twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയിലെ അലസതയുടെ പ്രതിനിധിയാണ് ആസിഫ് അലി! 18 സപ്ലി എഴുതിയാണ് താന്‍ ജയിച്ചതെന്ന് ആസിഫ്!!

    |

    ആസിഫ് അലി, അപര്‍ണ ബാലമുരളി കൂട്ടുകെട്ടിലെത്തിയ സിനിമകളായിരുന്നു അടുത്ത കാലത്തായി കണ്ട് വന്നിരുന്നത്. എന്നാല്‍ 2019 ല്‍ ഐശ്വര്യ ലക്ഷ്മിയ്‌ക്കൊപ്പം ആസിഫ് അഭിനയിച്ച സിനിമയാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആദ്യ മലയാള സിനിമകളിലൊന്നാണിത്. സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ വിശേഷങ്ങളുമായി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് തന്റെ ജീവിത്തിലെ രസകരമായ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

    asif-ali

    മലയാള സിനിമയിലെ അലസതയുടെ പ്രതിനിധി താനാണെന്നാണ് ആസിഫ് അലി പറയുന്നത്. എന്റെ പല സിനിമകളുടെയും കഥ പറയുമ്പോള്‍ തുടങ്ങുന്നത് അലസനായ ചെറുപ്പക്കാരന്‍ എന്നതാണ്. ഞാന്‍ ബിബിഎ ആണ് ചെയ്തത്. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ആറ് സെമസ്റ്റര്‍ മൊത്തം പഠിച്ച് തീര്‍ത്തത് 5 വര്‍ഷം കൊണ്ടാണ്. ആകെ പതിനെട്ട് സപ്ലികള്‍ എഴുതിയിട്ടുണ്ട്. വിജയ് എന്ന കഥാപാത്രവുമായി തനിക്ക് വളരെ സാമ്യമുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.

    ജിസിന്റെ കൂടെ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഉദ്ദേശിച്ചതിലും ഒരുപാട് മുകളിലാണ് രണ്ട് സിനിമകളും വിജയിച്ചത്. സണ്‍ഡേ ഹോളിഡേയ്ക്ക് മുന്നേ ഞാന്‍ അഭിനയിച്ച പല സിനിമകളും വലിയ വിജയം ആയിരുന്നില്ല. ജിസിന്റെ ഇതിന് മുന്നിലുള്ള രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റാണ്. അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമ എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും അദ്ദേഹത്തോടുള്ള വിശ്വാസം ഉണ്ട്. അത് കൊണ്ടാണ് എല്ലാ രീതിയിലും നല്ല രീതിയില്‍ ഞങ്ങള്‍ക്ക് സിനിമയാക്കാന്‍ കഴിഞ്ഞതെന്നും ആസിഫ് അലി പറയുന്നു.

    English summary
    Asif Ali talks about Vijay Superum Pournamiyum movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X