For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ കേരളത്തിലെ ഭക്ഷണമൊക്കെ ഉണ്ടാക്കും; ഭാഷ അറിയാതെ അമ്മയും ഭാര്യയും സംസാരിക്കുമെന്ന് ബാബു ആന്റണി

  |

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആക്ഷന്‍ ഹീറോ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് ബാബു ആന്റണി. ആയോധനകലകളിലെ താരത്തിന്റെ പ്രാവണ്യമാണ് ശ്രദ്ധേയം. ഉയരം കൂടുതലുള്ള ശരീരവും മുടി നീട്ടി വളര്‍ത്തിയും ബാബു ആന്റണി തിളങ്ങി. നായകന്റെ വേഷത്തെക്കാളും വില്ലന്‍ വേഷമായിരുന്നു താരം കൂടുതലായും ചെയ്തിരുന്നത്. കുറേ കാലം അഭിനയത്തില്‍ നിന്ന് മാറി നിന്നെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തി.

  ഇപ്പോള്‍ ബാബു ആന്റണിയെ കേന്ദ്രകഥാപാത്രമാക്കി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുന്‍പ് ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കുന്നത്. എല്ലാത്തിനും പിന്തുണയുമായി ഭാര്യ ഇവ്ജിനിയ ഒപ്പമുണ്ടെന്നതാണ് മറ്റൊരു കാര്യം. ഇപ്പോഴിതാ കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാര്യയെ കുറിച്ചും നാട്ടിലെ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരം.

   babu-antony-wife

  മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ നടനാണ് ബാബു ആന്റണി. വിദേശ വനിതയായ ഇവ്ജിനിയയെ ആണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുമുണ്ട്. വര്‍ഷങ്ങളോളം കേരളത്തില്‍ താമസിച്ചതിന് ശേഷം ഭാര്യയും മക്കളുമായി താരം വിദേശത്തേക്ക് പോയിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. ഭാര്യ ഇവ്ജിനിയ നാടുമായി ഇണങ്ങിയതിനെ കുറിച്ചാണ് അഭിമുഖത്തില്‍ ബാബു ആന്റണി തുറന്ന് പറയുന്നത്. വിശദമായി വായിക്കാം...

  ALSO READ: ഒറ്റ മുറിയിൽ നിന്നും ചേര്‍ത്തു പിടിച്ച് മേൽവിലാസം ഉണ്ടാക്കി തന്ന ആൾ; പേര് മാറ്റത്തെ കുറിച്ച് ലക്ഷ്മിപ്രിയ

  'ഭാര്യയ്ക്കും കുട്ടികള്‍ക്കും എരിവ് കൂടുതല്‍ പറ്റില്ല. എരിവുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്ക് അറിയില്ല. കാരണം അവര്‍ ആകെ കഴിക്കുന്ന എരിവ് കുരുമുളകിന്റേത് മാത്രമാണ്. മസാലയെ കുറിച്ചൊന്നും അറിയുക പോലുമുണ്ടായിരുന്നില്ല. ഞാനുമായി പരിചയപ്പെട്ടതിന് ശേഷമാണ് മസാലയൊക്കെ അവള്‍ ടേസ്റ്റ് ചെയ്യുന്നത്. കല്യാണം കഴിഞ്ഞ് പത്ത് വര്‍ഷത്തോളം ഞങ്ങള്‍ പൊന്‍കുന്നത്തെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണം നന്നായി ഉണ്ടാക്കും. മീന്‍കറി, സാമ്പാര്‍, പരിപ്പ്, കാച്ചിയ മോര്, പച്ചടി, ചിക്കന്‍ കറി ഇതെല്ലാം ഉണ്ടാക്കും. എന്റെ ഭക്ഷണ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഇവ്ജീനിയ തന്നെയാണെന്നും ബാബു ആന്റണി പരുന്നു.

   babu-antony-wife
  Babu Antony location video from Ponniyin Selvan, about son's horse | FilmiBeat Malayalam

  ഞങ്ങള്‍ രണ്ട് പേരും രണ്ട് കള്‍ച്ചറില്‍ നിന്നുള്ളവര്‍ ആയിട്ട് പോലും ഒരു പ്രശ്‌നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടെ ഉള്ളപ്പോള്‍ ഭാര്യ എന്റെ അമ്മയുടെ കൂടെ ഉണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഭാഷ പോലും അറിയില്ല. എങ്കിലും അവര്‍ തമ്മില്‍ നല്ല സ്‌നേഹത്തിലായിരുന്നു. നമ്മള്‍ അങ്ങോട്ട് ബഹുമാനം കൊടുക്കുമ്പോള്‍ നമുക്ക് ഇങ്ങോട്ടും കിട്ടും. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഒരാളോട് സംസാരിക്കാതെ ഇരിക്കുക. അസൂയ പാടില്ല, നല്ലത് ചെയ്താല്‍ അഭിനന്ദിക്കാന്‍ ശ്രമിക്കുക.

  തന്റെ ഫിറ്റ്‌നെസ് രഹസ്യത്തെ കുറിച്ചും ബാബു ആന്റണി തുറന്ന് പറഞ്ഞിരുന്നു. ആയോധന കലകള്‍ തന്നെയാണ് അതിന് കാരണം. പിന്നെ ഭക്ഷണ ക്രമങ്ങള്‍. മദ്യപാനം കാര്യമായിട്ടില്ല. പുകവലി, മയക്കുമരുന്ന്, ഒന്നും ഉപയോഗിക്കില്ല. മസില്‍ ബില്‍ഡിങ് ഇല്ല. സാധാരണ ഭക്ഷണമാണ് കഴിക്കുന്നത്. പ്രോട്ടീന്‍ സപ്ലിമെന്റ് പോലും ഇന്നേവരെ കഴിച്ചിട്ടില്ല. പുറത്ത് നിന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കും. ഭക്ഷണക്രമമൊക്കെ ഭാര്യയ്ക്ക് വിട്ട് കൊടുത്തിരിക്കുകയാണ്. അമിതമായി കഴിക്കില്ല. ആവശ്യമുള്ളത് കഴിക്കും. അല്ലാതെ അളന്ന് തൂക്കി കഴിക്കുന്ന ആളല്ല ഞാന്‍. ആരോഗ്യത്തെ കുറിച്ച് ടെന്‍ഷന്‍ അടിക്കാതെ ഇരിക്കുകയും വളരെ അച്ചടക്കത്തോടെ ജീവിക്കകുയും വേണം. പ്രായത്തെ കുറിച്ചും ആരോഗ്യത്തെ കുറിച്ചുമൊക്കെയുള്ള ആശങ്കകള്‍ മാറ്റി വെച്ചാല്‍ എന്നും ഫിറ്റ്‌നെസ് കാത്ത് സൂക്ഷിക്കാമെന്നാണ് ബാബു ആന്റണി പറയുന്നത്.

  English summary
  Babu Antony Opens Up About His Wife Evgeniya Antony And Her Cooking Skills
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X