For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് നഷ്ടമായതിനെ കണ്ടെത്തിയത് നിന്നെ കണ്ട ദിവസമാണെന്ന് റെയ്ജൻ രാജൻ! ഭാര്യക്ക് ഒപ്പമുള്ള ചിത്രം വൈറൽ

  |

  മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റെയ്ജൻ രാജൻ. ആത്മസഖി, പ്രിയപ്പെട്ടവൾ, തിങ്കൾക്കലമാൻ എന്നീ പരമ്പരകളിലൂടെയാണ് പ്രേക്ഷകർക്ക് റെയ്ജൻ രാജൻ സുപരിചിതനായത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജെന്നാണ് ചിലർ റെയ്ജനെ വിളിക്കുന്നത്. പൃഥ്വിരാജുമായുള്ള സാമ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ ഒരേസമയം സന്തോഷവും സങ്കടവുമാണ്. എന്ത് ചെയ്താലും ആളെ കണ്ടിട്ട് ചെയ്തതാണ് എന്ന് കേൾക്കുന്നത് എനിക്കിഷ്ടമല്ല.

  ആത്മസഖി എന്ന പരമ്പരയിലെ എസിപി സത്യജിത്ത് എന്ന കഥാപാത്രം അവതരിപ്പിച്ചതോടെയായിരുന്നു റെയ്ജന്റെ കരിയർ മാറിമറിഞ്ഞത്. രണ്ട് ദിവസത്തിന് മുമ്പായിരുന്നു റെയ്ജൻ്റെ വിവാഹം. കോഴിക്കോട് സ്വദേശിയായ ശിൽപ ജയരാജ് ആണ് റെയ്ജന്റെ വധു. വളരെ ലളിതമായിട്ടായിരുന്നു താരത്തിന്റെ വിവാഹം നടത്തിയത്. റെയ്ജൻ്റെ വിവാഹ വാർത്തകൾ സോഷ്യൽ മീഡിയയിലും ഇടം പിടിച്ചിരുന്നു.

  സോഷ്യൽ മീഡിയയിൽ സജീവമായ താരം ഭാര്യക്കൊപ്പമുള്ള ചിത്രവും അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'നിന്നെ കണ്ടപ്പോഴാണ് എനിക്ക് എന്നിൽ നിന്നും നഷ്ടമായതിനെ കണ്ടെത്താൻ കഴിഞ്ഞത്. നീ എനിക്ക് പൂർണത വരുത്തുന്നു, എന്നെ നല്ല മനുഷ്യനാക്കുന്നു. നിന്നെ ഞാനൊരുപാട് ഇഷ്ടപ്പെടുന്നു', എന്നാണ് ചിത്രത്തിനൊപ്പം റെയ്ജൻ കുറിച്ചത്.

  സാധിക വേണുഗോപാലുൾപ്പടെ നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. ജീവിതത്തിൽ പ്രണയവും ബ്രേക്കപ്പുമൊക്കെ ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ തന്നെ റെയ്ജൻ പറഞ്ഞിട്ടുണ്ട്. നാലാമത്തെ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും താരം യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞു.

  Also Read: അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  വിവാഹ ശേഷം എന്തുകൊണ്ടാണ് തങ്ങൾ രജിസ്റ്റർ വിവാഹം തിരഞ്ഞെടുത്തതെന്ന് റെയ്ജനും ശിൽപയും വ്യക്തമാക്കിയിരുന്നു. ഞങ്ങളുടേത് ഹിന്ദു-ക്രിസ്ത്യൻ വിവാഹമാണ്. അതുകൊണ്ട് പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നില്ല. രജിസ്റ്റർ ചെയ്യാം, അതാണ് ഞങ്ങളുടെ ഇഷ്ടം. അത് ആദ്യമേ തന്നെ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറാം. അവിടെ നടത്താം.

  ഇവിടെ നടത്താം എന്നിങ്ങനെ പലർക്കും പല അഭിപ്രായം ഉണ്ടായിരുന്നു. അതൊന്നും വേണ്ട. ഓരോരുത്തരും അവരുടെ വിശ്വാസത്തിൽ നിൽക്കട്ടെ. അതുകൊണ്ട് ഞങ്ങൾ രജിസ്റ്റർ ചെയ്തു'' എന്നാണ് റെയ്ജൻ പറഞ്ഞത്.

  Also Read: നടിമാർ ഗർഭിണിയാവുന്ന കാര്യത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  'അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സെയിൽസ് മേഖലയിൽ നിന്നുമാണ് റെയ്ജൻ സീരിയലിലേക്കെത്തിയത്. സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും സിനിമയിലേക്ക് എത്തണമെന്നാണ് ആ​ഗ്രഹം. ഒരിടയ്ക്ക് റെയ്ജൻ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. അനുശ്രീയുടെ സ​ഹോദരന്റെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രങ്ങൾ ചേർത്താണ് അനുശ്രീയുമായി പ്രണയത്തിലാണെന്ന വാർത്ത പ്രചരിപ്പിച്ചത്'.

  Also Read: തന്റെ പ്രയാസങ്ങളും ഉത്തരവാദിത്തങ്ങളും ഐശ്വര്യയുമായി പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ച ജയ; അമ്മയെ ഉപദേശിച്ച ശ്വേത

  'അവൾ വന്നതിന് ശേഷം ഞാൻ തന്നെ മാറി. എന്റെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റങ്ങൾ വന്നു. എന്റെ കരിയറിലും കുറേ മാറ്റം വന്നു. ഞാനിപ്പോൾ വളരെ കൂളും സന്തോഷത്തിലുമാണ്. മൊത്തത്തിൽ എന്റെ സർക്കിൾ തന്നെ മാറി. അതിന്റെ ക്രെഡിറ്റ് അവൾക്കാണ്'. ഗേൾ ഫ്രണ്ട് വന്നതിന് ശേഷം ജീവിതത്തിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മുമ്പ് റെയ്ജൻ നൽകിയ മറുപടിയാണിത്.

  English summary
  Athmasakhi Serial Fame Rayjan Rajan Shared A photo with his Wife goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X