For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനയുടെ മകളാണ് ഞാന്‍; 26 വര്‍ഷത്തിന് ശേഷം എന്നെ കണ്ടതും നടി ഞെട്ടിപ്പോയി, കഥ പറഞ്ഞ് നടി ആനി

  |

  കമല്‍ ഹാസന്റെ പകര്‍ന്നാട്ടം പോലൊരു സിനിമയാണ് അവ്വൈ ഷണ്മുഖി. പ്രായമുള്ള സ്ത്രീയുടെ വേഷത്തിലും നായകനായിട്ടുമൊക്കെ ഒരേ സമയം തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നു. അതുപോലെ നടി മീനയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകൡലാന്നും ഇത് തന്നെയായിരുന്നു. ചിത്രത്തിലൂടെ ശ്രദ്ധേയായി മാറിയ ബാലതാരമാണ് ആനി.

  അന്ന് വളരെ ചെറുപ്പമായിരുന്നെങ്കിലും കമല്‍ ഹാസന്റെയും മീനയുടെയും കൂടെ തകര്‍പ്പന്‍ പ്രകടനമാണ് ആനി കാഴ്ച വെച്ചത്. പാതി മലയാളി കൂടിയായ താരം ഇന്ന് വളര്‍ന്ന് വലിയ ആളായി. ചെറുപ്പത്തില്‍ അഭിനയിച്ചതിനെ പറ്റി വലിയ ഓര്‍മ്മയില്ലെങ്കിലും ഇന്നും മനസില്‍ നില്‍ക്കുന്ന കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

   ann-alexiia

  അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ എനിക്ക് തമിഴ് അറിയില്ലായിരുന്നു. മാത്രമല്ല രജനികാന്തിനെ മാത്രമേ അറിയുമായിരുന്നുള്ളു. ഇവര്‍ ഇത്രയും ലെജന്‍ഡ്‌സ് ആണെന്ന് അഭിനയിക്കുമ്പോള്‍ അറിഞ്ഞില്ല. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ നടി മീനയെ കണ്ടിരുന്നു. അവര്‍ക്കൊരു അവാര്‍ഡ് ലഭിച്ചത് അന്ന് സമ്മാനിച്ചത് ഞാനാണ്. ഞാന്‍ ഇത്രയും വളര്‍ന്നത് കണ്ടിട്ട് അവര്‍ ഷോക്കായി പോയി. ഞാന്‍ ആരാണെന്ന് അവതാരകയാണ് മീനയോട് പറയുന്നത്. അത്ര പോലും എന്നെ കണ്ടിട്ട് അവര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് നടി പറയുന്നത്.

  Also Read: കല്യാണം കഴിഞ്ഞിട്ട് 8 ദിവസമേ ആയുള്ളു; അഭിമുഖത്തിനിടെ ഭാര്യയോട് വഴക്കിട്ട് ഇറങ്ങി പോയി ജിത്തു, വീഡിയോ വൈറല്‍

   ann-alexiia

  അതേ സമയം സിനിമയില്‍ പടക്കം പൊട്ടിക്കുന്ന സീനും അതിന് ശേഷം എന്നെ സ്വിമിങ് പൂളിലേക്ക് വലിച്ചെറിയുന്ന സീനുമൊക്കെ വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. എല്ലാ ദിവസവും ലൊക്കേഷനില്‍ വന്നിരുന്ന എന്റെ അമ്മ അന്ന് മാത്രം വന്നില്ല. പിന്നെ വെള്ളത്തിലേക്ക് ഇട്ടപ്പോള്‍ എനിക്ക് നീന്തല്‍ പോലും അറിയില്ലായിരുന്നു. അത്രയും കാര്യങ്ങളൊക്കെയേ എനിക്ക് ഓര്‍മ്മയിലുള്ളു.

  Also Read: ഭക്ഷണം വിളമ്പാതെ മാറ്റി നിര്‍ത്തി; സിനിമാ ലൊക്കേഷനില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് കൊച്ചു പ്രേമന്‍ പറഞ്ഞത്

  പതിമൂന്ന് വയസുള്ളപ്പോള്‍ മുതല്‍ എനിക്ക് നായികയായി അഭിനയിക്കാനുള്ള അവസരം വന്നിരുന്നു. തമന്നയൊക്കെ വളരെ ചെറിയ പ്രായത്തില്‍ നായികയായി അഭിനയിച്ച് തുടങ്ങിയതാണ്. നിനക്കും അതുപോലെ ചെയ്യാം. എന്നൊക്കെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. സാമന്ത പകുതി മല്ലു പകുതി തെലുങ്ക് ആണ്, മീനയും അതുപോലെയാണ്. അങ്ങനൊരു ഭാഗ്യം എനിക്കും ഉണ്ടെന്നാണ് സിനിമയുമായി സമീപിപ്പിച്ചവര്‍ എന്നോട് പറഞ്ഞത്. പക്ഷേ എനിക്ക് ആ ജീവിതം സെറ്റാവുമെന്ന് തോന്നാത്തത് കൊണ്ടാണ് അഭിനയിക്കാത്തത്.

   ann-meena

  അക്ഷര ഹാസനുമായി നല്ല അടുപ്പമാണെന്നാണ് ആനി പറയുന്നത്. അക്ഷരയെ ഞാന്‍ ഡാന്‍സ് സ്‌കൂളില്‍ നിന്നുമാണ് കണ്ടുമുട്ടുന്നത്. ഇന്‍ഡസ്ട്രിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ പാര്‍ട്ടികളില്‍ പോവുകയോ ആളുകളുമായി കൂടി കാഴ്ച നടത്തുകയോ ഒന്നുമില്ല. അക്ഷരയും ശ്രുതിയും സെറ്റില്‍ വന്നിട്ടുണ്ട്. അന്ന് കണ്ടിട്ടുണ്ടെങ്കിലും പിന്നീടാണ് അവരുമായി സൗഹൃദമുണ്ടാവുന്നത്.

  അര്‍ജുന്‍ സാറിനൊപ്പവും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അവ്വൈ ഷണ്മുഖി കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷമാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. മൂന്ന് ബാലതാരങ്ങളെ വെച്ചാണ് ആ ചിത്രം ചെയ്തത്. ബേബി ശാലിനിയും അതിലുണ്ടായിരുന്നു. ആ ലൊക്കേഷന്‍ വളരെ തമാശകളുടേതായിരുന്നു. കാരണം എല്ലാവരും എന്റെ പ്രായത്തിലുള്ളവരാണ്. അവ്വൈ ഷണ്മുഖിയിലേക്ക് വരുമ്പോള്‍ എല്ലാവരും എന്നെക്കാളും ഒത്തിരി പ്രായമുള്ളവരാണ്.

  Read more about: annie ആനി
  English summary
  Avvai Shanmughi Child Actress Annie About Meena And Kamal Haasan Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X