For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ താരങ്ങളെ തല്ലുന്നത് ഇങ്ങനെ, ഇടി മാറി കിട്ടിയ സംഭവം പറഞ്ഞ് ബാബു ആന്റണി

  |

  തൊണ്ണൂറുകളില്‍ സിനിമ പ്രേമികളുടെ കയ്യടി നേടിയ ഒരേയൊരു വില്ലനാണ് ബാബു ആന്റണി. അതുവരെയുണ്ടായിരുന്ന ധാരണകള്‍ പൊളിച്ചെഴുതി കൊണ്ടായിരുന്നു ബാബു ആന്റണിയുടെ വരവ്. സിനിമയില്‍ എപ്പോഴും നായകന്‍ ജയിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാല്‍ വില്ലനായ ബാബു ആന്റണിയ്ക്ക് വേണ്ടി കയ്യടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. റേപ്പ് രംഗമില്ലാതെ വില്ലന്‍ കഥാപാത്രത്തിന് പുതിയൊരു മാനം നല്‍കാന്‍ ബാബു ആന്റണിയ്ക്ക് കഴിഞ്ഞിരുന്നു.

  Also Read:ദില്‍ഷയും റോബിനും ശരിക്കും പ്രണയത്തില്‍, ശ്രദ്ധിച്ച് നോക്കിയാല്‍ മനസ്സിലാവും, ചൂണ്ടി കാണിച്ച് നടന്‍ മനോജ്

  വില്ലന്‍ വേഷങ്ങളിലൂടെയാണ് നടന്‍ പ്രേക്ഷകകരുടെ പ്രിയങ്കരനാവുന്നത്. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ വില്ലനായി ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സ്ഥിരം വില്ലനായിരുന്നു. അവസാനം നായകന്‍ വിജയിക്കുമെങ്കിലും പല ചിത്രങ്ങളിലും നായകനോളം പ്രധ്യാനം ബാബു ആന്റണിയ്ക്കും ലഭിച്ചിരുന്നു.

  Also Read: എന്നെ കണ്ടപ്പോള്‍ ഫഹദ് അലറി കരഞ്ഞു, അതോടെ ഫാസിലിന് ഒരു കാര്യം ഉറപ്പായി, ആ സംഭവം പറഞ്ഞ് ബാബു ആന്റണി

  സിനിമയില്‍ സംഘട്ടനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബാബു ആന്റണി. ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

  നടന്റെ വാക്കുകള്‍ ഇങ്ങനെ...' ഫൈറ്റ് ചെയ്യുമ്പോള്‍ എതിര്‍ വശത്ത് നില്‍ക്കുന്ന ആളിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന കൊടുക്കുന്നത്. തന്നില്‍ നിന്ന് അവര്‍ക്കൊന്നും പറ്റരുത്. കാരണം ആയോധന കലയിലൂടെ ലഭിച്ച പവറുള്ളത് കൊണ്ട്
  എന്റെയൊരു ഇടിയോ ചവിട്ടോ കൊണ്ട് കഴിഞ്ഞാല്‍ ബാക്കി കാണില്ല. ഇപ്പോള്‍ ഇതൊക്കെ അഭ്യസിച്ച തനിക്ക് പോലും താടിയ്ക്കിട്ട് ഒരു ഇടി കിട്ടികഴിഞ്ഞാല്‍ വീഴും'; ബാബു ആന്റണി പറയുന്നു.

  തന്നില്‍ നിന്നും ആര്‍ക്കും ഇതുവരെ ഇടി കിട്ടിയിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടൈമിംഗ് തെറ്റി തനിക്ക് അടി കിട്ടിയിട്ടുണ്ടെന്നും ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ പറഞ്ഞു.

  അധികം ദേഷ്യം വരാത്ത ആളാണെന്നും ബാബു ആന്റണി വ്യക്തമാക്കി. എന്നാല്‍ വന്ന് കഴിഞ്ഞാല്‍ ആ സൈഡും കൊണ്ടേ പോവുകയുള്ളൂവെന്നും അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. യഥാര്‍ഥത്തില്‍ നടന്ന ഒരു സംഭവവും നടന്‍ പങ്കുവെയ്ക്കുന്നുണ്ട്.

  ' തങ്ങളുടെ വീടിന് അടുത്ത് ഒരു ഇറച്ചി കടയുണ്ട്. പത്ത് ഇരുപത് വര്‍ഷങ്ങളായി അച്ഛന്‍ അത് മാറ്റാന്‍ പറയുന്നണ്ട്. ഇതിന് വേണ്ടി താന്‍ പലരേയും പോയി കണ്ടു. എന്നാല്‍ ഇവര്‍ ഞങ്ങളുടെ എതിർപ്പൊന്നും മുഖവിലയ്‌ക്കെടുത്തില്ല'; ബാബു ആന്റണി തുടര്‍ന്നു.

  കട മാറ്റുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോള്‍ ഒരു ദിവസം ഞാന്‍ ആ കടയില്‍ ചെന്ന് കയറി. 1 5 ദിവസത്തിനകം ഇവിടെന്ന് മാറ്റണമെന്നും സ്വരം കടുപ്പിച്ച് പറഞ്ഞു. ഇനി മാറിയില്ലെങ്കില്‍ നിങ്ങളുടെ ആ ഭാഗമൊത്തം തീര്‍ക്കുമെന്ന് മുന്നറിയിപ്പ് കൊടുത്തു. ഈ സംഭവം നടന്ന് 18ാം മത്തെ ദിവസം അവര്‍ അവിടെ നിന്ന് കട ഒഴിഞ്ഞു പോയി', നടന്‍ പറഞ്ഞ് നിര്‍ത്തി.

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  പവര്‍സ്റ്റാറാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം. ആക്ഷന്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഏകദേശ 10 വര്‍ഷത്തിന് ശേഷമാണ് ബാബു ആന്റണി മലയാളത്തില്‍ ആക്ഷന്‍ ഹിറോയായി എത്തുന്നത്.

  വില്ലന്‍ വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം 1994 മുതലാണ് നായക വേഷങ്ങളിലേയ്ക്ക് ചേക്കേറുന്നത്. നെപ്പോളിയന്‍, ഭരണകൂടം, കടല്‍, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായകനായി വേഷമിട്ടത്. അന്ന് ചെയ്ത ചിത്രങ്ങളില്ലെല്ലാം മാസ് നായകനായിരുന്നു. പിന്നീട്
  വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി സ്വഭാവ നടനവേഷങ്ങളിലേക്ക് മാറി. മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷ് തമിഴ്, തെലുങ്ക് സിനിമകളിലും ബാബു ആന്റണി സജീവമാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി കുടുംബത്തിനോടൊപ്പം അമേരിക്കയില്‍ സ്ഥിര താമസമാണ്

  English summary
  Babu Antony Reveals How He Do Action Scene's With Mohanlal And Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X