For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡോക്ടറോ എഞ്ചിനീയറോ ആകണമെന്ന് മക്കള്‍ പറയല്ലേ എന്നാണ് ആഗ്രഹം, കാരണം വെളിപ്പെടുത്തി ആസിഫ് അലി

  |

  യുവനടന്മാരില്‍ പ്രധാനിയാണ് ആസിഫ് അലി. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്ന് സിനിമയില്‍ എത്തിയ ആസിഫ് ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. യൂത്തിനിടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകര്‍ക്കിടയിലും താരത്തിന് നിരവധി ആരാധകരുണ്ട്.

  Also Read:അമ്മയ്ക്ക് ഒട്ടും ഇഷ്ടമല്ല, എന്താണ് കാണിക്കുന്നതെന്ന് ചോദിക്കും; കന്യാദാനത്തിലെ സുശീലാമ്മ പറയുന്നു

  ആസിഫ് അലിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രേക്ഷകരുടെ ഇടയില്‍ ആരാധകരുണ്ട്. ഭാര്യ സമയുടേയും മക്കളുടേയുമെല്ലാം വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. ആസിഫ് അലി അഭിമുഖങ്ങളില്‍ സ്ഥിരമായി മറുപടി പറയുന്നചോദ്യമാണ് സമയുടേയും മക്കളുടേയും വിശേഷം. കൂടാതെ സോഷ്യല്‍ മീഡിയയിലൂടേയും ആരാധകര്‍ ഇതിനെ കുറിച്ച് ചോദിക്കാറുണ്ട്.

  Also Read: തുടക്കത്തില്‍ തന്നെ താല്‍പര്യമില്ലെന്ന് പറഞ്ഞു; ജാസ്മിനെ തല്ലാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി അപര്‍ണ

  ഇപ്പോഴിത മക്കളുടെ ഭാവിയെ കുറിച്ച് പറയുകയാണ് ആസിഫ് അലി. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവിയില്‍ ഡോക്ടറാവാണം എഞ്ചിനീയര്‍ ആകണമെന്ന് പറഞ്ഞ് വരല്ലേ എന്നാണ് തന്റെ ആഗ്രഹമെന്ന് തമാശരൂപേണേ ആസിഫ് പറയുന്നു. എന്നാല്‍ തന്നെ പോലെ മക്കളും സിനിമയില്‍ എത്തണമെന്നാണ് നടന്റെ മനസ്സിലുള്ള ആഗ്രഹം. എന്നാല്‍ മക്കളുടെ ആഗ്രഹത്തിന് അപ്പുറത്തേയ്ക്ക് വാശി പിടിക്കില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

  ' ഇവര്‍ വലുതാകുമ്പോള്‍ 'ഡാഡ എനിക്ക് ഡോക്ടറാവണം എഞ്ചിനീയറാവണം എന്ന് പറയല്ലേ എന്നാണ് ആഗ്രഹം. ചിരിച്ച് കൊണ്ട് ആസിഫ് അലി പറഞ്ഞു. ഞാന്‍ സിനിമ മനസിലാക്കിയത് പോലേയോ സ്വപ്‌നം കണ്ട്ത് പോലെയോ എന്റെ വീട്ടില്‍ ആരും സിനിമയെ കണ്ടിട്ടും മനസ്സിലാക്കിയിട്ടുമുണ്ടാകില്ല. അതു കൊണ്ട് തന്നെ സിനിമ തന്നെ എന്റെ മക്കള്‍ക്കും പകര്‍ന്നു കൊടുക്കണമെന്നാണ് എന്റെ ആഗ്രഹം'.

  'പക്ഷെ ഞാന്‍ എന്റെ വീട്ടുകാര്‍ പറഞ്ഞത് ഒന്നും കേട്ടിട്ടില്ല. അതു കൊണ്ട് തന്നൈ എന്റെ മക്കള്‍ ഞാന്‍ പറയുന്നത് കേള്‍ക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്നും ആസിഫ് വീണ്ടും ചിരിച്ച് കൊണ്ട് പറഞ്ഞു. അതു കൊണ്ട് നമ്മള്‍ വാശി പിടിച്ചിട്ട് കാര്യവുമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

  ഇതേ അഭിമുഖത്തില്‍ തന്നെ സാധീനിച്ച യുവതാരങ്ങളെ കുറിച്ചും ആസിഫ് അലി പറഞ്ഞു. എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍
  മറ്റൊരു തരത്തില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്.

  നിവിന്‍ പോളി തിരക്കഥ തിരഞ്ഞെടുക്കുന്ന രീതി തന്നെ സ്വാധീനിച്ചിട്ടുണ്ട്. തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ നിവിന്‍ മുഖത്ത് നോക്കി ഒരു മടിയും കൂടാതെ നോ പറയും.

  ഫഹദ് സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേര്‍ട്ട് സ്വാധീനിച്ചിട്ടുണ്ട്. ഒരു സിനിമ കഴിഞ്ഞ് ഒരു ബ്രേക്കിന് ശേഷമേ അടുത്ത പടം ചെയ്യുകയുള്ളൂ. കൂടാതെ സിനിമയ്ക്ക് വേണ്ടി ഒരു ടീം ഉണ്ടാക്കിഎടുത്ത് അതില്‍ നില്‍ക്കും. അദ്ദേഹത്തിന് ഹിറ്റ് നല്‍കിയ ടീമിനോടൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുമെന്നും ആസിഫ് പറയുന്നു

  പൃഥ്വിരാജിന്റെ കമാന്റിംഗ് പവർ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും ആസിഫ് അലി തുറന്ന് പറഞ്ഞു. 'അദ്ദേഹം തങ്ങളെക്കാള്‍ സീനിയറാണ്. ഈ ഗ്രൂപ്പില്‍ പറയാമോ എന്ന് അറിയില്ല. അതുപോലെ അദ്ദേഹം തീരുമാനമെടുക്കുന്നതും സിനിമയെ മനസിലാക്കുന്നതും ടെക്‌നിക്കല്‍ നോളേജൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ട്'; ആസിഫ് അലി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

  Recommended Video

  സത്യരാജ്,ആസിഫ് അലി, ശോഭന..Resool pookutty Otta Movie Launch| Filmibeat Malayalam

  നടന്‍ റോഷനും അര്‍ജുന്‍ അശോകുമെല്ലാം തന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്ന് അഭിമുഖത്തിലൂടെ വ്യക്തമാക്കി. എല്ലാവരും നല്ല രീതിയിലാണ് സാധീനിച്ചിരിക്കുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

  മനസില്‍ നിന്ന് പോകാത്ത സിനിമയെ കുറിച്ചും സിനിമ സെറ്റിനെ കുറിച്ചും പറഞ്ഞു. ഒഴിമുറിയായിരുന്നു ആ സിനിമ. 'ലാല്‍ സാറിനോടൊപ്പമായിരുന്നു ആ സിനമ ചെയ്തത്. പാക്കപ്പ് വിളിച്ചതിന് ശേഷം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സംസാരിക്കാന്‍ കഴിയാതെ വന്നു' ആസിഫ് അലി കൂട്ടിച്ചേർത്തു.

  English summary
  Asif Ali Opens Up Why He Don't Wish To See His Children As Doctor Or Engineer,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X