Don't Miss!
- News
ഭര്‍തൃപിതാവ് ശാരീരികമായി പീഡിപ്പിച്ചു... ക്രൂരമായ മര്‍ദനം, പരാതിയുമായി നടി
- Automobiles
Maruti മോഡലുകള്‍ വാങ്ങാം; ജൂലൈ മാസത്തില്‍ 74,000 രൂപ വരെയുള്ള ഓഫറുകള്‍
- Finance
പാദഫലത്തില്‍ ആശങ്ക! സെല്‍ റേറ്റിങ് നിലനിര്‍ത്തിയ ഈ ധനകാര്യ ഓഹരി 16% ഇടിയാം
- Technology
Overheating: പണം തന്ന് വാങ്ങുന്നത് ഇസ്തിരിപ്പെട്ടിയല്ല, സ്മാർട്ട്ഫോൺ കമ്പനികളുടെ ശ്രദ്ധയ്ക്ക്!
- Sports
ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത
- Lifestyle
വിദേശ യാത്രാ യോഗം ജാതകത്തിലുണ്ടോ; ഈ ഗ്രഹസ്ഥാനം പറയും
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
'എന്നെ കണ്ടപ്പോള്‍ ഫഹദ് അലറി കരഞ്ഞു', അതോടെ ഫാസിലിന് ഒരു കാര്യം ഉറപ്പായി, ആ സംഭവം പറഞ്ഞ് ബാബു ആന്റണി
വില്ലനായും നായകനായും ഒരുപോലെ തിളങ്ങിയ നടനാണ് ബാബു ആന്റണി. മാസ് വില്ലനെ പോലെ മരണമാസ് നായകനുമായിരുന്നു. 1986 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ എത്തിയത്. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് ഭരതന്റെ തന്നെ ചിത്രമായ വൈശാലിയിലാണ്. ചിത്രത്തില്‍ ലോമപാദ മഹാരാജാവായിട്ടാണ് എത്തിയത്. എംടിയുടെ തൂലികയില്‍ പിറന്ന ഈ ചിത്രം നടന്റെ കരിയര്‍ തന്നെ മാറ്റുകയായിരുന്നു. വളരെ ചെറപ്രായത്തിലാണ് ഇത്തരത്തിലുള്ള ഒരു വലിയ വേഷമാണ് ചെയ്തത്.
90 കാലഘട്ടത്തില്‍ മലയാള സിനിമയി നിറഞ്ഞു നിന്നിരുന്ന വില്ലന്മാരി നിന്ന് വ്യത്യസ്തനായി ബാബു ആന്റണി. തന്റേതായ സ്റ്റൈലിലായിരുന്നു നടന്‍ ഓരോ കഥാപാത്രങ്ങളും ചെയ്തിരുന്നത്. വളരെ സ്റ്റൈലന്റായ അതിലുപരി മാന്യനായ വില്ലനായിരുന്നു. അത് തന്റെ കഥാപാത്രങ്ങള്‍ക്ക് നടന്‍തന്നെ നല്‍കിയ സ്വാതന്ത്ര്യമായിരുന്നു.

ഇപ്പോഴിതാ തന്നെ കണ്ട് നടന്‍ ഫഹദ് ഫാസില്‍ അലറി കരഞ്ഞ സംഭവത്തെ കുറിച്ച് പറയുകയാണ് ബാബു ആന്റണി. ഫ്‌ലവേഴ്‌സ് സംപ്രേക്ഷണം ചെയ്യു ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ ബാല്യകാലത്തെ സംഭവമായിരുന്നു ബാബു ആന്റണി ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്നില്‍ ഓര്‍ത്തെടുത്തത്.

'പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു. അന്ന് ഫാസിലിനോടൊപ്പം ഫഹദും ഉണ്ടായിരുന്നു. ഷോര്‍ട്ട് എടുക്കുന്നതിന് മുന്‍പ് തന്റെ മടയില്‍ വന്നിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ സീന്‍ കണ്ടപ്പോള്‍ ഫഹദ് അലറി കരയാന്‍ തുടങ്ങി. ഒരുവിധത്തില്‍ നിര്‍ത്തുന്നില്ല. പിന്നീട് ഫാസില്‍ ഏറെ കഷ്ടപ്പെട്ടിട്ടാണ് കരച്ചില്‍ നിര്‍ത്തി സമാധാനിപ്പിച്ചത്'ബാബു ആന്റണി പറഞ്ഞു
ഫഹദിന്റെ കരച്ചില്‍ കണ്ടതോടെ ഫാസില്‍ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു. ഈ ചിത്രം വിജയിക്കുമെന്ന്; ഫഹദിനെപ്പറ്റിയുള്ള രസകരമായ സംഭവം ഓർത്തെടുത്തു.
ചിലമ്പിലെ പ്രകടനം കണ്ടിട്ടാണ് ഫാസില്‍ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലേയ്ക്ക് വിളിക്കുന്നത്.

സംവിധായകന്‍ ഭരതന്റെ കണ്ടെത്തലുകളിലൊന്നായിരുന്നു ബാബു ആന്റണി. നടന്റെ കരിയര്‍ മാറ്റി മറിച്ചതും ഭരതന്‍ തന്നെയായിരുന്നു. ചിലമ്പ് സിനിമ പിറക്കുന്നതിനും 10 വര്‍ഷം മുമ്പായിരുന്നു ഭരതനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിയില്‍ പോയിട്ടാണ് കണ്ടതെന്നും ഒരു കോടിയില്‍ എത്തിയപ്പോള്‍ നടന്‍ വെളിപ്പെടുത്തി. തന്റെ സിനിമ ആഗ്രഹം പറഞ്ഞപ്പോള്‍ 10 വര്‍ഷം കഴിഞ്ഞിട്ട് വരാനാണ് പറഞ്ഞത്. അങ്ങനെയാണ് ചിലമ്പില്‍ അവസരം ലഭിക്കുന്നത്, ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

'ചിലമ്പിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ മനസ്സില്‍ വൈശാലിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌ന ചിത്രമായിരുന്നു. തന്നെ കാണുന്നതിന് മുന്‍പ് തന്നെ അദ്ദേഹം വരച്ച വൈശാലിയിലെ ലോമപാദ രാജാവിന് തന്റെ ഛായയുണ്ടായിരുന്നു. പിന്നീട് തനിക്ക് കാണിച്ച് തന്നു'; ബാബു ആന്റണി ചിത്രത്തിന്റെ ഓര്‍മ പങ്കുവെച്ചു.
'23 വയസ്സുള്ളപ്പോഴായിരുന്നു 55കാരനായ ലോമപാദ രാജാവിനെ അവതരിപ്പിക്കുന്നത്.അന്ന് തന്റെ പ്രായവും കഥാപാത്രത്തിന്റെ വയസ്സും പലരില്‍ നിരവധി ചോദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഭരതിന്റെ ഒറ്റ ഉറപ്പിലാണ് ആ ചിത്രം ലഭിച്ചത്'; സംവിധായകനെ സ്മരിച്ച് കൊണ്ട് ബാബു ബാബു ആന്റണി പറഞ്ഞു.
നടന്‍ നരേന്ദ്ര പ്രസാദായിരുന്നു ബാബു ആന്റണിയ്ക്ക് വേണ്ടി അന്ന് ശബ്ദ്ം കൊടുത്തത്. അതും ഭരതന്റെ തീരുമാനമായിരുന്നു.

പവര്‍സ്റ്റാര്‍ ആണ് നടന്റെ ഏറ്റവും പുതിയ മലയാള ചിത്രം. ഒരു അഡാറ് ലവിന് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏകദേശം 10 വര്‍ഷത്തിന് ശേഷം ബാബു ആന്റണി മലയാളത്തില്‍ നായകനാവുന്നത്. മണിരത്‌നം ചിത്രം പൊന്നിയന്‍ ശെല്‍വനിലും നടന്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.