twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനിൽ യാത്രയായത് ആ മോഹം ബാക്കിയാക്കി, നടന്റെ വാക്കുകൾ തീരാ വേദനയാകുന്നു...

    |

    2020 ലെ ഏറ്റവും വലിയ വേർപാടുകളിൽ ഒന്നാണ് നടൻ അനിൽ നെടുമങ്ങാടിന്റേത്. ഇനിയും അനിലിന്റെ വേർപാട് തീർത്ത ഞെട്ടലിൽ നിന്ന് മലയാള സിനിമാ ലോകവും പ്രേക്ഷകരും വിട്ടുമാറിയിട്ടില്ല. ക്രിസ്മസ് ദിനമായ സിസംബർ 25 ന് ആയിരുന്നു അനിലിന്റെ അപ്രതീക്ഷിത വേർപാട്. സുഹൃത്തുക്കളുമൊത്ത് മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

    ഒരു പാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് അനിൽ ലോകത്ത് നിന്ന് വിടപറയുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടൻ മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖമാണ്. തന്റെ വീട് ഓർമകളെ കുറിച്ചും ബാല്യകാലത്തെ കുറിച്ചുമാണ് അഭിമുഖത്തിൽ പറയുന്നത്. ഇന്ന് അനിലിന്റെ വാക്കുകൾ പ്രേക്ഷകരിൽ വേദന സൃഷ്ടിക്കുകയാണ്.

    ബാല്യകാല ഓർമ

    തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് അനിലിന്റെ സ്വദേശം. അച്ഛൻ, അമ്മ, ചേട്ടൻ ഇതായിരുന്നു നടന്റെ കുടുംബം. അമ്മയുടെ തറവാടിനെ ചുറ്റിപ്പറ്റിയായിരുന്നു അനിലിന്റെ ബാല്യകാലം. സ്കൂൾ കാലമായപ്പോൾ അച്ഛനോടൊപ്പം ടൗണിലെ വാടക വീട്ടിലേയ്ക്ക് മാറി. സർക്കാർ ജീവനക്കാരായ അച്ഛന്റേയും അമ്മയുടേയും ജോലിസൗകര്യാർഥമായിരുന്നു വീട് മാറ്റം. എങ്കിലും എല്ലാ ആഴ്ചാവസാനവും തറവാട്ടിലേയ്ക്ക് വരുമായിരുന്നു.

    ആഗ്രഹം

    അമ്മയ്ക്കൊപ്പം അച്ഛൻ പണിത വീട്ടിലാണ് അനിൽ താമസിച്ചിരുന്നത്. അമ്മയുടെ തറവാടിനടുത്തുള്ള സ്ഥലത്തായിരുന്നു വീട് വെച്ചത്. മുപ്പത് വർഷങ്ങൾക്ക് അപ്പുറവും ആ വീട്ടിൽ തന്നെയാണ് അനിലും അമ്മയും താമസിക്കുന്നത്. ചാനലിൽ സജീവമായ കാലത്ത് നെടുമങ്ങാട് തന്നെ സ്വന്തമായി ഒരു വീട് വെച്ചിരുന്നു. കൂടാതെ വട്ടിയൂർകാവിൽ കുറച്ച് സ്ഥലമുണ്ട്. അവിടെ ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അനിൽ പറഞ്ഞിരുന്നു.

    അടൂരിനോട് ചാൻസ് തേടി

    ചെറുപ്പത്തിൽ തന്നെ അഭിനയമോഹം ഉണ്ടായിരുന്നത് കൊണ്ട് സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ ചേർന്നു. അവിടത്തെ പഠനത്തിന് ശേഷം അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള സംവിധായകരുടെ മുന്നിൽ ചാൻസ് തേടി പോയിട്ടുണ്ടെന്നും അനിൽ അഭിമുഖത്തിൽ പറയുന്നു. എന്നാൽ എന്റ സമയം ആയിരുന്നില്ല. അഭിനയമോഹം തലയ്ക്ക് പിടിച്ച സമയത്തും കച്ചവട സിനിമക്കാരെ തേടി അനിൽ പോയിരുന്നില്ല. ഒരു അഭിമുഖത്തിൽ അടൂരിനെ കാണാൻ പോയ സംഭവത്തെ കുറിച്ചും നടൻ പറഞ്ഞിരുന്നു.

    ശ്രദ്ധിക്കപ്പെട്ട സിനിമ

    തസ്കരവീരനാണ് ആദ്യത്തെ ചിത്രം. 2014-ൽ രാജീവ് രവി സംവിധാനം ചെയ്ത ‘ഞാൻ സ്റ്റീവ് ലോപ്പസി'ലെ ‘ഫ്രെഡി കൊച്ചപ്പനി'ലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചുമറിയം തുടങ്ങിയ സിനിമകളിലൂടെ എണ്ണം പറഞ്ഞ് മുന്നേറി. കിസ്മത്ത്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ആമി, മൺട്രോതുരുത്ത്, ആഭാസം തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ. 2020-ൽ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയുമാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന അനിൽ ചിത്രം. സിനിമയിലെ സി.ഐ. സതീഷ് കുമാർ അനിലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.

    Read more about: anil nedumangad
    English summary
    ayyappanum koshium late actor Anil Nedumangad old about his home memory
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X