ്ലേ ഹൗസാണ്. അന്ന് മുതല്‍ എനിക്ക് മമ്മൂക്കയെ നേരിട്ട് കാണാനും പോയി സംസാരിക്കാനും ഉള്ള ഫ്രീഡം എപ്പോഴും കിട്ടിയിട്ടുണ്ട്. ഞാന്‍ അപൂര്‍വരാഗം കഴിഞ്ഞിരിക്കുന്ന സമയമാണ്. മമ്മൂക്ക എന്റെ സിനിമ കണ്ടിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഒരു ഇവന്റിന് നില്‍കുന്ന സമയത്ത് ഞാന്‍ മമ്മൂക്കയുടെ അടുത്ത് പോയി എന്നെ മനസിലായോ എന്നൊക്കെ ചോദിച്ചു. അങ്ങനെ വര്‍ത്തമാനമൊക്കെ പറഞ്ഞു നില്‍ക്കുമ്പോള്‍ എന്നോട് അദ്ദേഹം പറഞ്ഞു, നിന്റെ ഡയലോഗ് ഡെലിവറി ഭയങ്കര സ്പീഡാണ്. ഇങ്ങനെ സംസാരിച്ചാല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഓഡിയന്‍സിന് മനസിലാവില്ല എന്ന്. സീനിയേഴ്സ് ആരെങ്കിലുമൊക്കെ ഡബ്ബ് ചെയ്യുമ്പോള്‍ ഇതൊക്കെ പോയി നിന്ന് പഠിക്കെന്ന് കൂടി മമ്മൂക്ക പറഞ്ഞു.

  അങ്ങനെ ഒരിക്കല്‍ നേരെ ഞാന്‍ കൊച്ചി പനമ്പിള്ളി നഗറിലേക്ക് വിട്ടു. അവിടെ മമ്മൂക്ക ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. പുറത്ത് മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു. മമ്മൂക്ക ഡബ്ബ് ചെയ്യുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നേരെ സ്റ്റുഡിയോയ്ക്ക് അകത്ത് കയറി. നീ എന്താ ഇവിടെ, നീ ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ എന്ന് മമ്മൂക്ക ചോദിച്ചു. ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാണെന്ന് പറഞ്ഞു. എന്ത് പഠിക്കാന്‍? മമ്മൂക്ക ചോദിച്ചു. അല്ല ഞാന്‍ ഡബ്ബിങ് പഠിക്കാനെന്ന് പറഞ്ഞു. ഞാനെന്താ സാറോ അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയ്ക്ക് അകത്തേക്ക് ഇരുത്തി.

  എന്നെ അവിടെ ഇരുത്തി ഒരൊറ്റ സ്വീകന്‍സ് എത്ര രീതിയില്‍ ഡബ്ബ് ചെയ്യാം, അഭിനയിച്ച് കയ്യില്‍ നിന്ന് പോയത് ഡബ്ബിങ്ങില്‍ എങ്ങനെ രക്ഷിക്കാം ഒരു വോയിസ് മോഡുലേഷന്‍ കൊണ്ട് എന്തൊക്കെ വ്യത്യാസം ഉണ്ടാകും. ചില വാക്കുകള്‍ക്ക് കൊടുക്കുന്ന പ്രോമിനന്‍സ് മാറുമ്പോള്‍ അര്‍ത്ഥം മാറുന്നത് എങ്ങനെ എന്ന് തുടങ്ങി ഇങ്ങനെയൊരു സെക്ഷന്‍ തന്നെ അദ്ദേഹം എനിക്ക് മൂന്ന് മണിക്കൂര്‍ നേരം എടുത്തു തന്നു. ഞെട്ടിപ്പോയി ഞാന്‍. ഞാനൊരു ട്രെയിന്‍ഡ് ആക്ടറല്ല. പക്ഷേ ഇങ്ങനെയെുള്ള കുറേ സെഷന്‍സ് നമുക്ക് കിട്ടിയതുകൊണ്ടുള്ള റിസള്‍ട്ട് കൂടിയാണ് കരിയറില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ഇങ്ങനെയുള്ള ആളുകളുടെകൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് തന്നെയാണ് എന്നെ സംബന്ധിച്ചുള്ള വലിയ ഭാഗ്യം,' ആസിഫ് അലി പറഞ്ഞു.

  കരിയറിലുടനീളം മാസ്റ്റേഴ്സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ വഴിത്തിരിവാണെന്നും ആസിഫ് അലി പറയുന്നുണ്ട്.'അച്ചടക്കം, ഒരു ആക്ടര്‍ ലൊക്കേഷനില്‍ എന്തായിരിക്കണം, അല്ലെങ്കില്‍ അയാളുടെ പ്രിപ്പറേഷന്‍ എന്തായിരിക്കണം എന്ന കാര്യങ്ങളൊക്കെ എന്നെ പഠിപ്പിച്ചത് ശ്യാം സാറാണ്. ഒരു ടെന്‍ഷനും ഇല്ലാതെയാണ് ഞാന്‍ എന്റെ ആദ്യ സിനിമ ചെയ്യുന്നത്. ആ തുടക്കത്തില്‍ കിട്ടിയ ധൈര്യമാണ് ഇതെല്ലാം. സിബി സാറിന്റെ കാര്യം പറഞ്ഞാല്‍ ചെറിയ ചെറിയ കറക്ഷന്‍സ് ചെറിയ ചെറിയ ഡയലോഗ് ഡെലിവറി കൊണ്ടുണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇതെല്ലാം നമുക്ക് മനസിലാക്കാന്‍ പറ്റുന്നത് ഇങ്ങനെയുള്ള ലെജന്റ്സിനൊപ്പം വര്‍ക് ചെയ്തതുകൊണ്ടാണ''.... ആസിഫ് അലി പറഞ്ഞു.

  English summary
  Asif Ali Opens Up About experience With Megastar Mammootty, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X