twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വെക്കുന്ന സിനിമകളാണ് ഞാന്‍ ചെയ്തിരുന്നതെന്ന് ആസിഫ് അലി

    |

    മലയാള സിനിമയില്‍ ഇന്ന് തിളങ്ങി നില്‍ക്കുന്ന യൂത്തന്മാരില്‍ ഒരാളാണ് ആസിഫ് അലി. ഇക്ക എന്ന് വിളിപേരില്‍ അറിയപ്പെടുന്ന ആസിഫിന് വലിയ ആരാധക പിന്‍ബലമാണ് ഇപ്പോഴുള്ളത്. മുന്‍കാലങ്ങളില്‍ നിരന്തരം പരാജയ സിനിമകള്‍ മാത്രമായിരുന്നു ആസിഫിന് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്നുമൊരു മാറ്റം ആസിഫിനും സംഭവിച്ചിരുന്നു.

    കഴിഞ്ഞ വര്‍ഷം ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ സിനിമകളെല്ലാം തിയറ്ററുകളിലും ബോക്‌സോഫീസിലും നല്ല അഭിപ്രായം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നില്ലെന്നും മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സിനിമകളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരിക്കുകയാണ്.

     ആസിഫിന്റെ വാക്കുകളിലേക്ക്

    സിനിമയായിരുന്നു എന്റെ സ്വപ്‌നം. അത് യാഥാര്‍ഥ്യമായി. പിന്നെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റി. അത് തന്നെയാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. മമ്മൂക്ക പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മയിലുണ്ട്. പണ്ട് സിനിമയില്‍ വരാന്‍ വലിയ പ്രയാസമായിരുന്നു. എത്തിയാല്‍ എങ്ങനെ എങ്കിലും നിന്ന് പോകും. ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ എളുപ്പമാണ്. പക്ഷേ നിലനില്‍ക്കാനാണ് പാട്.

    ആസിഫിന്റെ വാക്കുകളിലേക്ക്

    വലിയ സംവിധായകരുടെ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. കുറേ മോശം സിനിമകളിലും അഭിനയിച്ചു. ഒരു സമയത്ത് ധാരണം ഫാന്‍ ഫോളോയിംഗ് ഉണ്ടായിരുന്നു. അത് ഇടയ്‌ക്കൊന്ന് കുറഞ്ഞു. അവരെ ഞാന്‍ തിരിച്ച് പിടിച്ചെന്നാണ് പലരും പറയുന്നത്. അതിന്റെ എല്ലാം സമ്മര്‍ദ്ദമുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ സന്തോഷം ഞാന്‍ സിനിമയിലുണ്ടെന്നതാണ്. ചെറുപ്പം മുതലേ സ്‌ക്രീനില്‍ കാണുന്ന ഒരുപാട് പേരുടെ കൂടെ അടുത്തിടപഴകാനും അവരോട് ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. എന്നെ പോലെ സാധാരണക്കാരന് അത് വലിയ അത്ഭുതമാണ്.

    ആസിഫിന്റെ വാക്കുകളിലേക്ക്

    പുറത്തിറങ്ങുമ്പോള്‍ പലരും വന്ന് സംസാരിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്യാറുണ്ട്. ആ സ്‌നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു പരിചയവുമില്ലാത്ത ആള്‍ക്കാര്‍ എത്ര സ്‌നേഹത്തോടെയാണ് എന്നെ ഇക്കാ എന്ന് വിളിക്കുന്നത്. അത് വലിയ അംഗീകാരമാണ്. സിനിമയില്‍ വന്നിട്ട് വ്യക്തി ജീവിതത്തില്‍ വന്ന മാറ്റമെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ അന്നും ഇന്നും പറയുന്നത് എന്റെ ബാക്ക് അക്കൗണ്ടില്‍ വന്ന വ്യത്യാസമാണ്. അല്ലാതെ ഒരു മാറ്റവുമില്ലെന്ന് ആസിഫ് പറയുന്നു. സിനിമ മോശമായാല്‍ ഒരുപാട് സങ്കടപ്പെടുന്ന ആളാണ് ഞാന്‍. അതില്‍ നിന്ന് കരകയറാന്‍ സമയമെടുക്കും. നല്ല അ ഭിപ്രായമാണെങ്കില്‍ ഞാനത് ഭീകരമായി ആഘോഷിക്കും.

     ആസിഫിന്റെ വാക്കുകളിലേക്ക്

    ഒരു സ്റ്റാര്‍ എന്നതിനെക്കാള്‍ എന്നിലെ ആക്ടറിനാണ് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത്. സിനിമകളില്‍ ഗസറ്റ് റോളുകള്‍ ചെയ്യുന്നതും ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്നതും നെഗറ്റീവ് റോള്‍ ചെയ്യുന്നതുമൊക്കെ അത് കൊണ്ടാണ്. ഉയരെ പോലെയുള്ള സിനിമകള്‍ വരാന്‍ പോകുന്ന സിനിമയ്ക്ക് ഗുണമേ ചെയ്യൂ. എന്റെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്‍ധാരണയുണ്ടാകാന്‍ പാടില്ല. അതാണ് ഒരു ആക്ടറുടെ വിജയം. ഉയരെ ചെയ്യാന്‍ മറ്റൊരു കാരണം പാര്‍വതിയുടെ സാന്നിധ്യമാണ്. നല്ല സിനിമകള്‍ മാത്രം ചെയ്യുന്നൊരാളാണ് പാര്‍വതി. പിന്നെ ബോബി സഞ്ജയ് ടീമിലുള്ള വിശ്വാസം.

    ആസിഫിന്റെ വാക്കുകളിലേക്ക്

    സിനിമയില്‍ വന്നതിന് ശേഷമാണ് സിനിമ എന്താണെന്ന് മനസിലാക്കുന്നത്. ഞാന്‍ കാണിച്ച് കൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നു. മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ട്. കഥ പറയുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്. എന്നാല്‍ ചിത്രീകരിച്ച് വരുമ്പോള്‍ കഥ ആകെ മാറി മറിഞ്ഞിരിക്കും. അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്ത് പോയത്. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വെക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെ തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെട്ട തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നും ആസിഫ് പറയുന്നു.

    English summary
    Asif Ali Talks About His Movie Selection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X