For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ജുന്റെ ഭാര്യ നിഖിതയെയും കുഞ്ഞിനെയും ചേര്‍ത്ത് പിടിച്ച് ആസിഫ് അലി; ആദ്യ ഫോട്ടോ ഇതാണെന്നും താരം

  |

  ആര് വിളിച്ചാലും ഫോണ്‍ എടുക്കില്ലെന്ന ചീത്തപ്പേര് സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. ആ കാരണം കൊണ്ട് തനിക്ക് വലിയ ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നുള്ള കഥ ആസിഫ് ആരാധകരുമായി പങ്കുവെച്ചിട്ടുമുണ്ട്. ഫോണ്‍ എടുക്കാറില്ലെന്നത് പറയുന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ആക്ടീവ് അല്ല താരം. എങ്കിലും ഇടയ്‌ക്കൊക്കെ ആസിഫ് അലിയുടെ പോസ്റ്റുകള്‍ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്.

  ഇപ്പോഴിതാ രസകരമായൊരു ചിത്രവും അതിന് മനോഹരമായൊരു അടുക്കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആസിഫ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ നടന്‍ അര്‍ജുന്‍ അശോകന്റെ ഭാര്യ നിഖിതയാണുള്ളത്. ആസിഫിന്റെ തോളില്‍ മകള്‍ ഉറങ്ങി കിടക്കുന്നുണ്ടെങ്കിലും മറ്റൊരു വശത്ത് നിഖിതയെയും ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് താരം. അതിനൊപ്പം ഹൃദയം നിറയ്ക്കുന്നൊരു കുറിപ്പും താരം എഴുതിയിട്ടുണ്ട്.

   arjun-asif

  'നമ്മള്‍ ഒരുമിച്ചുള്ള ചിത്രങ്ങളില്‍ എനിക്കേറെ പ്രിയപ്പെട്ടതാണ് ഇത്. നമ്മളൊരുമിച്ചുള്ള ആദ്യത്തെ ഫോട്ടോ ഇതാണെന്നാണ് തോന്നുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ നിന്നെ എനിക്ക് അറിയാവുന്നത് പോലെയാണ് എപ്പോഴും തോന്നാറുള്ളത്. നിനക്കൊപ്പം എന്നും ഇവിടെ തന്നെ ഞാനുണ്ടാവുമെന്ന് ഉറപ്പ് തരുന്നു. നിന്റെ വളര്‍ച്ചയില്‍ എനിക്കൊരുപാട് സന്തോഷം തോന്നുന്നു. നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു എന്നുമായിരുന്നു ചിത്രത്തിന് താഴെ ആസിഫ് അലി കുറിച്ചത്.

  ആസിഫ് അലിയുടെ പോസ്റ്റിന് കീഴില്‍ ആദ്യം കമന്റുമായി എത്തിയത് അര്‍ജുന്‍ അശോകനായിരുന്നു. രണ്ട് ലവ് ഇമോജിയായിരുന്നു അര്‍ജുന്റെ കമന്റ്. അതേ സമയം നിഖിതയുടെ ജന്മദിനമാണോ ഇന്ന് എന്നുള്ള ചോദ്യവുമായി ആരാധകരും എത്തി. ആശംസ പറയുന്നതിന്റെ പിന്നിലെ കാരണം പലരും അന്വേഷിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല.

   arjun-asif

  അസിഫ് അലിയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരകുടുംബമാണ് അര്‍ജുന്‍ അശോകന്റേത്. മന്ദാരം, ബിടെക് തുടങ്ങിയ സിനിമകളില്‍ ആസിഫ് അലിയും അര്‍ജുനും ഒന്നിച്ച് അഭിനയിച്ചിരുന്നു. സിനിമയ്ക്കുള്ളിലും പുറത്തും ഈ കൂട്ടുകെട്ട് ഇന്നും തുടര്‍ന്ന് പോരുകയാണെന്ന് പുതിയ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നു.

  സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയമായിരുന്നു അര്‍ജുന്റേത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ഡിസംബറിലായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. പ്രണയം വീട്ടില്‍ സമ്മതിച്ചില്ലെങ്കില്‍ ഒളിച്ചോടി കല്യാണം കഴിക്കാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് വീട്ടുകാരുടെ സമ്മതോടെ വിവാഹം നടന്നതെന്ന് അര്‍ജുന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്‍ഫോ പാര്‍ക്കില്‍ ജോലി ചെയ്ത് വരികയാണ് നിഖിത.

  English summary
  Asif Ali's Wishes To Arjun Ashokan's Wife Nikhitha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X