For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാബു ആന്റണി നടി ചാര്‍മിളയെ തേച്ചതോടെ ആ ഇഷ്ടം പോയി; വിമര്‍ശകന്റെ വായ അടപ്പിച്ചുള്ള മറുപടിയുമായി താരം

  |

  കാര്‍ണിവല്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പഴയൊരു ഫോട്ടോയുമായിട്ടാണ് നടന്‍ ബാബു ആന്റണി കഴിഞ്ഞ ദിവസം എത്തിയത്. തന്റെ അഭിനയത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയുമായി എത്തിയ താരത്തിനെതിരെ ഒരു വിമര്‍ശനം ഉയര്‍ന്ന് വന്നിരുന്നു. നടി ചാര്‍മിളയും ബാബു ആന്റണിയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന പഴയ ഗോസിപ്പുകള്‍ ചേര്‍ത്തിട്ടായിരുന്നു ഒരു ആരാധകന്‍ കമന്റിട്ടത്.

  എന്തൊരു സുന്ദരിയാണ് ദിഷിക ജെ സിംഗ്, നടിയുടെ ഫോട്ടോസ് കാണാം

  ചാര്‍മിളയെ ബാബു ആന്റണി തേച്ചതോടെ ആ ഇഷ്ടം പോയി എന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം. ഇതൊക്കെ പറയുമ്പോള്‍ അവരെ അടുത്ത് പരിചയമുണ്ടോന്ന് തിരിച്ച് ചോദിക്കുകയാണ് താരം. ഒപ്പം കുറിക്ക് കൊള്ളുന്ന പോലത്തെ കിടിലന്‍ മറുപടി കൂടി നല്‍കിയതോടെ ബാബു ആന്റണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

  നിങ്ങളെ ഒരുപാട് ഇഷ്ട്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാര്‍മിളയെ താങ്കള്‍ തേച്ചപ്പോള്‍ തങ്ങളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി +ചാര്‍മിള കോമ്പിനേഷന്‍ കാണാന്‍ തന്നെ ഒരു സുഖമായിരുന്നു. ആറു അടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയില്‍ കുറവ് തോന്നിക്കുന്ന ചാര്മിളയെ കാണാന്‍ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചു വരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും. എന്നുമാണ് ആരാധകന്‍ പറഞ്ഞത്.

  താങ്കള്‍ക്ക് പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളം കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്‌നേഹമുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുക. ജീവിച്ചിരുന്നാല്‍ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളു. സദയം പൊറുക്കുക. എന്നുമായിരുന്നു വിമര്‍ശകനുള്ള ബാബു ആന്റണിയുടെ വൈറല്‍ മറുപടി.

  അതേ സമയം നൂറ് കണക്കിന് കമന്റുകളാണ് ബാബു ആന്റണിയുടെ പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. നടന്‍ നിര്‍മല്‍ പാലാഴിയും തനിക്കറിയാവുന്ന ബാബു ആന്റണിയെ കുറിച്ച് സൂചിപ്പിച്ച് എത്തിയിരുന്നു. 'ഒരുകാലത്ത് താടിയും നീട്ടി മുടിയും ഇറക്കി ഉള്ളിലെ ബനിയനും കാണിച്ചു നടക്കുന്ന ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു 'ബാബു ആന്റണി സ്റ്റയില്‍'അത് കൊണ്ടുവന്ന സര്‍ ആണോ ഇത് പറയുന്നത്' എന്നാണ് നിര്‍മല്‍ താരത്തോട് ചോദിക്കുന്നത്.

  നായകന്‍ കരയുന്നതും നിലവിളിക്കുന്നതും ഇമോഷണല്‍ ആയി ഡയലോഗ് പറയുന്നതുമൊക്കെ കാണാനായി ആരും ബാബു ആന്റണി പടം കാണാന്‍ കേറിയിട്ടുണ്ടാകില്ല. ബാബു ആന്റണി പടങ്ങള്‍ കാണുന്ന ആ കാലത്തെ ഓഡിയന്‍സ് പ്രതീക്ഷിക്കുന്നത് അവര്‍ക്ക് കിട്ടിയിട്ടുള്ളത് കൊണ്ടാകും അണ്ണന്റെ പടങ്ങള്‍ ഹിറ്റ് ആയത്. ഇപ്പൊ ആ കാലമൊക്കെ മാറിയിട്ടുണ്ട്. മൊത്തത്തില്‍ ഉള്ള സിനിമയുടെ ഭാഷയ്ക്കും കാഴ്ചക്കാരുടെ അഭിരുചികള്‍ക്കും വ്യത്യാസം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി നായകന്‍ ആകുന്ന പടത്തിനു എങ്ങിനെയാണ് സ്വീകാര്യത കിട്ടുക എന്നത് കാത്തിരുന്നു കണ്ടറിയണം.

  Babu Antony About His Come Back To Mollywood| FilmiBeat Malayalam

  ഫേസ്ബുക്കില്‍ സപ്പോര്‍ട്ട് തരുന്നവര്‍ എല്ലാം തിയറ്ററില്‍ പോയി പടം കാണുകയില്ല. തിയറ്ററില്‍ പടം വിജയമാകാനുള്ള ചേരുവകള്‍ പടത്തില്‍ ഉണ്ടാകട്ടെ. പണ്ടത്തെ അണ്ണന്‍ ഹീറോ ആയ മിക്ക പടങ്ങളും ആവേശത്തോടെ തിയറ്ററില്‍ പോയി കണ്ട എനിക്കൊക്കെ ഇനിയും അണ്ണന്‍ നായകനാവുന്നൊരു നല്ല സിനിമ കാണാന്‍ ആഗ്രഹം ഉണ്ട്.. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ബാബു ആന്റണിയ്ക്ക് വന്ന് കൊണ്ടിരിക്കുന്നത്. 'എനിക്കിത്രയും സ്‌നേഹവും സപ്പോര്‍ട്ടും നല്‍കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നുള്ള ആയിരം ആയിരം നന്ദി' എന്ന് പറഞ്ഞ് ഫാന്‍സിനുള്ള മറുപടിയുമായി ബാബു ആന്റണിയും എത്തിയിട്ടുണ്ട്. .

  English summary
  Babu Antony Gives Fitting Reply To A Netizen Who Moke Him Over Actress Charmila Issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X