»   » ആസിഫ് അലി സഹോദരനാണെന്ന് അപര്‍ണ ബാലമുരളി! മഹേഷിന്റെ ജിംസി ആസിഫ് അലിയുടെ ഭാഗ്യമാണ്!!

ആസിഫ് അലി സഹോദരനാണെന്ന് അപര്‍ണ ബാലമുരളി! മഹേഷിന്റെ ജിംസി ആസിഫ് അലിയുടെ ഭാഗ്യമാണ്!!

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് അപര്‍ണ ബാലമുരളി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയതെങ്കിലും ആസിഫ് അലിയുടെ കൂടെ രണ്ട് സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്. നിരന്തരം സിനിമകള്‍ പരാജയമായിരുന്ന ആസിഫ് അലിയുടെ സിനിമകള്‍ അപര്‍ണ വന്നതോട് കൂടി വിജയത്തിലേക്ക് എത്തുകയായിരുന്നു.

ലോകസുന്ദരി മാനുഷി ചില്ലാര്‍ സിനിമയിലേക്ക്! നായകനാവാനുള്ള ഭാഗ്യം തെന്നിന്ത്യയുടെ സൂപ്പര്‍ സ്റ്റാറിനോ?

ഇപ്പോള്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനായി അഭിനയിക്കുന്ന കാമുകി എന്ന സിനിമയിലാണ് അപര്‍ണ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പിന്നാലെ ആസിഫിന്റെ നായികയായി തന്നെ ബി ടെക് എന്ന സിനിമയിലും അപര്‍ണ അഭിനയിക്കുന്നുണ്ട്. ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് നടിയ്ക്ക് പറയാന്‍ ചില കാര്യങ്ങള്‍ കൂടിയുണ്ട്.

അപര്‍ണയും ആസിഫ് അലിയും


സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയായിരുന്നു ആദ്യമായി അപര്‍ണ ബാലമുരളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ചത്. സിനിമ ഹിറ്റായിരുന്നു. പിന്നാലെ തൃശ്ശിവ പേരൂര്‍ ക്ലിപ്തം എന്ന സിനിമയിലൂടെയും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

അടുത്ത സിനിമ


ഇനി വരാനിരിക്കുന്ന സിനിമയിലും ആസിഫും അപര്‍ണയും ഒന്നിക്കാന്‍ പോവുകയാണ്. മൂന്നാമതും സിഫയ്‌ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും ഒന്നിച്ചഭിനയിക്കാന്‍ ഏറ്റവും സുഖമുള്ള ആളാണ് ആസിപ് അലിയെന്നുമാണ് അപര്‍ണ പറയുന്നത്.

സഹോദരനെ പോലെയാണ്

അദ്ദേഹത്തിനൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിക്കുകയാണെങ്കിലും ഒരിക്കല്‍ പോലും മടുപ്പ് തോന്നിയിട്ടില്ലെന്നാണ് അപര്‍ണ പറയുന്നത്. മാത്രമല്ല ആസിഫ് ഇപ്പോള്‍ തന്റെ മൂത്ത സഹോദരനെ പോലെയാണെന്നും നടി പറയുന്നു.

ബി ടെക്

നവാഗത സംവിധായകനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി ടെക് എന്ന സിനിമയിലൂടെയാണ് വീണ്ടും താരങ്ങള്‍ ഒന്നിക്കാന്‍ പോവുന്നത്. ചിത്രത്തില്‍ നിരഞ്ജന അനൂപും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നു


ബാംഗ്ലൂരില്‍ നിന്നും ഡിസംബറിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നത്. താന്‍ ഇതുവരെ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി കേരളത്തിന് പുറത്ത് പോയിട്ടില്ലെന്നും ഇത്തവണ അതുണ്ടെന്നും അതിന്റെ ആകാംഷയിലാണ് താനെന്നുമാണ് അപര്‍ണ പറയുന്നത്.

കാമുകി വരുന്നു

ഇനി വരാനിരിക്കുന്ന അപര്‍ണയുടെ സിനിമയാണ് കാമുകി. ചിത്രത്തില്‍ അസ്‌കര്‍ അലിയാണ് നായകനായി അഭിനയിക്കുന്നത്. അച്ചാമ്മ എന്ന ചട്ടമ്പിയുടെ വേഷത്തിലായിരിക്കും അപര്‍ണ കാമുകിയില്‍ അഭിനയിക്കുന്നത്.

English summary
Aparna Balamurali and Asif Ali seem to be a lucky pair in Mollywood. After Thrissivaperoor Kliptham and Sunday Holiday, the duo will team up for the third time in debutant director Mridul Nair's B Tech. The film will also have Niranjana Anoop as the other female lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X