For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല രീതിയില്‍ സംസാരിച്ച് പിരിയാന്‍ പറ്റിയില്ല; ഒടുവില്‍ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  |

  നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ആദ്യമായി അഭിനയിക്കുന്ന ടെലിവിഷന്‍ പരമ്പരയാണ് ചക്കപ്പഴം. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ യില്‍ ആശ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാമതും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പ്രസവത്തിന് വേണ്ടിയാണ് അശ്വതി പരമ്പരയില്‍ നിന്നും പിന്മാറുന്നത്.

  പ്രസവത്തിന് ശേഷം ആശ തിരിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ അതുണ്ടായില്ല. പകരം പരമ്പരയില്‍ നിന്നും മറ്റ് പല താരങ്ങളും പിന്മാറി. ഇതോടെ ഷോ തന്നെ അവാനിപ്പിച്ചു. ഒടുവില്‍ വീണ്ടും ചക്കപ്പഴം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇതേ പറ്റി പറഞ്ഞ് പുതിയ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്.

  ലൈഫ് അണ്‍എഡിറ്റഡ് എന്ന് പറഞ്ഞാണ് അശ്വതി വീഡിയോ പങ്കുവെക്കാറുള്ളത്. ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുള്ള ദിവസമാണ്. ഇങ്ങനൊരു ദിവസം സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറ്റൊന്നുമല്ല, ചക്കപ്പഴം എന്ന സീരിയല്‍ ഇന്ന് വീണ്ടും ആരംഭിക്കാന്‍ പോകുകയാണ്.

  നമ്മള്‍ ഒരു സമയത്ത് ഭയങ്കര സന്തോഷത്തോടെ ഒരു ആഘോഷം പോലെ സെലിബ്രേറ്റ് ചെയ്തിരുന്ന ഷോ യും സെറ്റുമൊക്കെ ആണ് ചക്കപ്പഴത്തിന്റേത്. ഒരു കുടുംബം പോലെ ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നു.

  Also Read: പ്രസവത്തിന് ഭര്‍ത്താവും കൂടെ വേണം; മൃദുലയെ ലേബര്‍ റൂമില്‍ കയറ്റിയ ദിവസത്തെ വീഡിയോയുമായി താരങ്ങള്‍

  വ്യക്തിപരമായും പ്രൊഫഷണലായിട്ടുള്ള ഓരോ കാരണങ്ങള്‍ കൊണ്ട് അതില്‍ നിന്നും ഓരോരുത്തരായി പിന്മാറി. പിന്നീട് ചാനലിനും അത് തുടര്‍ന്ന് കൊണ്ടു പോകാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ചക്കപ്പഴം ഒരിടയ്ക്ക് നിര്‍ത്തുന്നത്. ഞാനും കമലയുടെ ഡെലിവറിയുമായി ബന്ധപ്പെട്ടാണ് പിന്മാറിയത്. അതിന് ശേഷം രണ്ട് മാസം കഴിഞ്ഞപ്പോള്‍ മുതല്‍ തിരിച്ച് പോവണം എന്ന് കരുതിയെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സംഭവിച്ചില്ല.


  Also Read: ദേവിക ഗര്‍ഭിണിയാണ്, അതിന് കാരണക്കാരന്‍ ഞാന്‍ തന്നെയാണ്; പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരദമ്പതിമാര്‍

  എല്ലാവരും നല്ല രീതിയില്‍ സംസാരിച്ച് പിരിയാത്തതില്‍ ഞങ്ങള്‍ക്കും വല്ലാത്ത വിഷമം ഉണ്ടായിരുന്നു. അവസാനം ചാനല്‍ തന്നെ മുന്‍കൈ എടുത്ത് ആദ്യം തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന പഴയ ടീമിനെ ഒരുമിച്ച് കൊണ്ട് വന്നു. വീണ്ടും അതേ ചക്കപ്പഴത്തെ കൊണ്ട് വന്നു. അതിന്റെ ആകാംഷയിലാണ് ഞാനിന്നെന്നും അശ്വതി പറയുന്നു.

  Also Read: പബ്ലിക് ആയി ഉമ്മ വെക്കാന്‍ തോന്നിയാല്‍ ചെയ്യണം; ആളുകളുടെ ആറ്റിറ്റ്യൂഡാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സ്വാസിക

  കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയിലും നേരിട്ട് കാണുന്നവരുമൊക്കെ ഏറ്റവും കൂടുതല്‍ ചോദിച്ചത് എന്നാണ് ചക്കപ്പഴം സ്‌ക്രീനില്‍ വരിക എന്നാണ്. ഇനിയിപ്പോ എന്തായാലും അതുണ്ടാവില്ലെന്നും നമുക്ക് വേറെന്തെങ്കിലും ചെയ്യാം. അതിനി നടക്കുമോന്ന് അറിയില്ലെന്ന് ഞാനും പറഞ്ഞു. പലപ്പോഴും ഇതിനുള്ള മറുപടിയും ഞാന്‍ പറയാറില്ലായിരുന്നു. എന്തായാലും അത് തന്നെ സംഭവിച്ചുവെന്ന് അശ്വതി പറയുന്നു.

  മക്കളായ പത്മയോടും കമലയോടും യാത്ര പറഞ്ഞാണ് വീട്ടില്‍ നിന്നും നടി ഇറങ്ങുന്നത്. ചക്കപ്പഴത്തിന്റെ ലൊക്കേഷനിലേക്ക് എത്തുന്നതും അവിടുത്തെ താരങ്ങളെയുമൊക്കെ അശ്വതി വീഡിയോയില്‍ കാണിച്ചിരുന്നു. വീണ്ടും ആശയും ഉത്തമനും ആവാന്‍ പോവുകയാണെന്ന് ശ്രീകുമാറിനൊപ്പം ചേര്‍ന്ന് അശ്വതി പറയുന്നു. പെണ്ണ് കെട്ടിയതിന് ശേഷം ഫുള്‍ മാറ്റത്തോടെയാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാഫി എത്തിയിരിക്കുന്നത്.

  English summary
  Aswathy Sreekanth Opens Up Her Return To Flowers Chakkapazham Serial Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X