For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവഞ്ചേഴ്‌സ് കാണാന്‍ പോയി കുടുങ്ങിയ മലയാളികള്‍, വില്ലനും നായകനും ആരാ? ഒന്നും മനസിലാവുന്നില്ലല്ലോ..

  |

  അമേരിക്കന്‍ സൂപ്പര്‍ ഹിറോ സിനിമയെ ഇഷ്ടപ്പെടുന്നവരാണ് സിനിമാ പ്രേമികള്‍. മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ ടീമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അവഞ്ചേഴ്‌സ് സീരിയസിലേക്ക് പുതിയൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ആന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഏപ്രില്‍ 27 നായിരുന്നു റിലീസിനെത്തിത്.

  ഡയലോഗ് ഡെലിവറി പാളിപ്പോയോ? ഏട്ടന്റെ അറബിക്കടല്‍ സിംഹത്തിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ!!

  ഇന്ത്യയിലും സിനിമ വന്‍വരവേല്‍പ്പോട് കൂടിയാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലെ് സ്ഥിതിയും അതുപോലെ തന്നെയാണ്. കേരളത്തില്‍ മൂന്ന് സിനിമകള്‍ അതേ ദിവസം റിലീസ് ഉണ്ടായിരുന്നെങ്കിലും പല സ്ഥലങ്ങളിലും ആദ്യ ഷോ ഹൗസ്ഫുള്‍ ആയിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

  അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍

  അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍

  അമേരിക്കന്‍ സൂപ്പര്‍ ഹിറോ സിനിമകളിലൊന്നാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. ആന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ ഇന്ത്യയിലും ഹിറ്റായിരിക്കുകയാണ്. ഭൂമിയെ നശിപ്പിക്കാനെത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ ലോകത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒരുമിച്ചെത്തുന്നതാണ് സിനിമയുടെ പ്രമേയം. ആക്ഷനൊപ്പം വൈകാരികമായ രംഗങ്ങളും സിനിമയിലുണ്ട്. സിനിമയുടെ കളക്ഷനെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

   ആദ്യദിനം കളക്ഷന്‍..

  ആദ്യദിനം കളക്ഷന്‍..

  കേരളത്തില്‍ പല സ്ഥലങ്ങളിലും അവഞ്ചേഴ്‌സ് ഹൗസ്ഫുള്ളായിട്ടായിരുന്നു പ്രദര്‍ശനം തുടങ്ങിയത്. അത് സിനിമയുടെ കളക്ഷനിലും കാണാമായിരുന്നു. ഡിസ്‌നിയാണ് ഇന്ത്യയില്‍ നിന്നും സിനിമയ്ക്ക് കിട്ടിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 40 കോടിയോളം രൂപയായിരുന്നു സിനിമയ്ക്ക് റിലീസ് ദിവസം കിട്ടിയത്. ഇതിന് മുന്‍പ് മറ്റൊരു ഹോളിവുഡ് സിനിമ പോലും റിലീസ് ദിവസം പതിനഞ്ച് കോടിയ്ക്ക് മുകളില്‍ നേടിയിട്ടില്ല. അവിടെയാണ് ഇന്‍ഫിനിറ്റി വാര്‍ 40 കോടി എത്തിയത്. 2000 തിയറ്ററുകളായിരുന്നു സിനിമയ്ക്ക് കിട്ടിയത്. ത്രിഡി സിനിമയാണെന്നതും, ഐമാക്‌സ് മുതലായ തിയറ്ററുകളില്‍ ടിക്കറ്റിന്റെ വില കൂട്ടിയതുമാണ് കളക്ഷനില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം.

  ട്രോളന്മാര്‍...

  ട്രോളന്മാര്‍...

  കേരളത്തിലെത്തിയ സിനിമയ്ക്ക് കിട്ടിയ പ്രധാന്യം വളരെ വലുതാണ്. എന്നാല്‍ പലരും ഇതുവരെ ഈ സിനിമകളുടെ ആദ്യഭാഗങ്ങള്‍ കാണാത്തവരാണെന്നുള്ളതായിരുന്നു കോമഡി. അങ്ങനെ തിയറ്ററില്‍ പോയ പലര്‍ക്കും സിനിമയിലെ വില്ലനെയോ നായകനെയോ ക്യാപ്റ്റനെയോ മനസിലായില്ല. ഇതോടെ എങ്ങും ട്രോളന്മാരുടെ ആക്രമണമായിരുന്നു. സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങളിങ്ങനെയാണ്...

   അതിശയന്‍ കണ്ട ഞാനും...

  അതിശയന്‍ കണ്ട ഞാനും...

  അവഞ്ചേഴ്‌സ് കാണാന്‍ പോയ ഞാനും ചങ്ക്‌സും.. അവരെല്ലാം മാര്‍വല്‍ സീരിയസ് മുഴുവന്‍ കണ്ട് കൈയടിക്കുന്നു. എന്നാല്‍ ഞാന്‍ വിനയന്റെ അതിശയന്‍ മാത്രമേ കണ്ടിട്ടുള്ളു.

   എന്താണെന്ന് പോലും അറിയില്ല...

  എന്താണെന്ന് പോലും അറിയില്ല...

  പലരും ഇംഗ്ലീഷ് പടങ്ങള്‍ അങ്ങനെ വലുതായി കാണാറില്ല.. ഇറങ്ങാന്‍ പോവുന്ന അവഞ്ചേഴ്‌സ് എന്താണെന്ന് പോലും അറിയില്ല... കാണാനും തോന്നുന്നില്ല..

  മാസ്, ക്ലാസ്

  മാസ്, ക്ലാസ്

  കാര്യം ഡിസി യുടെ സൂപ്പര്‍ ഹീറോസിനെക്കാള്‍ മികച്ച സൂപ്പര്‍ ഹീറോസിനെ മാര്‍വല്‍സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുപോലെയുള്ളൊരു മാസ്, ക്ലാസ് കലര്‍ന്ന വില്ലനെ മാര്‍വല്‍സിന് ഇപ്പോഴും സ്വപ്‌നം മാത്രമാണ്.

  ഇതാണ് അവസ്ഥ...

  ഇതാണ് അവസ്ഥ...

  പലരും ഞാനൊരു ഇക്ക ഫാന്‍ ആണെന്നും അങ്കിള്‍ നിരാശപ്പെടുത്തി അവഞ്ചേഴ്‌സ് മാസ് ടാ... താനോസ് ഉയര്‍ ടാ.. അതുപോലെത്തെ കമന്റുകളായിരിക്കും അങ്കിളിനെ കുറച്ച് കാണിക്കാന്‍ വേണ്ടി വരുന്നതെന്ന് മനസിലാക്കിയ ട്രോളന്മാര്‍.

  മാസ് സിനിമ

  മാസ് സിനിമ

  മാസ് എന്‍ട്രി, മാസ് രംഗങ്ങള്‍, മാസ് റീ എന്‍ട്രി, കോമഡി സീന്‍സ്, മാസ് വില്ലന്‍, മാസ് ആക്ഷന്‍ എന്നിങ്ങനെ ആദ്യമായിട്ടാണ് ഹോളിവുഡില്‍ പിറന്ന ഒരു മാസ് സിനിമ പലരും തിയറ്ററില്‍ പോയി കണ്ടത്.

  തോര്‍..

  തോര്‍..

  മാര്‍വല്‍ സീരിയസിലെ മൊത്തം സെക്കന്റുകള്‍ എടുത്ത് നോക്കിയാലും നായകനായ തോറിന്റെ തട്ട് അങ്ങോട്ട് താണ് തന്നെ ഇരിക്കും.

  വില്ലന്മാരില്ലേ..

  വില്ലന്മാരില്ലേ..

  അവഞ്ചേഴ്‌സ് സിനിമകളില്‍ നല്ല വില്ലന്മാരില്ലെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് ഇതിലും വലിയൊരു മറുപടി കൊടുക്കാനില്ല.. നല്ല കിടിലന്‍ വില്ലനായിരുന്നു സിനിമയിലുള്ളത്.

   കൊലമാസ്...

  കൊലമാസ്...

  താനോസിന്റെ ഇടി കൊണ്ട് ഉറങ്ങി വീഴുന്ന ക്യാപ്റ്റന്‍ മാസ് ആണെങ്കില്‍ താനോസിനെ ഇടിച്ച് ചോര കാണിച്ച അയണ്‍മാന്‍ കൊലമാസാണ്.

   തോര്‍ കിടുക്കി...

  തോര്‍ കിടുക്കി...

  ഇന്‍ഫിനിറ്റി വാറിലെ വില്ലനായ താനോസ് സിനിമ മുഴുവന്‍ തൂത്തുവാരിയെങ്കിലും ഹീറോസില്‍ ഏറ്റവുമധികം കിടുക്കിയത് തോര്‍ ആയിരുന്നു.

  ഇതാണ് സിനിമ...

  ഇതാണ് സിനിമ...

  മാസ് വില്ലന്‍, മാസ് ഹീറോസ്, കോമഡി റോള്‍സ് എന്നിങ്ങനെ പല ഘടകങ്ങളും ഒരുപോലെ യോജിച്ച കിടിലന്‍ സിനിമയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍.

   അങ്കിളിന് ടിക്കറ്റ് കിട്ടുമോ

  അങ്കിളിന് ടിക്കറ്റ് കിട്ടുമോ

  സിനിമ റിലീസിനെത്തുന്നതിന് മുന്‍പ് വരെ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറിന് പോകാം. ടിക്കറ്റ് കിട്ടിയില്ലെങ്കില്‍ അങ്കിളിന് കേറമെന്ന് കരുതിയവര്‍ക്ക് ഇന്ന് അങ്കിളിന് ടിക്കറ്റ് കിട്ടുന്നില്ലെന്നതാണ് സത്യം.

   ഇത്രയും ഗ്ലാമറോ...

  ഇത്രയും ഗ്ലാമറോ...

  അവഞ്ചേഴ്‌സിലെ വില്ലനായ താനോസിനെ അവതരിപ്പിച്ച ജോഷ് ബോര്‍ലിന്‍. ഇത്രയും ഗ്ലാമര്‍ ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

  മരണമാസ്

  മരണമാസ്

  താനോസിന്റെ ഇടി കൊണ്ട് ഉറങ്ങി വീഴുന്ന ക്യാപ്റ്റന്‍ മാസ് ആണെങ്കില്‍ താനോസിനെ ഇടിച്ച് ചോര കാണിച്ച അയണ്‍മാന്‍ കൊലമാസാണെങ്കില്‍ ഈ മൊതല്‍ മരണമാസാണ്..

  യുദ്ധം നിര്‍ത്തി! അങ്കിളിലൂടെ ലാലേട്ടന്‍ ആരാധകരും മമ്മൂക്ക ആരാധകരും ഒന്നിക്കുകയാണ് സുഹൃത്തുക്കളെ...!

  English summary
  Avengers: Infinity War movie troll viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X